ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ഞാൻ : its ok dee..
ഞങ്ങൾ ഷോപ്പിൽ നിന്നും വന്ന ശേഷവും അവൾ പിന്നെയും എന്നെ ഓരോന്നു പറഞ്ഞാക്കി.
ഫർഹാന : ദേ ചേച്ചി..ഞാൻ പോയതുകൊണ്ട് എല്ലാം നോക്കി എടുത്തു.. പയ്യന് ഒന്നും അറിയില്ല.
ഞാൻ : ഇവൾക്ക് വട്ടാ ഗൗതമി.
ഞങ്ങൾ സംസാരിച്ചിരുന്നു കുറച്ചു കഴിഞ്ഞു ദീപ്തിചേച്ചിയും മോനുംകൂടെ വന്നു. കൈയ്യിൽ ഉച്ചയ്ക്ക് കഴിക്കാനുള്ളതും ഉണ്ടായിരുന്നു.
മോനെ ഗൗതമി കൊണ്ടുപോയി. ഞങ്ങൾ വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റ് മോന് കൊടുത്തു.
അന്ന് തിരിച്ച് പോകാൻ നേരം നർമത എന്നോടു പറഞ്ഞു:
ഡാ നമ്മുടെ കോളേജ് ഗ്രൂപ്പിൽ സ്റ്റഡി മെറ്റീരിയൽ ഒക്കെ വരുന്നുണ്ട്. നീ കണ്ടോ ?
കണ്ടു.. അതു ക്ലാസിലെ പിള്ളേർ ഇടുന്നതല്ലേ ഫാക്കൽറ്റിസല്ലാല്ലോ.. അപ്പോ അതിനു വാല്യൂ കൊടുക്കാതിരിക്കുന്നതാ നല്ലത്..
അവര് ok പറഞ്ഞുപോയി.
ദീപ്തി ഇറങ്ങുവാൻ നേരം ഞങ്ങളെ നോക്കിയിട്ട് പോയി.
ഞാൻ അപ്പോത്തന്നെ ഗൗതമിയോട് ചോദിച്ചു:
ഇനി നീ പറ.. അല്ലെങ്കിൽ എനിക്കു വട്ടു പിടിക്കും..
ഗൗതമി : ഡാ.. അതു വേറെയൊന്നുമല്ലാ..
ഞാൻ: പലപ്പോഴായി നിന്നോടു പറഞ്ഞിട്ടുണ്ട്.. ലാഗ് ആക്കാതെ കാര്യങ്ങൾ പറയാൻ..
ഗൗതമി: സൂര്യാ.. ദീപ്തി നമ്മളെ പറ്റി ചോദിക്കുമ്പോൾ ഞാനത് കാര്യാമാക്കി എടുത്തില്ല.
പിന്നെ ഇന്നലെ ടെറസിൽ അവൾ കുറച്ചു നേരം നമ്മളെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ഡൌട്ട് തോന്നി.. പിന്നെ കഴിക്കാൻ പോയപ്പോഴുള്ള അവളുടെ സംസാരത്തിൽനിന്നും ഞാൻ ഉറപ്പിച്ചു.