ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
ലോക്ക്ഡൗൺ – ഗൗതമി : ചോറു ഞാൻ വച്ചു. ഇനി കറി, താഴെ ദീപ്തി റെഡിയാക്കാമെന്നു പറഞ്ഞിട്ടുണ്ട്..
ഗൗതമി: സൂര്യാ നീ ഒന്ന് കടയിൽ പോണം.. കുറച്ച് സാധനങ്ങൾ വാങ്ങണം.. കുറച്ച് സ്നാക്സും..
മാസ്ക്ക് വെച്ചിട്ടേ പോകാവൂട്ടോ..
ഞങ്ങളുടെ വീടിന് ഒരു 150 മീറ്റർ മാറി ഒരു കടയുണ്ട്.. ചെന്നൈയിൽ നമ്മുടെ നാട്ടിലെപ്പോലെ കടയിൽ പോവുന്നതിനു കർശന നിയന്ത്രണ മൊന്നും ഇല്ലായിരുന്നു.
.ഞാൻ ഇറങ്ങിയപ്പോ, ഫർഹാന എന്റെ കൂടെ വരുന്നുവെന്നു പറഞ്ഞു..
ഗൗതമീ.. ഈ സാധനത്തിനെ ഇവിടെ നിർത്തിക്കോ.. അല്ലെങ്കിൽ റോഡിൽ വെച്ച് ഞങ്ങൾ തമ്മിൽ അടിയാവും..
ഞാൻ പറഞ്ഞു..
ഗൗതമി അവളോട് പറയാൻ പോയതും ഫർഹാന പറഞ്ഞു..
അങ്ങനെയൊന്നും ഉണ്ടാവില്ല ചേച്ചീ..ഞങ്ങൾ പോയി വരാന്നെ ..
അവൾ എന്റെ കൈയും പിടിച്ചു നടന്നു. പോകുന്ന വഴിയിൽ എന്നോടവൾ :
സൂര്യാ.. മസിൽ വിടെടാ.. be cool man…
നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട് ആക്കുന്നെ ?
ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ.. ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ.. പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് ആയിട്ട്..പിന്നെ അതിൽ നീയാ എന്റെ ബെസ്റ്റ് ബോയ്ഫ്രണ്ട്.. സോ.. അതിന്റെ ഒരു ഫ്രീഡം നിന്നോട് എടുക്കുന്നു..ഡാ ഞാൻ ഗേൾസ് സ്കൂളിലും കോളേജിലുമൊക്കെയാ പഠിച്ചത്… ഇവിടെ വന്നപ്പോ i am enjoying.. ഡാ. if i hurt u.. Sorry daa.. Plese..