ആഘോഷമാക്കിയ ലോക്ക്ഡൗൺ !!
സീ.. നീ ഇങ്ങനെ ഡബിൾ മൈന്റഡ് ആയി വിഷമിക്കാതെ.. നമുക്കിപ്പോ ഫുഡ് ഉണ്ടാക്കി കഴിക്കാം.. എന്നിട്ട് പിന്നെ ആലോചിച്ചു തീരുമാനിക്കാം.. ok.
അവളതിന് മറുപടി ഒന്നും പറഞ്ഞില്ല. ഞാനവളെ ചേർത്ത് പിടിച്ചു. അവൾ എന്റെ ഷോൾഡറിൽ തല വെച്ച് കിടന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു ഒരു ഒൻപത് മണിയായപ്പോൾ ഞങ്ങൾ വീടിന്റെ ടെറസിൽ പോയി . (ഞങ്ങൾ താമസിക്കുന്നത് ഒരു രണ്ടുനില വീട്ടിലാ.. ഗ്രൗണ്ട് ഫ്ലോറിൽ വേറെ ഒരു ഫാമിലിയാ.. വാരാണസിയിൽ ഉള്ളവരാ… ഇവിടെ ബിസിനസ് ചെയ്യുന്നു ഹസ്ബൻഡ്, വൈഫ്, വൈഫിന്റെ അമ്മ, ഒരു മോൻ. മകൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഗൗതമി അവരെ നേരത്തെ പരിചയപ്പെട്ടിരുന്നു )
ഞാനും അവളും ടെറസിൽ പോയപ്പോൾ അവിടെ ആ താഴത്തെ വീട്ടിലെ ചേച്ചി ഉണ്ടായിരുന്നു. അവർ, അലക്കാനിട്ട തുണി എടുക്കാൻ വന്നതാ..
അവരുടെ പേരു ദീപ്തി പാർവീൻ.
ഞാനും അവരുമായി പരിചയപെട്ടു.
അവരുടെ വീട്ടിൽ ഇപ്പോ അവരും മകനും അമ്മയും മാത്രമേ ഉള്ളു.. ഹസ്ബൻഡ് ഡൽഹിയിൽ സ്റ്റോക്ക് എടുക്കാൻ പോയതാ.. അവിടെ സ്റ്റക്കായി.. എന്നൊക്കെ..
പിന്നെ ഞാൻ അവരുടെ അടുത്ത് നിന്നും മാറി നിന്ന് വീട്ടിലേക്ക് വിളിച്ചു.
അപ്പോൾ ഗൗതമിയും ദീപ്തി ചേച്ചിയും സംസാരിച്ചു കൊണ്ടിരുന്നു. പിന്നെ അവർ പോയി.
അതിന് ശേഷം ഗൗതമി എന്റെ അടുത്തു വന്നപ്പോൾ ഞാൻ: