ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
കാഴ്ചയിൽ നീളം കുറഞ്ഞ് കണ്ണട വെച്ച ഒരു കൊച്ചുപെണ്ണ്. ഞാൻ വിചാരിച്ചത് ചെറിയ പ്രായമായിരിക്കും എന്നാണ്… പക്ഷേ ഇടക്ക് ആ കുട്ടിയുടെ ടീമുമായിട്ട് ഒരു ചർച്ച വേണ്ടിവന്ന സമയത്ത്, എൻ്റെ ക്യാബിനിൽ ആ കുട്ടി രണ്ട് ദിവസം ഉണ്ടായിരുന്നു.
മാനേജരായ എന്നോടൊത്ത് രണ്ടു ദിവസം ഒരുമിച്ച് ജോലി ചെയ്ത സമയത്ത് രണ്ടുപേരും തമ്മിൽ പരിചയമായി.. അപ്പോഴാണ് ആ സ്ത്രീയുടെ ബയോഡേറ്റ ഞാൻ നോക്കിയത് പോലും..
അതിന് മുന്നേ അത് കണ്ടിരുന്നുവെങ്കിലും അതിൽ പ്രായം രേഖപ്പെടുത്തിയ ഭാഗത്തേക്ക് നോട്ടം പോയില്ല എന്നതാണ് യാഥാർത്ഥ്യം.
ഇപ്പോഴും യാദ്യശ്ചികമായിട്ടാണ് പ്രായം എത്രയെന്ന് നോക്കേണ്ടി വന്നത്. പ്രായം അറിഞ്ഞ ഞാൻ ഞെട്ടിപ്പോയി..!!
ഏകദേശം 28 വയസ്സിനടുത്തുണ്ട് പോലും.
ഉടനെ നോക്കിയത് Status ആണ്. ആ കോളം blank ആയിരുന്നു. അപ്പോൾ Married അല്ല എന്ന് ഞാൻ ഉറപ്പിച്ചു.
പൊക്കം കുറഞ്ഞ പെൺകുട്ടികളെ കാണുമ്പോൾ കൊച്ചുകുട്ടി എന്ന് തോന്നുന്നതും പിന്നീട് പ്രായം തിരിച്ചറിയുമ്പോൾ ഞെട്ടിപ്പോകുന്നതും മുന്നേയും ഉണ്ടായിട്ടുള്ള അനുഭവമാണെങ്കിലും ഇവരുടെ കാര്യത്തിൽ അതൊരു ഷോക്ക് തന്നെയായിരുന്നു.
ഈ ഷോർട് ഗേൾസ് ശരീരം കൂടെ നോക്കിയാൽ പിന്നെ എന്നും ചെറുപ്പമായിരിക്കുമെന്ന് സുഹൃത്ത് പറഞ്ഞതാണ് ഓർത്ത് പോയത്.