ആദ്യത്തേയും അവസാനത്തേയും ആസ്വാദനം !!
ആസ്വാദനം – ചിലരുമായി ഉണ്ടാകുന്ന ബന്ധങ്ങൾ തികച്ചും യാദൃശ്ചികമായിരിക്കും എന്നാൽ അത്തരം ബന്ധങ്ങൾ ഒരിക്കലും മറക്കാനാവാത്ത അനുഭവവും ആയിരിക്കും..
എൻ്റെ ജീവിതത്തിൽ യാദൃ്ചികമായാണ് പലതും സംഭവിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു അനുഭവം ഇന്നും എന്നെ വിട്ടുപോയിട്ടില്ല.
പിന്നീടുള്ള ജീവിതത്തിലെ പൊരുത്തക്കേടുകൾക്കിടയിൽ ഓർമ്മയിൽ താലോലിക്കുന്ന ആ അനുഭവം ഇന്നും ഒരു സുഖമുള്ള, അനുഭൂതിയാണ്.
ഞാൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റൻ്റ് മാനേജരായി ജോലി നോക്കുന്ന കാലം.
ഓഫീസിൽ എത് പുതിയ അപ്പോയ്മെൻ്റ് വന്നാലും അവരെ ക്കുറിച്ച് അന്വേഷിക്കാനും അവരുടെ whereabouts പഠിക്കാനും ഏറെ താല്പര്യമുള്ളവനാണ് ഞാൻ.
പ്രത്യേകിച്ചും ജോയിൻ ചെയ്തിരിക്കുന്നത് ഒരു യുവതിയാണെങ്കിൽ എൻ്റെ താല്പര്യം അല്പം കൂടുതലുമായിരിക്കും.
എന്നാൽ, ഈ കഥയിലെ നായിക ഓഫീസിൽ ജോയിൻ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അവരെ ഒന്ന് പരിചയപ്പെടാൻ എനിക്കെന്തോ താല്പര്യം തോന്നിയില്ല
ജോയിൻ ചെയ്യുന്ന സമയത്ത് അവരെൻ്റെ ക്യാബിനിൽ വന്നു എന്നതിനപ്പുറം ഞങ്ങൾ തമ്മിൽ കണ്ടുമുട്ടേണ്ട ഒരു കാര്യവും ഉണ്ടായതുമില്ല.
ദിവസങ്ങൾ കടന്നുപോയി.
ഒരു ദിവസം യാദ്യശ്ചികമായി ആ യുവതിയെ കണ്ടപ്പോൾ പരിചയപ്പെടാൻ തിടുക്കം കാണിക്കാതിരുന്നത് നന്നായി എന്ന തോന്നലാണ് ഉണ്ടായതും.