ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
എന്റെ മുന്നിലൂടെ അവൾ നടന്നു പോയി ഞങ്ങൾ പരസ്പരം കണ്ണുകളിലൂടെ നോക്കിനിന്നു . കുറെ നേരത്തെ നിശബ്ദത മുറിച്ചു ഞാൻ ചോദിച്ചു: തന്റെ പേരെന്താ?
പേര് പോലും അറിയാതെയാണോ എന്റെ പിന്നാലെ ഇത്രയും നാൾ നടന്നത് ? അവൾ ചോദിച്ചു.
എൻറെ പേര് അനു എന്നാണ്.
എൻറെ പേര് ചോദിച്ചില്ലല്ലോ?
ഞാൻ അവളോട് ചോദിച്ചു !!
അവളെന്നോട് പറഞ്ഞു
എനിക്ക് ചേട്ടനെപ്പറ്റി എല്ലാം അറിയാം. ചേട്ടന്റെ പേര് പറയാം.
എന്റെ കണ്ണുകളിൽ അത്ഭുത നിറഞ്ഞു . എന്റെ പേര് അവൾ എന്നോട് പറഞ്ഞില്ല. എനിക്ക് മനസ്സിൽ ഒരു സംശയം തോന്നി.. എന്നെ പറ്റിക്കാൻ പറയുകയാണോ !!
എന്റെ പേര് അറിയാൻ ഒരു സാധ്യതയുമില്ലല്ലോ എന്ന എന്റെ സംശയത്തിന് അവളെന്നോട് പറഞ്ഞു മനു ചേട്ടന്റെ ക്ലാസ്സിൽ എനിക്ക് ഒരു കൂട്ടുകാരിയുണ്ട്.
പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ ഒരു കൂമ്പിയ ചിരി ചിരിച്ചുകൊണ്ട് പ്രകൃതി എന്നോട് വന്നു പറഞ്ഞു: ഇത്രയ്ക്കും ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല എന്ന്..
പിന്നെ പ്രണയ നാളുകളായിരുന്നു.. ഞാനും അനുവും എന്നും വൈകുന്നേരം കാണും. . അവളെ വീട്ടിൽ കൊണ്ട് വിടുന്നത് എന്റെ പ്രധാന ഡ്യൂട്ടിയായി.
ഞങ്ങൾ മതിമറന്ന് പ്രണയിക്കാൻ തുടങ്ങി. പല കാര്യത്തിലും പ്രകൃതിയും ഞങ്ങളോടൊപ്പം കൂടി . (തുടരും)