ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് നടന്നുപോയി.
അവളുടെ മറുപടി കേൾക്കാതെ എനിക്ക് പിന്മാറാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ പുറകെ നടന്ന് ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു.
അവൾ അവിടെ എത്തുന്നതിനു തൊട്ടുമുമ്പ് അവൾ എന്നോട് പറഞ്ഞു എനിക്കും തന്നെ ഇഷ്ടമാണെന്ന്.
ലോകം കീഴടക്കിയ അവസതയാണ് എനിക്കപ്പോൾ തോന്നിയത്.
ഞാൻ നേരെ പോയത് വീട്ടിലേക്കായിരുന്നു
അപ്പുവിനെ കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ ഒരു കടി കൊടുത്തിട്ട് ഞാൻ പറഞ്ഞു:
അളിയാ അവൾ എന്നോട് ഇഷ്ടമാണെ ന്ന് പറഞ്ഞടാ…
അവന് ചെലവ് ചെയ്യണമെന്നവൻ. പൊറോട്ടയും ബീഫും വേണമെന്നാ അവൻ പറഞ്ഞത്.
അവനോടുള്ള സ്നേഹം കാരണം അപ്പോൾതന്നെ അവർ ആവശ്യപ്പെട്ടതൊക്കെ മേടിച്ചു കൊടുത്തു.
അന്ന് രാത്രി ഞാൻ സന്തോഷത്തിലായിരുന്നു എന്റെ തലയിണയിൽ കെട്ടിപ്പിടിച്ച്, അത് അവളാണെന്ന് കരുതി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
അമ്മ എത്ര നിർബന്ധിച്ചാലും എഴുന്നേൽക്കാൻ മടി കാണിക്കാറുള്ള ഞാൻ രാവിലെ 7 മണിയായപ്പോൾ തന്നെ റെഡിയായിരുന്നു.
രാവിലെ മുതൽ അവളെ ഒന്ന് കാണാനും സംസാരിക്കാനുമുള്ള കൊതിയോടെയാണ് വൈകുന്നേരം വരെ ഒരുവിധത്തിൽ ക്ലാസ്സിലിരുന്നത്. വൈകുന്നേരമായപ്പോൾ ഞാൻ ഇടവഴിയിലേക്ക് ഇറങ്ങിയോടി, അപ്പുവിനോട് പോലും പറയാൻ നിന്നില്ല. അവിടെ അവളെ കാത്തു നിന്നപ്പോൾ അവൾ ഒറ്റയ്ക്ക് നടന്നു വരുന്നത് കണ്ടു.