ആദ്യ അനുഭവം.. മറക്കാത്ത അനുഭവം
ഇടയ്ക്കിടയ്ക്ക് അവളുടെ ഉണ്ട കണ്ണ് മിഴിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം എന്റെ മനസ്സ് പറഞ്ഞു അവൾക്ക് എന്നോട് ഒരുപാട് ഇഷ്ടമാണെന്ന് …
അന്ന് വൈകുന്നേരം എന്തുതന്നെയായാലും അവളുടെ മറുപടി അറിയണമന്ന് എനിക്ക് തോന്നി.
അതുകൊണ്ട് തന്നെ ഞാൻ അപ്പുവിനോട് പറഞ്ഞു, എന്റൊപ്പം
വരാൻ .
അതെ ഇടവഴിയിൽ അവളെയും കാത്തു ഞങ്ങൾ നിന്നു .
അവൾ വന്നപ്പോൾ അപ്പു പയ്യെ നടന്നു മാറി. ഞാൻ അവളോട് ചോദിച്ചു: എനിക്ക് മറുപടി കിട്ടിയില്ല.. എന്തുതന്നെയായാലും തുറന്നു പറഞ്ഞോളൂ.. ഇയാൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നുനീങ്ങി.
അന്ന് അവളുടെ വീട് വരെ ഞാൻ ഒപ്പം നടന്നു. എന്നിട്ട്പോലും അവൾ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ല.
വീട് എത്താറായപ്പോൾ എന്നെ നോക്കി ചിരിച്ചിട്ട് വീണ്ടും നടന്ന്പോയി …
പിന്നെ മുതൽ വൈകുന്നേരം അവളെ വീട് വരെ കൊണ്ടു വിടുന്നത് പതിവായി. അവൾ വീടെത്താറാകുമ്പോൾ എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു പോകും.
എന്തുതന്നെയായാലും അവളുടെ ഉത്തരം കിട്ടണം എന്നുള്ളത് എന്റെ ഒരു ആവശ്യമായി മാറി.
ഒരു ദിവസം ഞാൻ ക്ലാസ് കഴിഞ്ഞ് ആ ഇടവഴിയിൽ പോയി നിന്നു. അപ്പു ഇല്ലായിരുന്നു.
അന്നവളെ പിടിച്ചു നിർത്തി അവളോട് ചോദിച്ചു: എനിക്ക് മറുപടി തന്നൂടെ എന്ന്..