എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “ദേവിക വന്നതോടെ അമ്മക്ക് എന്നെ വേണ്ടാതെ ആയോ?”
“ഇനി നിന്നെ എനിക്ക് വേണ്ടാ..എനിക്ക് എന്റെ മോളെ മതി.”
“കഷ്ടപ്പെട്ടു കൊണ്ട് വന്ന ഞാനിപ്പൊ കറിവേപ്പില ആയല്ലേ..നടക്കട്ടെ നടക്കട്ടെ.”
അപ്പൊ ദേവൂട്ടി പറഞ്ഞു.
“എനിക്ക് എന്റെ ഏട്ടനെ എപ്പോഴും എന്റെ അടുത്ത് തന്നെ വേണം.”
“കണ്ടോടാ എന്റെ മരുമകളെ..”
ഒരു പരിധി കഴിഞ്ഞാൽ തള്ളമാരല്ല ആൺപിള്ളേരെ നോക്കേണ്ടത് കെട്ടിക്കൊണ്ട് വരുന്ന പെണ്ണുങ്ങളാ..
ഇനി ഇവൾ നിന്നെ നോക്കിക്കോളും.
നോക്കിക്കോളൂല്ലെ മോളെ?”
“എന്റെ ഈ രണ്ടു കണ്ണം ഏട്ടന്റെ മേൽ എപ്പോഴുമുണ്ടാകും.”
എന്ന് പറഞ്ഞവൾ എന്നെ ഇളിച്ചു കാണിച്ചു.
ടൂർ പോയപ്പോൾ കടിച്ച പാട് അവിടെ അച്ച് പോലെ പതിഞ്ഞേക്കുവാ.. മൈര്..എന്നാണ് ഞാനപ്പോ മനസ്സിൽ ഓർത്തത്.
“അപ്പൊ എന്നെ പൂട്ടാനുള്ള പ്ലാനായിരുന്നല്ലെ അമ്മേ.”
“നിന്റെ അച്ഛനെ വരെ ഞാൻ പൂട്ടിയതാ. പിന്നല്ലെ നീ.”
എന്ന് പറഞ്ഞു അമ്മ ചിരിച്ചു.
ദേവിക അവളുടെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോയും പിന്നെ കല്യാണതിന് എടുത്ത ഫോട്ടോ ഒക്കെ ഇമെയിൽ നിന്ന് എടുത്തു അമ്മയെ കാണിച്ച് കൊടുത്തു.
അച്ഛൻ എന്റെ അടുത്ത് വന്നു പറഞ്ഞു.
“നിന്റെ കാര്യം തീരുമാനം ആയിട്ടുണ്ട്.”
“അതേ.”
“അല്ലാ അവളുടെ നാട്ടിൽ അവളുടെ അച്ഛന് കുറച്ച് കട മൊക്കെ ഉണ്ടെന്നല്ലേ പറഞ്ഞെ.. നമ്മുടെ വിട്ടുകാർക്ക് കടം വെക്കുന്നത് ഇഷ്ടമല്ലാ. അതുകൊണ്ട് അടുത്ത അവധിക്ക് നീ ഇവളെയും കൊണ്ട് അവളുടെ നാട്ടിൽ ചെന്ന് തീർക്കാനുള്ള കടങ്ങളൊക്കെ തീർത്തു പോരണം.. പൈസ ഒക്കെ ഞാൻ റെഡിയാക്കിത്തരാം. ”
“ഉം.”
അമ്മ അവൾക്ക് എല്ലാം പറഞ്ഞു കൊടുക്കുന്നത് കണ്ടുകൊണ്ട് ഞാനും അച്ഛനും നോക്കി നിന്നു.
രാത്രി ആകാറായി. വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥന ഉണ്ട്. ഞാൻ ആണേൽ ആ സമയത്ത് ഫോണിൽ കുത്തൽ ആയിരിക്കും.
പക്ഷേ ഇന്ന് ദേവിക എന്നെ പിടിച്ചിരുത്തി പ്രാർത്ഥിപ്പിച്ചു.
പിന്നെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു tv കാണുകയും. ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കുകയും ചെയ്തു.
ദേവിക ആയിരുന്നു ഞങ്ങൾക്ക് വിളമ്പി ത്തന്നത്. ഇവിടെ അങ്ങനെ ഒരു രീതിയില്ല എന്നും പറഞ്ഞ് അമ്മ അവളെ പിടിച്ചിരുത്തിയിട്ട് എല്ലാവരും ഒപ്പമിരുന്നു അവരവർ തന്നെ എടുത്തു കഴിക്കുകയാണ് പതിവെന്ന് പറഞ്ഞു.
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ കഴുകുമ്പോൾ അമ്മയ്ക്ക് സഹായത്തിന് അച്ഛനും ചെല്ലുന്നതാണ് വീട്ടിലെ പതിവ്.
ഞാൻ കഴിച്ച പാത്രമെടുത്തു ദേവിക കഴുകാൻ പോയപ്പോൾ ഞാനും ചേന്നു.
“ ഏട്ടനെന്തിനാ വരുന്നേ..”
” ഞാൻ കഴുകിവെച്ചോളാം.”
“വേണ്ടാ ഏട്ടാ..ഞാൻ ചെയ്തോളാം..”
അപ്പോഴേക്കും അമ്മ വന്നു.
“ മോളെ ഇത് മുഴുവനും ഇവനെക്കൊണ്ട് കഴുകിച്ചിട്ട് വിട്ടാൽ മതി.”
“അങ്ങനെ പറയരുത് അമ്മേ.”
“എന്നാ മോൻ പോയി കിടന്നോ അടുക്കള കാര്യത്തിൽ എന്തെങ്കിലും സഹായം ഉണ്ടേൽ വിളിക്കാം”.
“പോ… പോ. “
ദേവിക നിർബന്ധിച്ചു.
ഞാൻ അടുക്കളയിൽ നിന്ന് പോന്നു. ദേവിക അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.
ഹാളിൽ ചെന്നപ്പോൾ അച്ഛൻ.
“നീ എന്തിനാ അടുക്കളയിൽ പോയെ..
അവരായി അവരുടെ പാടായി..
പണ്ട് ഇങ്ങനെ സഹായിക്കാൻ കയറിയാ പെട്ടത്..മോൾ വന്നപ്പോഴാണ് ഇങ്ങനെ ഫ്രീയായി ഇരിക്കുന്നെ.”
ഞാൻ ഒന്ന് ചിരിച്ചിട്ട്.
“എന്റെ വിധി എങ്ങനെ ആകുമെന്ന് കുറച്ച് നാൾ കഴിഞ്ഞറിയാം.”
” എടാ ഞാൻ ഒരു പുതിയ കാറ് ബുക്ക് ചെയ്തിട്ടുണ്ട്.. നമ്മുടെ പഴയ വണ്ടി കുറച്ച് മിസ്സിംഗ് ഒക്കെ കാണിച്ചുതുടങ്ങി.. അതുകൊണ്ട് റെഡി ക്യാഷിൽ ഒരെണ്ണം വാങ്ങി. കുറച്ച് മാസങ്ങൾക്ക് മുൻപ് അമ്മയുമായി പോയപ്പോൾ വണ്ടി പണി തന്നു.. അതോടെ അമ്മയാണ് വണ്ടി മാറ്റാൻ നിർബന്ധം പിടിച്ചത്..
“ഏത് വണ്ടി യാ വാങ്ങിയേ?”
” ഒരു bmw കാർ ആണ്. ഷോറൂമിൽ പോയായിരുന്നു ഞങ്ങൾ. നിനക്ക് ഒരു സസ്പെൻസ് ആകട്ടെ എന്ന് വെച്ച് അമ്മ ഇരിക്കുവായിരുന്നു. ഇത് ഇപ്പൊ നീ ഞങ്ങൾക്ക് സസ്പെൻസ് തന്നില്ലേ.
ഞാൻ നിന്നോട് പറഞ്ഞ കാര്യം അമ്മയോട് പറയണ്ട. നാളെ വണ്ടി എത്തും. “
ങാ.. ഞാൻ ഒരു കാര്യം പറഞ്ഞില്ലേ. ദേവികയുടെ അച്ഛന് നാട്ടിലുള്ള കടമൊക്കെ കംപ്ലീറ്റ് തീർക്കണമെന്ന്.. ഈ സാറ്റർഡേ തന്നെ രണ്ടാളും പൊക്കോ.. അത് വെച്ച് താമസിപ്പിക്കണ്ട.. കാശ് ഞാൻ എടുത്തു വെച്ചേക്കം.”
അച്ഛൻ കിടക്കാൻ പോയി. ഞാൻ എന്റെ ഫോണും കുത്തി മുറിയിൽ കിടന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ..
ദേവൂട്ടി മുറിയുടെ പുറത്ത് നിന്ന് ഡോർ ന്റെ ഇടയിലൂടെ തല ഇട്ടിട്ട്…
“കയറി വന്നോട്ടെ ഏട്ടാ..!!
എന്നിട്ട് ഒരു പതുങ്ങിച്ചിരിയോടവൾ. ഉള്ളിലേക്ക് കയറി വന്നു…
കൈയിൽ ഉണ്ടായിരുന്ന വെള്ളം മേശപ്പുറത്ത് വെച്ചശേഷം. മുറിയുടെ കതക് അടച്ചു കുറ്റിയിട്ടു. എന്നിട്ട് എന്റെ നേരെ നോക്കി ഒരു ചിരി.
അവൾ എന്റെ അടുത്ത് വന്നശേഷം അവളുടെ ബാഗ് എടുത്തിട്ട് അതിൽ നിന്ന് നൈറ്റ് ഡ്രസ്സ് എടുത്തു.
ഞാൻ ഒന്ന് മേൽ കഴുകിട്ട് വരാം
എന്ന് പറഞ്ഞു ബാത്റൂമിലേക്ക് കയറി. ഞാൻ ഫോൺ നോക്കിക്കൊണ്ട് അവൾ വരുന്നത് കാത്ത് ബെഡിൽ കിടന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ദാ വരുന്നു എന്റെ പെണ്ണ്..
ഹോസ്റ്റലിൽ രാത്രി ഇടുന്ന നൈറ്റ് ഡ്രസ്സ് ഇട്ട്.. ഒരു ചിരിയും ചിരിച്ചു അവൾ എന്റെ അടുത്ത് ബെഡിൽ കയറി ഇരുന്നു.
“ദേവൂട്ടി….”
“ഉം.”
“ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്..”
അവൾ എന്റെ കൈയിൽ പിടിച്ചശേഷം പറഞ്ഞു.
“ഇത്രയും നാൾ ഏട്ടന് എന്റെ ശരീരം സമർപ്പിക്കാൻ കഴിഞിട്ടില്ലായിരുന്നു. മനസ് എന്നെ ഏട്ടന്റെ മുന്നിൽ കിഴടങ്ങി. ഇനി ഈ ജീവനും ശരീരവും എല്ലാം ഏട്ടന് ഞാൻ സമർപ്പിക്കുന്നു.”
എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു.
ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു എന്റെ നെഞ്ചിന്റെ മുകളിൽ കിടത്തി.
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് കിടന്നു…
“എടി പെണ്ണേ…നിന്റെ കണ്ണുകൾ എന്നെ മായാലോകത്തേക്ക് കൊണ്ട് പോകുന്നപോലെ.”
അവൾ ചിരിച്ചുകൊണ്ട് എന്റെ മുക്കിൽ അവളുടെ മുക്ക് കൊണ്ട് പയ്യെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയശേഷം.
“ഏട്ടന്റെ ഈ കണ്ണുകൾ എന്നെ എന്നേ വീഴ്ത്തിക്കളഞ്ഞതാ.”
“എനിക്ക് നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലണം.”
“അതിന് മുൻപ് തന്നെ ഏട്ടനെ ഞാൻ സ്നേഹിച്ചു കൊല്ലും.”
“ഓഹോ.”
അവൾ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ചോദിച്ചു.
“ഇങ്ങനെ കിടന്നാൽ മതിയോ ഏട്ടാ.”
“പിന്നെ!”
“ഞാൻ ഒരു പെണ്ണല്ലെ..പിന്നെ ഇക്കാര്യത്തിൽ അധികം അറിവെനിക്ക് ഇല്ലാ. ആരും പറഞ്ഞുതരാനും ഇല്ലായിരുന്നു..കൂട്ടുകാരികൾ പറഞ്ഞു തന്ന അറിവേ ഉള്ളൂ… ”
“പിന്നെ എന്തിനാടി നിന്റെ ഏട്ടൻ ഇവിടെ കിടക്കുന്നെ. എന്ത് സംശയവും നമുക്ക് തീർത്തു അങ്ങ് പോകാന്നെ.. എന്റെ ദേവൂട്ടി.”
എന്ന് പറഞ്ഞു അവളുടെ നെറ്റിൽ കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തു.
“അതേ ദേവൂട്ടി.”
“എന്താ ഏട്ടാ.”
“നാളെ നമുക്ക് കോളേജിൽ പോകണ്ടേ?”
“അമ്മ പറഞ്ഞു നാളെ പോകണ്ടാന്ന് എന്നെ കാണാൻ ബന്ധുക്കളൊക്കെ വരുന്നുണ്ടെന്ന്..അവർ വല്ല കുറ്റവും പറയോ ഏട്ടാ?”
“അമ്മ നിന്റെ കൂടെ ഉള്ളോടത്തോളം ഒറ്റണ്ണം കുറ്റം പറയില്ല. അതിനുള്ള ചങ്കുറ്റമൊന്നും അച്ഛന്റെയും അമ്മയുടെയും വിട്ടുകാർക്കില്ല.
അല്ലാ.. നിന്നെ കണ്ടിട്ട് എന്ത് കുറ്റമാടി പറയാൻ പറ്റുന്നത്?”
“പോ ഏട്ടാ. ഏട്ടൻ ചുമ്മാ…”
“അല്ലാ ഞാൻ ആലോചിക്കുക ആയിരുന്നു. ഒരു ദിവസം കാവ്യാ പറഞ്ഞപോലെ നിന്നെ അന്വേഷിച്ചു ഇറങ്ങിയതും കൃത്യമായ ടൈമിൽ നിന്റെ മുന്നിൽ പെട്ടതും കെട്ടിയതും..
ഇല്ലെങ്കിൽ വേറെ ആരെങ്കിലും കൊണ്ട് പോയേനെ എന്റെ ദേവൂട്ടിയെ.”
“എല്ലാത്തിനും അതിന്റെതായ ഒരു സമയം ഉണ്ട് എന്റെ ഹരിഏട്ടാ ”
എന്ന് പറഞ്ഞു അവൾ വിങ്ങിക്കരയാൻ തുടങ്ങി.
“എന്താടീ ഇത്..വന്നു വന്നു ഇപ്പൊ കരച്ചിൽ മാത്രമുള്ളോടി പെണ്ണേ ..
വെറുതെ എന്റെ മൂഡും കളയല്ലേ ദേവൂട്ടി.”
അവൾ കണ്ണ് തുടച്ചു.. ആ മുഖങ്കിപ്പോൾ ഒരു ചെറുചിരിയുണ്ട്. ഞാൻ അവളുടെ മുക്കിൽ പിടിച്ചാട്ടി.
“അതേ ദേവൂട്ടി..നാളെ അപ്പൊ എങ്ങനെയാ? നിനക്ക് ഇടാൻ ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ.”
“ഏട്ടൻ വാങ്ങി തന്ന എന്റെ ഫേവറേറ്റ് ചുരിദാർ ഉണ്ട്.. അത് മതി എനിക്ക്.”
“അതേ അമ്മയുടെ അതേ പവറിൽ തന്നെ നിൽക്കണം അമ്മയുടെ മരുമകൾ.. കേട്ടോ.”
“ഉം.”
“പിന്നെ എന്റെ കസിൻസിനോട് ഒക്കെ കൂളായി സംസാരിച്ചാൽ അവരുടെ നല്ല സപ്പോർട്ട് ഉണ്ടാക്കും.”
“ഉം.”
“എന്നാൽ.”
അവൾ കണ്ണടച്ചു ബെഡ്ഡിലേക്ക് കിടന്നു.
ഞാൻ അവളെ നോക്കിക്കൊണ്ട് ചെരിഞ്ഞു കിടന്നു.
അവൾ ഒരു കണ്ണ് തുറന്നു നോക്കിട്ട്..
“എന്ത്യേ ഏട്ടാ ഒന്നും വേണ്ടേ.”
“അതിനാണോ ഈ ചത്തപോലെ കിടന്നത് ”
എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
അവൾ എത്തി നോക്കിയിട്ട്…
എന്ത്യേ കിടന്നു ചിരിക്കൂന്നേ.
“അല്ലാ ഈ പെണ്ണിന് ഒന്നും അറിയില്ലല്ലോ എന്നോർത്ത് ചിരിച്ചതാ… [ തുടരും]