എന്റെ സുഖം ഇവളിലാ
സുഖം – ഒരു കാര്യം ചെയ്യ്, വാവ ഇവിടെ കിടക്ക്…. ഞാൻ പോയി അമ്മൂനെ ഒന്ന് സെറ്റാക്കിയിട്ട് വരാം.
എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഞാൻ എഴുന്നേൽക്കുമ്പോൾ ദേവു ചിണുങ്ങിയെങ്കിലും വേഗം വരാ വാവേന്നും പറഞ്ഞ് ഞാൻ അകന്ന് മാറി.
എന്നിട്ട് അടുക്കളയിൽ പോയി അരി കഴുകി അടുപ്പത്ത് വെച്ചശേഷം രാവിലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്കിലേക്ക് ഞാൻ കടന്നു. അമ്മൂസിനെ വിളിച്ച് എഴുന്നേൽപ്പിക്കൽ, പണ്ട് ദേവു പറഞ്ഞപ്പോഴൊന്നും അത് ഇത്ര പണിയുള്ള പണിയാണെന്ന് ഞാൻ കരുതിയിരുന്നില്ല. അല്പം കഷ്ടപ്പെട്ടെങ്കിലും അമ്മൂനെ എഴുന്നേൽപ്പിച്ച് ബ്രഷും കൊടുത്ത് പല്ല് തേക്കാൻ വിട്ടിട്ട് ഞാൻ വീണ്ടും അടുക്കളയിൽ പോയി ബാക്കി പണികളിലേക്ക് കടന്നു.
ഈ കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് അത്യാവശ്യം പാചകമൊക്കെ ഞാൻ പഠിച്ചെടുത്തു, പിന്നെ നല്ല കൈപുണ്യം ഉള്ളത്കൊണ്ട് എന്ത് വെച്ചാലും അബദ്ധമാവാറില്ല. അങ്ങനെ അമ്മൂന് കൊണ്ടുപോവാൻ ഉച്ചയ്ക്കത്തേക്ക് ചോറും പരിപ്പ് കറിയും ഒരു ചമ്മന്തിയും ഉണ്ടാക്കി രണ്ട് പപ്പടവും കാച്ചിക്കൊടുത്തു, പിന്നെ രാവിലെത്തേക്ക് ഇന്നലെ ഫ്രിഡ്ജിൽ എടുത്ത് വെച്ച ദോശമാവ് വെച്ച് ദോശയും ചുട്ട് കൊടുത്തു. അതിന് കൂട്ടാൻ ഉച്ചയ്ക്കത്തേക്ക് ഉണ്ടാക്കിയ ചമ്മന്തികൂടെ ഉള്ളത് കൊണ്ട് ഇന്നത്തെ കുക്കിംഗ് അവിടെ കഴിഞ്ഞു. ഹൂഹ്.