എന്റെ ജീവിതം എന്റെ രതികൾ
രതികൾ -എന്നിട്ട് നീ ഇവളെ ഇഷ്ടപ്പെട്ടാണോ സ്വീകരിച്ചത്..
എന്ത് ചോദ്യമാടി അത്.. ഞാൻ ഒരിക്കൽ പോലും മനസ്സിൽ ചിന്തിക്കാത്ത കാര്യമായിരുന്നു. അന്നേരം നിന്നെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളയാനുള്ള ദേഷ്യമുണ്ടായിരുന്നു.
അവിടന്ന് ഞങ്ങളെ തിരിച്ചയക്കുമ്പോൾ ഇവളെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. തിരിച്ചെത്തിയപ്പോൾ ദേവിക അവൾ താമസിക്കുന്ന വീട്ടിലേക്ക് പോയി. എനിക്ക് ഒരിക്കലും ഒരു ശല്യമാകില്ലെന്നും പറഞ്ഞാണവൾ പോയത്.
പിന്നീട് പ്രളയം വന്നപ്പോൾ ഹരി എന്നെ തേടി വന്നു. അതല്ലായിരുന്നുവെങ്കിൽ ഞാനന്ന് മരിക്കുമായിരുന്നു.
ഒക്കെ ദൈവ നിശ്ചയമാണ്.. കാവ്യ പറഞ്ഞു.
അതെ.. അങ്ങനെ തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വീട്ടിൽ എത്തിയപ്പോൾ എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നോട് പറയാതെയാണവർ വിവാഹം നിശ്ചയിച്ചത്. എതിർക്കാൻ എനിക്കൊരു മാർഗ്ഗവും ഇല്ലായിരുന്നു.
അടുത്തുള്ള ചേച്ചി മാത്രയിരുന്നു എനിക്ക് ഒരു തുണയായി ഉണ്ടായത്. ആ ചേച്ചി ഞാൻ വിവാഹം കഴിക്കേണ്ടന്റെ സ്വഭാവം എന്നോട് പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലാതെയായി. എനിക്ക് കല്യാണം വേണ്ടാ എന്ന് പറഞ്ഞപ്പോൾ എന്നെ അടിക്കുകയും മുറിയിൽ പൂട്ടി ഇടുകയും ചെയ്തു..
അവസാനം എനിക്ക് ഗതി കേട് കൊണ്ട് സഹിക്കേണ്ടി വന്നു. അമ്മാവൻ ഒന്നും കഴിവ് ഇല്ലാതെ നോക്കി നിൽക്കേണ്ട അവസ്ഥ ആയിരുന്നു.
ആ ചേച്ചിയും ചേട്ടനും എന്നോട് ആരെങ്കിലും ഉണ്ടേൽ അവന്റെ കൂടെ ഒളിച്ചോടിക്കോളാൻ പറഞ്ഞു.
പക്ഷേ എനിക്ക് ആര് ഉണ്ട്?
ആരും ഇല്ലായിരുന്നു? എങ്ങോട്ട് പോകും?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. അമ്മായിയുടെ പ്ളാനിങ്ങായിരുന്നെല്ലാം. അമ്മാവൻ നിസ്സഹായനായിരുന്നു. എന്നാലും അമ്മാവനും എന്നോട് പറഞ്ഞത് എങ്ങോട്ടെങ്കിലും രക്ഷപ്പെടാനായിരുന്നു.
എന്നാൽ എങ്ങോട് പോകണമെന്ന് പോലും അറിയാതെ ആരും തന്നെ ഇല്ലാതെ ഞാൻ എങ്ങനെ?
കോളേജിൽ കൂട്ടുകാരായി ഒരാൾ പോലും ഇല്ലാത്തത് ശാപമായി എനിക്ക് തോന്നിയ നിമിഷങ്ങളായിരുന്നത്.
കല്യാണത്തിന് തലേദിവസം ആത്മഹത്യാ ചെയ്യാനൊരുങ്ങിയെങ്കിലും പേടി എന്നെ അവിടന്നും പുറകിലേക്ക് വലിച്ചു.
ഞാൻ എന്റെ അമ്മയെയും അച്ഛനെയും ദൈവത്തിനെയും എല്ലാവരെയും വിളിച്ചു കരഞ്ഞു. പിന്നെ വിധി എന്തായാലും അത് പോലെ വരട്ടെ.. രക്ഷപ്പെടാനാണ് വിധിയെങ്കിൽ ദൈവം അതിനുള്ള വഴി വഴി കാണിക്കും എന്ന് കരുതി.
എല്ലാവരും കൂടി എന്നെ വധുവായി ഒരുക്കി. അവസാനമായി ആ ചേച്ചി എന്നോട് പറഞ്ഞു.. മോളെ ഒരു പ്രാവശ്യം കൂടി ആലോചിച്ചുനോക്കെന്ന്. . പക്ഷേ ഒരു വഴിയും തെളിഞ്ഞില്ല. ”
ഇതൊക്കെ കേട്ട് ഞാനും കാവ്യയും മിണ്ടാതെ ഇരിപ്പായിരുന്നു.
“എന്നിട്ട് ”
കാവ്യാ യുടെ ആ ചോദ്യം എന്നെയും ഉണർത്തി. ദേവിക പറയാൻ തുടങ്ങി.
“പിന്നെ എന്ത് പറയാൻ. മണ്ഡപത്തിൽ കയറി ആളുകളെ ഒക്കെ നോക്കിയപ്പോൾ.. ദേ നില്കുന്നു എന്റെ ഹരിഏട്ടൻ. പിന്നെ എനിക്ക് ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു ദൈവം എനിക്ക് തുറന്ന് തന്ന വഴിയായിരുന്നത് എന്ന് മനസ്സിലാകന്നതിന് മുന്നേ ഇവന്റെ നെഞ്ചിൽ ഞാൻ വീണു. പിന്നെ എനിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. എല്ലാം നാട്ടുകാർ തീരുമാനിക്കുകയായിരുന്നു.
എല്ലാത്തിനും താങ്ക്സ് പറയേണ്ടത് നിന്നോടാ…ഇവനെ അങ്ങോട്ട് പറഞ്ഞു വിട്ടതിന്..
കാവ്യാ ആകെ കിളിപോയപോലെയായി.
“കോളേജിലേക്ക് ദേവികയെ തിരിച്ചു കൊണ്ട് വരാൻ വേണ്ടി പോയ എന്നെ, ഇവളുടെ നാട്ടുകാർ കൊണ്ട് പൊക്കോ എന്ന് പറഞ്ഞു ഇവളെ തന്നു വിട്ടു…”
“അതാണല്ലെ ഇവൾ തിരിച്ചുവന്നപ്പോൾ ആയുധം വെച്ച് കിഴടങ്ങിയ പടയാളിയെപ്പോലെ ഇവന് സപ്പോർട്ടായി അടങ്ങി ഇരുന്നത്..അമ്പടി കള്ളീ…”
കാവ്യാ ദേവികയോട് പറഞ്ഞു.
“അല്ലാ അത് കഴിഞ്ഞപ്പോഴാ ഇണക്കുരുവികളെപ്പോലെ ബൈക്കിൽ പോകാൻ തുടങ്ങിയത്?.”
“അത് ഞാൻ പറഞ്ഞു തരാടി കാവ്യാ മോളെ ”
എന്ന് പറഞ്ഞു പ്രളയ സംഭവങ്ങൾ മൊത്തം പറഞ്ഞപ്പോൾ കാവ്യ അത്ഭുതപ്പെട്ടുപോയി.
രണ്ടിനും മുടിഞ്ഞ പ്രാന്താണെന്ന് പറഞ്ഞു അവൾ ഒച്ചയുണ്ടാക്കി.
ഒരുവൾ ചാകാൻ വേണ്ടി റൂമിൽത്തന്നെ ഇരുന്ന്.. ഇവനോ?!! മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങിക്കോളും രണ്ടും.
രണ്ടാളും അങ്ങ് പോയാൽ..ഞാൻ എന്ത് ചെയ്യുമായിരുന്ന് വെന്ന് ചിന്തിച്ചോ നിങ്ങൾ?. ”
“നീ എന്ത് ചെയ്യാൻ.”
“പോടാ നിനക്ക് എന്തെങ്കിലും പറ്റിയാൽ ഞാൻ സഹിക്കുമോ.”
അപ്പൊ തന്നെ ദേവിക.
അതെന്താടീ കാവ്യേ? എന്റെ ജീവന് ഒരു വിലയുമില്ലേ.
“ഇല്ലാ..വെള്ളം കയറുന്നതറിഞ്ഞപ്പോൾ നിനക്ക് ഇവന്റെ വീട്ടിലേക്ക് പോയിക്കൂട്ടായിരുന്നില്ലേ.”
“അതിന് എനിക്ക് വഴിയോ അഡ്രസ്സോ ഒന്നും അറിയില്ലായിരുന്നു. അതുമല്ലാ ഹരിക്ക് എന്നോട് ഇഷ്ടമുണ്ടെന്നും അറിയില്ലല്ലോ. ”
പിന്നെ ഞങ്ങൾ ഒന്നും മിണ്ടില്ല.
“എന്തായാലും എന്റെ ഹരിക്ക് പറ്റിയ പെണ്ണിനെ തന്നെയാ കിട്ടിയേക്കുന്നെ.”
എന്ന് പറഞ്ഞു കാവ്യാ
ഞങ്ങളെ രണ്ട് പേരേയും ചേർത്ത് ഇരുത്തി ഒരു ഫോട്ടോ എടുത്തു.
എന്നിട്ട് പറഞ്ഞു..
‘ഭർത്താവ് എന്നുള്ള പവർവെച്ച് മോൾ ഇവനെ എന്റെ അടുത്ത്നിന്ന് അകറ്റിയാൽ.. നിന്നെ ഞാൻ കൊല്ലുമെടീ..
അപ്പൊത്തന്നെ ദേവൂട്ടി കാവ്യോട് ചോദിച്ചു…
“അതിനു നീ ഏതാ..ഇപ്പൊ എന്റെ സ്വന്തം ഹരിയാ ”
കാവ്യാ ചിരിച്ചിട്ട്.
“കണ്ടോടാ.. നീ പണ്ട് പറഞ്ഞിട്ടില്ലേ.. ഒരു രാക്ഷസിയാണിവളെന്ന്.. ഇപ്പൊ എന്തായി. ? ഈ മാലാഖക്കുഞ്ഞിനെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചാൽ നിന്നെ തളച്ച എണ്ണയിൽ മുക്കിയെടുക്കും ”
ഞാൻ ദേവികയെ മുറുകെ പിടിച്ചിട്ട് പറഞ്ഞു.
“ഇനി ഏത് ദേവൻ വന്നു
ചോദിച്ചാലും ഈ ഹരി ഇവളെ കൊടുക്കില്ല. പോരെ എന്റെ കാവ്യാ.”
“മതി..വീട്ടിൽ ഇപ്പൊ അറിയാതെ ഇരിക്കുന്നതാണ് നല്ലത്.”
“ഉം ”
അപ്പോഴേക്കും അവർ എല്ലാവരും വരുന്നത് കാവ്യാ കണ്ടു.
അവൾ ദേവികയെ എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്നോട് ടോയ്‌ലെറ്റിൽ പോകുവാ എന്ന് പറഞ്ഞുപോയി.
ഞാൻ പതുക്കെ അവിടെ നിന്ന് മുങ്ങി. പൊങ്ങിയത് പ്രിൻസിപ്പാളിന്റെ മുറിയിൽ. സെക്രട്ടറിമാരുടെ മീറ്റിംഗ് ഉണ്ടായിരുന്നു. ആർട്സ് നടത്തിപ്പും എല്ലാം എങ്ങനെ ആണെന്ന് ഒക്കെ അറിയാനും. പ്രളയ ദുരിതം അനുഭവിച്ചവർക്ക് എന്തെങ്കിലും കൊടുക്കണമെന്ന് പറയാനുമായിരുന്നു പ്രിൻസിപ്പളെ കണ്ടത്.
ശെരിക്കും പറഞ്ഞാൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പർ മാതിരി ആയിരുന്നു ആ മീറ്റിംങ്ങ്. . തീരുമാനം എല്ലാം പ്രിൻസിപ്പളും ടീച്ചേർസും നോക്കും.. സ്റ്റുഡൻസ് വളന്റിയേഴ്സ് മാത്രം.
അത് കഴിഞ്ഞപാടെ ക്ലാസ്സിലേക്ക് പോയി.
ക്ലാസിലെത്തിയപ്പോൾ ദേവിക ഇടം കണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.
ഞാൻ മനസിൽ പറഞ്ഞു.. കള്ളി.. ഇത്രയും ഇഷ്ടമുണ്ടായിട്ട് അത് മനസിൽ വെച്ച്കൊണ്ട് നടന്നു.
പ്രളയം കാരണം അത് മുഴുവൻ പറഞ്ഞു.. ഇല്ലേ ഇപ്പോഴും അടിപിടിയുമായി നടന്നേനെ രണ്ടും…
അപ്പോഴാണ് അവൾ പ്രളയ സമയത്ത് തന്ന ഒരു ഒന്നൊന്നര കിസ് ഓർമയിൽ വന്നത്.
അപ്പോഴേക്കും ടീച്ചർ പൊക്കി.. ആരെ സ്വപ്നം കണ്ട് ഇരിക്കുവാണെന്ന് പറഞ്ഞു ഒരു ഡയലോഗ് ഉം.
“അത് പിന്നെ ടീച്ചറേ..ആൽക്ഹോൾനെ ഓക്സിഡൈസ് ചെയ്താൽ ആസിഡ് ഉണ്ടാവും..പക്ഷേ വിനാഗിരി ക്ക് പുളി രുചി .. കിക് ആവുന്നില്ല. ആൽക്കഹോൾ ആണേൽ ഒടുക്കത്ത കിക്കും.. അത് എന്നാണെന്ന് ആലോചിച്ചിരിക്കുവായിരുന്നു ”
ഫിസിക്സ് ക്ലാസ്സിൽ ഇതാണോ ചോദ്യം എന്ന് പറഞ്ഞു അപ്പൊത്തന്നെ എന്നെ പുറത്താക്കി.
അല്ലേലും ആ ടീച്ചറുടെ ക്ലാസ്സിൽ ഇരിക്കാൻ ആർക്കാണ് ഇന്ററസ്റ്റ് എന്ന് സ്വയം ചിന്തിച്ച് ഞാൻ പുറത്ത് പോയി. അറ്റൻറസ് ക്ലാസ്സിൽ കയറിയപ്പോൾ തന്നെ എടുത്തത് കാരണം കുഴപ്പവുമില്ല.
ഇനി അഥവാ ഇട്ടില്ലേ..ടീച്ചറിന്റെ ഡിപ്പാർട്മെന്റിൽ പോയി ഒന്ന് സോപ്പിട്ട് പുകഴ്ത്തിയാൽ ഒരു മാസത്തെ അറ്റൻറസ് ടീച്ചർ ഇട്ട് തരുമെന്ന് എനിക്കുറപ്പുമായിരുന്നു.
ഞാൻ ഇറങ്ങിയപാടെ എന്റൊപ്പം കൂട്ടിന് രാജീവിനേയും അമലിനെയും ഇറക്കി വട്ടു. ക്ലാസ്സിൽ ഇരുന്നു ബിങ്കോ ഗെയിം കളിച്ചിട്ടാ അവരെ പുറത്താക്കിയത്..
ഞങ്ങൾ ലാബിൽ നിന്നും ക്ലാസ്സിൽ പോയിരുന്നു മിനി മിൽഷ്യ കളിച്ചു. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എല്ലായെണ്ണവും ക്ലാസ്സ് കഴിഞ്ഞുവന്നു.
ദേവിക വന്നിട്ട്.
“എന്താടാ ഒരു ആസിഡ്- ആൽക്കഹോൾ ചിന്തയൊക്കെ ”
“വൈകുന്നേരം പറഞ്ഞുതരാം ”
“ഉം ”
അങ്ങനെ വൈകുന്നേരമായി.
കോളേജ് വിട്ട്. പിന്നെ ഞാൻ ഇരിക്കുന്ന ബെഞ്ചിൽ ചെന്നിരുന്നു. കൂടെ ദേവികയും. കാവ്യ വന്നില്ല. അവൾക്ക് ഒരിടം വരെ പോകാൻ ഉണ്ടെന്ന് പറഞ്ഞു നേരത്തെ തന്നെ പോയി.
“എന്താടാ കാവ്യ നേരത്തെ പോയെ ? ഇല്ലേ അവളും വന്ന് ഇരിക്കുന്ന സ്ഥലമല്ലെ. ഞാൻ നിന്റെകൂടെ ഇരുന്നിട്ടാണോ?.”
“ഒന്ന് പോടീ..അവളുടെ മുറ ചെറുക്കൻ ഇന്ന് വന്നിട്ടുണ്ട്. അവളുടെ തറവാട്ടിൽ അതാ.. അവള് വേഗം പോയത്..
ചെറുപ്പം മുതലേ അവൾക്ക് അവനെയും അവന് അവളെയും ഇഷ്ടമാണ്. എന്നാൽ വീട്ടുകാർക്ക് പ്രശ്നമുണ്ട് . അവളുടെ പഠിത്തം കഴിഞ്ഞു അവനവളെ കല്യാണം കഴിക്കണമെന്നാ പ്ളാൻ. പക്ഷേ രണ്ട് ഫാമിലിയും
വിരുദ്ധചേരികളിലാണെന്ന അവൾ പറഞ്ഞേ.” (തുടരും )