ജീവിതം ഇങ്ങനെയൊക്കെയാണ്
ജീവിതം – ലോറി വന്നു ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു…..
സാറേ ഞാൻ വീട്ടിൽ നിന്നും ചാവി എടുത്ത് വരാം…
ശരി ബിനോയ് ചേട്ടാ….
സാറേ എന്നാൽ ഇറക്കുക അല്ലേ…
ആ.. വീട് ഒന്ന് തുറക്കട്ടെ….
ബിനോയ് ചേട്ടൻ ചാവിയുമായു വന്നു വീട് തുറന്നു..
ഓരോ സാധനങ്ങൾ ഇറക്കി.
രജി പറഞ്ഞ സ്ഥലങ്ങളിൽ അറേഞ്ച് ചെയ്തു…..
യൂണിയൻ കാർക്ക് അവര് പറഞ്ഞ പൈസ നൽകി….
കുഴപ്പമില്ലാത്ത ചാർജ് ആണ്…
അത്യാവശ്യം പണി ഉണ്ടായിരുന്നു….
രജി പറഞ്ഞത് അനുസരിച്ച് കട്ടിലും കസേരയും മേശയും എല്ലാം മാറ്റി ഇടുകയും അറേഞ്ച് ചെയ്യുകയും…..
പിന്നെ കിച്ചെൻ സാധനങ്ങൾ അടുക്കി വച്ച്….
എല്ലാം തീർന്നു വീട് പൂട്ടി താക്കോൽ രജിയുടെ കയ്യിൽ കൊടുത്തു ബിനോയ് ചേട്ടൻ….
സാറേ, വീട്ടിലേക്ക് വരുന്നില്ലേ..
ബിനോയ് ചേട്ടാ.. പിന്നിട് ആകാം
, ഞങൾ ഇങ്ങോട്ട് അല്ലേ വരുന്നത്…
ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ട്….
ചേട്ടൻ ഓഫീസിലേക്ക് പോകുന്നുണ്ടോ…
ഇല്ല സാറേ.. ഞാൻ ഇനി ഊണ് കഴിഞ്ഞേ പോകൂ….
എന്നാല് ഞങൾ ഇറങ്ങട്ടെ ബിനോയ് ചേട്ടാ….
ചേട്ടാ ഞങൾ സൺഡേ വരും…
എന്ന് രജി പറഞ്ഞു….
ആയിക്കോട്ടെ മോളെ….
ഞങൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു പോയി…
രജി വിശക്കുന്നുണ്ടോ…
ഉണ്ട്…
അല്പനേരം കൂടി കാത്തിരുന്നാൽ നമുക്ക് കുടുംബ ശ്രീയുടെ ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാം…..
അല്പ ദൂരം കൂടി പോയപ്പോൾ ഞാൻ വണ്ടി സൈടാക്കി …
ഹലോ.. ഇറങ്ങ്…
കഴിക്കാൻ സ്ഥലം എത്തി…
സമയം രണ്ട് ആകുന്നു…
കുറച്ചു പേര് വരി നിൽകുന്നു….
ഞാൻ പോയി വരിനിന്ന്…
എൻ്റ പുറകിൽ രജിയും..
ഓരോരുത്തരായി ടോക്കൺ വാങ്ങി ഭക്ഷണം വാങ്ങുന്ന വരിയിൽ പോയി നിന്ന് …
ചിലർ ഭക്ഷണം വാങ്ങി പോകുന്നു…
അതിൽ ചിലർ ഇത് സബ് കലക്ടറുടെ വണ്ടി അല്ലേ…
എന്നിട്ട് ആളെവിടെ….
ചിലപ്പോൾ ഡ്രൈവർ വന്നതാകും..
രജിക്ക് പുറകിൽ രണ്ടു മൂന്നു പേരും കൂടെ വന്നു നിന്നു……
ഞാൻ നാല്പതു രൂപ നൽകി ടോക്കൺ എടുത്ത്…
ഞാനും രജിയും ടോക്കൺ നൽകി ഊൺ മേടിച്ചു വണ്ടിക്ക് അടുത്തേക്ക് നടന്നു….
വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ ആണ് കൈ കഴുകാൻ വെള്ളം ഇല്ല എന്ന് മനസ്സിലായത് ഊൺ പ്ലേറ്റ് വണ്ടിയിൽ വച്ച്….
തിരിച്ചു വീണ്ടും കുടുംബ ശ്രീ ഹോട്ടലിലേക്ക് നടന്നു…
ചേച്ചി വെള്ളം ബോട്ടിൽ ഉണ്ടോ…
ഉണ്ടല്ലോ…
രണ്ടു ബോട്ടിൽ ..
എത്രയാ…
മുപ്പതു രൂപ….
അപ്പോഴേക്കും മൂന്നാല് പേര് ഒഴികെ എല്ലാവരും ഊൺ കഴിഞ്ഞ് പോയിരുന്നു…
ഞാൻ പൈസ കൊടുത്തു….
കുപ്പി മേടിച്ചു
വണ്ടിയിലേക്ക് നടന്നു….
കൈ കഴുകി കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഹോട്ടൽ പരിസരം അടിച്ചു വൃത്തിയാക്കുന്ന ചേച്ചി അങ്ങോട്ട് വന്നത്….
വണ്ടിയുടെ ബോർഡ് കണ്ട് അവർക്ക് സംശയം തോന്നിയതാണ്…
അങ്ങോട്ട് വന്നപോലെ ആ ചേച്ചി തിരിച്ചു പോയി….
ഞങൾ കഴിച്ചു കൈ കഴുകി…
പാത്രം വേസ്റ്റ് ബോക്സിൽ ഇട്ടു….
അപ്പോഴേക്കും അവിടുത്തെ ചേച്ചിമാർ എല്ലാം കൂടി വണ്ടിയുടെ അടുത്തേക്ക് വന്നു….
സാറേ… ഞങ്ങൾക്ക് ആളെ മനസ്സിലായിരുന്നില്ല…
അതിനെന്താ,, ചേച്ചി…നാട്ടിൽ പോകുന്ന വഴിക്ക് ഞാൻ നിങ്ങളുടെ ഈ സംരംഭം ശ്രദ്ധിക്കാറുണ്ട്….ഇന്നാണ് ഇവിടെ വരാൻ കഴിഞ്ഞത്….
ഇതെൻ്റെ ഭാര്യ രജിഷ…
സാറേ ,, ഞങ്ങൾ ഒരു സെൽഫി എടുക്കട്ടെ….
അതിനെന്താ….
വണ്ടിക്ക് മുന്നിൽ നിന്ന് സെൽഫിയും,, എല്ലാവരും കൂടെ ഉള്ള ഫോട്ടോയും എടുത്തു …..
ഇതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചില വിരുദ്ധൻമാർ വീഡിയോ എടുക്കുന്നതും കണ്ടു…
എന്നിട്ട് സന്തോഷത്തോടെ ഞങൾ യാത്രയായി…..
നാലരയോടെ ഞങൾ വീട്ടിൽ എത്തി….
പതിവ് പോലെ കുളിയും മറ്റും കഴിഞ്ഞ് രജി അകത്ത് കയറി….
ഞാൻ അകത്തേക്ക് ചെന്നപ്പോൾ
പെണ്ണ് ഒരു ഇളം നീല സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്….
ഇച്ചായ…ഇത് ധരിക്ക്…
എന്നും പറഞ്ഞു ഒരു ഷർട്ട് പാൻ്റ് ഇന്നർ തന്നു..
ഇളം നീല ഷർട്ട് ക്രീം കളർ പാൻ്റ്…
അവളുടെ സാരിക്ക് മാച്ച് ചെയ്യുന്ന ഷർട്ട്…
ഇച്ചായ…ഞാൻ അങ്ങോട്ട് ചെല്ലട്ടെ….
ഞാൻ ഡ്രസ് ചെയ്ത് പുറത്തേക്ക് വന്നപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി…
അതാ അചൻ്റെ താർ ഗേറ്റ് കടന്നു വരുന്നു….
ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് ചെന്ന്….
അച്ചോ… ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ..
ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ…
മോനെ അങ്ങോട്ട് വരവ് ഒന്നും ഇല്ല….
അച്ചോ .. സൺഡേ ഇറങ്ങാം…
തിരിച്ചു ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ വൈകും…
അച്ചോ.. അച്ചൻ്റ കുഞ്ഞാട് വഴി തെറ്റില്ല…
എനിക്ക് അറിയാമെട..
രജീഷ ഇവിടെ…
അച്ചോ ,, ഞാൻ വിളിച്ചു വരാം ,,, അവള് അവിടെ ഉണ്ട്…
അച്ഛൻ അകത്തേക്ക് കയറി ഇരിക്കു….
രജി…രജി…
എന്തോ.. മോനെ …
അവള് അപ്പുറത്ത് ഉണ്ട് …
കൂട്ടുകാരികൾ ആരൊക്കെ വന്നിട്ടുണ്ട്….
ആൻ്റി അച്ഛൻ വിളിക്കുന്നുണ്ട്…..
നീ അങ്ങോട്ട് ചെല്ല് ഞാൻ വിളിച്ചു വരാം….
വരുന്നവരെ എല്ലാം സ്വീകരിച്ചു ഇരുത്തി….
ഷമീറും നിതിനും വന്നു ….
എല്ലാ കാര്യങ്ങളും അവര് ഇടപെട്ട് ചെയ്യാൻ തുടങ്ങി…
അപ്പോഴേക്കും രജി അച്ഛൻ്റെ അടുത്തു വന്നു ..
സംസാരിച്ചിരുന്നു…
പുള്ളിക്കാരി എന്നെ വന്നു വിളിച്ചു..
ഇച്ചായ അച്ഛൻ വിളിക്കുന്നു….
ഇതാ വരുന്നു….
മചന്മാരെ ഞാൻ ഇപ്പൊൾ വരാം…
ഞാനും രജിയും കൈകൾ കോർത്ത് പിടിച്ച് നടന്നു….
അച്ചോ…
ഞങളുടെ വരവും നിർത്തവും കണ്ട് അച്ചന് സന്തോഷമായി…
അച്ഛൻ രണ്ടുപേരെയും അനുഗ്രഹിച്ചു…
റോബിൻ അളിയൻ്റെ ബാങ്കിൽ നിന്ന് വന്നവരെ പരിചയപെടാൻ അങ്ങോട്ട് വിളിച്ചു …
ഞാനും രജിയും അങ്ങോട്ട് ചെന്ന്….
ഓരോരുത്തരെ പരിചയപെട്ടു…
റോബിൻ്റ ചെവിയിൽ ചോദിച്ചു…
ഇതാണല്ലേ …
നിൻ്റെ കണക്ഷൻ….
അതെ.. അളിയാ…
രജിക്ക്,, അറിയില്ലേ….
അറിയാം…
പിന്നെ റോജിൻ്റ ഫ്രണ്ട്സ്…
നമ്മുടേ കുടുംബക്കാർ…
അങ്ങിനെ ആറരയോടെ കേക്ക് മുറിക്കൽ തുടങ്ങാൻ തീരുമാനിച്ചു.. (തുടരും )
7 Responses
Waiting ✌️
Where is the next part
ഇതിന്റെ ബാക്കി
ഇതിന്റെ ബാക്കി എവിടെ
ഇതിന്റെ ബാക്കി എവിടെ
Nirthiyo
Nithiyo