ഓൺലൈൻ സൗഹ്യദങ്ങളുടെ കാലമാണല്ലോ ഇത്.. സൗഹൃദം മാത്രമല്ല എല്ലാം ഇപ്പോ ഓൺലൈൻ ആണല്ലോ.. അങ്ങനെ ഒരു ഓൺലൈനിലൂടെ കിട്ടിയ സൗഹൃദം പിന്നെ എന്തായി.. എങ്ങനെ ആയി എന്നതിന്റെ അനുഭവമാണ് താഴെ കുറിക്കുന്നത്. വായിക്കുമ്പോൾ ചിലർക്കെങ്കിലും അതിലെ യാഥാർത്ഥ്യം ബോധ്യമാവും എന്ന് എനിക്കുറപ്പുണ്ട്.
അത് കൊണ്ട് തന്നെയാണ് ഇതൊരു കഥ പോലെ പറഞ്ഞത്. എന്നാൽ ഇതിന് കഥയുടേതായ ഒരു ഭാഷ ഉണ്ടാക്കിയതാണ്. വായിക്കുന്നവരിൽ ആരെങ്കിലും ഇതൊക്കെ അനുഭവിച്ചവരാവണം.
- സുരേഷ്,
ഞാൻ കൊച്ചിയിൽ വർക്ക് ചെയ്തോണ്ടിരുന്നപ്പോൾ എൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളാണ്.
അന്നൊക്കെ കൂട്ടുകാരും ആയി അടിച്ചപൊളിച്ചു നടക്കുക.
വീക്കെൻഡ് 2 എണ്ണം അടിക്കുക ട്രിപ്പ് പോകുക ഇതൊക്കെ ആയിരുന്നു പരിപാടികൾ.
ചുമ്മാ ഇരിക്കുന്ന സമയത്ത് ഫേസ്ബുക്കിൽ കയറി റിക്വസ്റ്റ് അയക്കുകയും ചാറ്റ് ചെയുകയും ഓക്കേ ഒരു രസമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോ ഒരു hi വന്നു.
ഞാൻ നോക്കുമ്പോ ഒരു പെൺകൊച്ചായിരുന്നത്. അവളുടെ പേര് മരിയ.
ഞാൻ തിരിച്ചു “hi” അയച്ചു.
“എന്നേ അറിയാമോ?” എന്ന് അവൾ എന്നോട് ചോദിച്ചു.
ഇങ്ങനെ ഓക്കേ അല്ലെ പരിചയപെടുന്നത്. എൻ്റെ പേര് ജിത്ത്, അങ്ങനെ ഞാനും സ്റ്റാർട്ട് ചെയ്തു.
പിന്നെ അവളുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.