എന്റെ ഗ്രേസി ചേച്ചി
ചേച്ചി – ” പിന്നെ നീയെന്താ പറയണം എന്ന് പറഞ്ഞത് പറ..?” ജീന ചോദിച്ചു
” അത് പിന്നെ… എനിക്ക് യൂണിവേഴ്സിറ്റിയിൽ ഒന്ന് പോണം.. കോഴ്സിന്റെ ഒരു കാര്യത്തിനാണ് അപ്പൊ അമ്മ ഒറ്റക്ക് പോവണ്ടാന്ന് പറഞ്ഞു.. നിന്റെ ചേട്ടൻ അവിടെ എന്തോ കോഴ്സ് ചെയ്തിരുന്നു എന്ന് അമ്മ പറഞ്ഞു അങ്ങനെയാണെങ്കിൽ എന്റെ ഒപ്പം അവിടെ വരെ വരാമോ എന്നും ചോദിക്കാൻ പറഞ്ഞു..”
ലിയ എന്നെ നോക്കാതെ ജീനയോട് പറഞ്ഞു
“ചോദിക്കാൻ പറഞ്ഞോ ? എന്നാ ചോദിക്ക് കേൾക്കട്ടെ ” ഞാനും വിട്ടില്ല.. ലിയ ഒന്നും മിണ്ടിയില്ല
” ചേട്ടാ.. ഒന്ന് പോയെ.. പാവം കൊച്ചിനെ വട്ടാക്കാൻ… ” ജീന ദേഷ്യപ്പെട്ടു
” നീ പേടിക്കണ്ടടി ചേട്ടനിവിടെ പ്രതേകിച്ചു പണിയൊന്നുല്ല ഇനി വരാൻ പറ്റില്ലെന്ന് പറഞ്ഞാൽ ഞാൻ അപ്പനോട് പറഞ്ഞോളാം… അപ്പൊ പൊക്കോളും ” ജീന എന്നെ നോക്കി പറഞ്ഞു
” അപ്പനോട് പറയുന്ന സമയമുണ്ടെങ്കിൽ എന്നോട് ചോദിച്ചൂടെ.. ഇതിപ്പോ എന്റെ കൂടെ വന്നാലും മിണ്ടില്ലേ ? ” ഞാൻ ചോദിച്ചു..
” അപ്പൊ വരുമെന്ന് ഉറപ്പായി ഇനി ഒന്നുല്ല എല്ലാം ഓക്കേ.. എപ്പഴാ പോണത്?? ” ജീന ഇടക്ക് കയറി
” മറ്റന്നാൾ .. രാവിലെ തന്നെ പോണം ” ലിയ കുറച്ചൂടെ ഫ്രീ ആയി പറഞ്ഞു.
മറ്റന്നാൾ എന്നുള്ളത് ജീനയെയും രാവിലെ തന്നെ പോണം എന്നുള്ളത് എന്നെ നോക്കിയുമാണ് പറഞ്ഞത്.. അതിലൊരു കള്ളത്തരം എനിക്ക് തോന്നി..