എന്റെ ഗ്രേസി ചേച്ചി
ചേച്ചി – “ഞങ്ങളൊരു കാര്യം പറയാനാണ് വന്നത്… ”
ഏട്ടൻ അപ്പനോട് പറഞ്ഞു
” എന്താടാ പറ “
” എന്റെ അപ്പന്റെ അനിയന്റെ മോന് മറ്റന്നാൾ കല്യാണമാണ്…. അവര് കുറച്ച് ദൂരെയാണ് താമസം… ശെരിക്കും അവരല്ല ഞങ്ങളാണ് ഇങ്ങോട്ട് പോന്നത്… ”
തോമസേട്ടൻ പറഞ്ഞു.
” നീ കാര്യം പറ !!”
അപ്പൻ പറഞ്ഞു
”ഞങ്ങൾക്ക് ഇന്ന് അങ്ങോട്ട് പോണം.. അപ്പോഴാ ഒരു പ്രശ്നം…ഷീന അങ്ങോട്ട് വരുന്നില്ലെന്ന് പറയുന്നു “..
തോമസേട്ടൻ പറഞ്ഞു
”അതെന്നാ മോളെ പൊക്കൂടെ… എല്ലാരേം ഒന്ന് പരിചയപെടാല്ലോ ” അപ്പൻ ഷീന ചേച്ചിയോട് ചോദിച്ചു
” അതാ പ്രശ്നം… പുള്ളിക്കാരിക്ക് അതൊന്നും വല്യ താല്പര്യമില്ല.. അവള് പറയുന്നതിലും കാര്യമുണ്ട്. അവിടെ പരിചയമുള്ള ആരും ഇല്ല. പിന്നെ ഓരോന്ന് ചോദിച്ചും പറഞ്ഞും അലമ്പാവണ്ടല്ലോ ”
തോമസേട്ടനാണ് മറുപടി പറഞ്ഞത്
“ആ.. അത് ഞാനോർത്തില്ല… എന്നിട്ടിപ്പോ എന്താ പ്ലാൻ ”
അപ്പൻ ചോദിച്ചു
”അല്ല..ഇവിടെ നിർത്തിയാലൊന്നാ !!! ഇവിടാവുമ്പോ പുള്ളിക്കാരിക്ക് ഓക്കേ ആണ് വീട്ടിൽ എങ്ങനാ ഒറ്റക്ക് നിർത്തണത് ഇവിടാവുമ്പോ ഞങ്ങൾക്കും അത്രേം ആശ്വാസം “….
തോമസേട്ടൻ പറഞ്ഞത് കേട്ട് എനിക്ക് നിന്ന നിൽപ്പിൽ തുള്ളിച്ചാടിയാലോ എന്ന് തോന്നി… കുറച്ചധികം കാത്തിരുത്തിയാലും എനിക്കുള്ളത് എന്റെ കയ്യിൽത്തന്നെ ആരോ കൊണ്ട് തരുന്നപോലെ…