ജ്വാലാമുഖി
( ഈ കഥയിൽ വാഡ്‌സനെ ഹോംസ് ഒഴിവാക്കി, ഹോംസ് തന്നെ കഥ പറയുകയാണ്.
സംഭവം നടന്നിട്ട് ഏതാണ്ട് 12 വർഷം ആയിക്കാണെണം. ആ കാലത്ത് കുറെനാൾ ഞാൻ ബാഗ്ലൂരിൽ ജോലി നോക്കിയിരുന്നു. )
എനിക്ക് താമസിക്കാൻ ഒരു റൂം തരപ്പെട്ടു കിട്ടി. നമ്മുടെ നാട്ടിലെ പോലൊന്നുമല്ല, ഒരു വീടിന്റെ മുകളിലെ ഒറ്റമുറിയാണ്, നല്ല ചൂടും, എ. സി ഒന്നും ഇല്ല. ബാഗ്ലൂരിൽ അതിന്റെ ആവശ്യം ഇല്ലെങ്കിലും ആ വീടിന്റെ ടെറസ് തുറന്നു കിടക്കുന്നത് വെയിൽ റിഫ്‌ളെക്റ്റ് ചെയ്ത് അടിക്കുന്നതിനാൽ പകൽ സമയത്ത് പലപ്പോഴും അസഹ്യമായിരുന്നു.
എന്റെ ഒരു സുഹൃത്ത് – സതീശന്റെ മകൾ അവിടെ എന്തോ കോഴ്‌സ് പഠിക്കുന്ന സമയമായിരുന്നു അന്ന്. അവളുടെ പേര് ജ്വാല.
ബാഗ്ലൂർ വരുന്നതിന് മുൻപേ എന്നെ അന്വേഷിച്ച് പിടിച്ച് എല്ലാ കാര്യങ്ങളും അവർ ചോദിച്ച് മനസിലാക്കിയതിനാൽ അവർക്ക് അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.
അധികം ഒന്നും പറയാനില്ലാത്ത ഒരു കുട്ടി. കാണാൻ തരക്കേടില്ല, ബാഗ്ലൂരിലെ പീതവർണ്ണമോഹനാംഗികളെ തട്ടിച്ച് നോക്കിയാൽ ജ്വാല എന്ന പേരിനോട് ഒട്ടും ചേരുന്നതല്ല അവളുടെ രൂപം.
അധികം ഫാഷനും മറ്റും ഇല്ലാത്ത എന്നാൽ അത്യാവശ്യത്തിന് ശരീരം ഉള്ള ഒരു മലയാളി പെൺകുട്ടി. കണ്ണെഴുതുകയോ മറ്റ് മേക്കപ്പുകളോ ഇല്ല.
ജ്വാല പഠിക്കുന്നത് ഇ-കൊമേഴ്‌സ് പോലെ എന്തോ ആയിരുന്നു. താമസം അടുത്ത് ഒരിടത്ത് പേയിഗ് ഗെസ്റ്റായി.