ഒരു ട്രാൻസ്ജെന്റർ ജീവിതം!
ട്രാൻസ്ജെന്റർ – രമയെന്ന ജൂനിയർ വിദ്യാർഥിനിയെ ക്രൂരമായി റാഗ് ചെയ്തു കൊന്നതിന്റെ അവസാന വാദമാണ് ഇപ്പോ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്.
സാക്ഷി വിസ്താരത്തിനുവേണ്ടി ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീൽ
ആനന്ദ് ഹോസ്റ്റലിൽ രമയുടെ കൂടെ കഴിഞ്ഞിരുന്ന എട്ടു വിദ്യാർഥിനികളെ
പ്രതിക്കൂട്ടിലേക്ക് വിസ്താരത്തിന് വേണ്ടി കയറ്റി നിർത്തി.
നാട്ടിലെ ഉന്നതരായ കോടീശ്വരന്മാരുടെ മക്കളായ ഫാത്തിമ ബീഗം 1 റാബിയ ബീവി, സ്റ്റെല്ല, ജാനകി, മിനി, റസിയ, ദീപ, രേഖ എന്നീ വിദ്യാർഥിനികളെ നോക്കി ആനന്ദ് ഒന്ന് ചിരിച്ചു.
മാഗ് ളീന്റെ അമ്മയും കോടതിയിൽ നിറക്കണ്ണുകളോടെ തന്റെ മകൾക്കെതിരായ വാദം കേട്ട്കൊണ്ടിരിക്കുന്നു.
ആനന്ദിന്റെ ചോദ്യങ്ങൾക്ക് അവർ കൃത്യമായി ഒരേ രീതിയിൽ മറുപടി പറയുന്നു
എതിർ കൂട്ടിൽ നിൽക്കുന്ന മാഗ്ളീനെ ചൂണ്ടി അവരിലൊരുവൾ പറഞ്ഞു.
സാർ.. ഇവൾ ആണും പെണ്ണും കെട്ടവളാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു..
സാർ ഇവൾ കൂടെകിടക്കുന്ന ഞങ്ങളോട് വരെ വളരെ ക്രൂരമായ രീതിയിലായിരുന്നു
പെരുമാറിക്കൊണ്ടിരുന്നത്
ഇവൾ ഷീമെയിൽ ലേഡിയാണെന്ന് നിങ്ങൾക്ക് ഇതിന് മുമ്പ് അറിയാമായിരുന്നോ ?
വക്കീലിന്റെ അടുത്ത ചോദ്യം.
ഒരു ദിവസം സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോ ഇവളെ
കാണാനില്ല. അപ്പോഴാണ് വാർഡൻ സൂസമ്മയുടെ മുറിയിലെ വെളിച്ചം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.