കളി – ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.
അന്ന് ഡിസംബർ 24. ഞാൻ കണ്ണും തിരുമ്മി എഴുന്നേറ്റു.. ക്ളോക്കിൽ നോക്കിയപ്പോൾ സമയം 10 മണി.
ക്രിസ്തുമസ് രാവിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദിവസം.
സ്ക്കൂൾ വെക്കേഷനാണ്.
ക്ലാസ്സുള്ള ദിവസമാണെങ്കിൽ രാവിലെ ആറരക്ക് എഴുന്നേറ്റാലേ കുളിച്ച് റെഡിയായി സമയത്ത് ട്യൂഷനുപോകാൻ പറ്റു. തന്നെയുമല്ല എണീക്കാൻ അല്പം വൈകിയാൽ അമ്മ തലയിൽ വെള്ളമൊഴിക്കും.
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.
“അമ്മേ.. ചായ..” നടക്കുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞു.
പല്ലുപോലും തേക്കാതെയുള്ള ചായകുടി വേക്കേഷൻസമയത്ത് മാത്രം അനുവദിച്ചു കിട്ടിയിട്ടുള്ള സൗകര്യമാണ്.
കാലിച്ചായ മാത്രം.
അടുക്കളയിൽ അമ്മ ചട്ണിക്ക് കടുകുവറുക്കുന്നു. അടുത്തൊരു പാത്രത്തിൽ ആവി പറക്കുന്ന ഇഡ്ഡലികൾ.
“എന്താണാവോ… സാറിനിന്ന് സർക്കീട്ടൊന്നുമില്ലേ?” അമ്മ ചോദിച്ചു.
കാര്യം ശെരിയാണ്. വെക്കേഷനാണെങ്കിലും ഞാൻ സാധാരണ ഒൻപത് മണിക്കെങ്കിലും എഴുന്നേല്ക്കും.
പത്ത് മണിയാവുമ്പോഴേക്കും കുളിയും തേവാരവും ബ്രേക്ഫാസ്റ്റും കഴിച്ച് അജിയുടെ കൂടെ കറങ്ങാനിറങ്ങും. അജി എന്ന അജിത്ത് എന്റെ ഉറ്റ സുഹൃത്താണ്. നാട്ടിലെ ഒരല്പം കാശുള്ള ഫാമിലിയാണ് അവന്റെത്.
അച്ഛൻ തിരുവനന്തപുരത്ത് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. കിട്ടുന്ന ശമ്പളവും കിമ്പളവും കൂട്ടി നാട്ടിൽ പറമ്പുകളും പാടവും ഒക്കെ മേടിച്ചിടുന്നതാണ് അങ്ങേരുടെ ഹോബി.
One Response