സിനിമ – അമ്മാവനോടൊപ്പം വന്ന ആ പെണ്‍കിടാവിനെ ഭാസുരചന്ദ്രന്‍ അടിമുടി നോക്കി.
തരക്കേടില്ലാത്ത സൌന്ദര്യമുണ്ട്. പുതിയ സിനിമയിലേക്ക് അവസരം തേടി വന്നതാണ്. പാലാക്കടുത്തുള്ള പാമ്പാടിയാണ് സ്വദേശം.
പുതിയ നായികയെ ആവശ്യമുണ്ടെന്ന് അടുത്തിടെ പത്രത്തില്‍ പരസ്യം കൊടുത്തിരുന്നു. ഭാസുരചന്ദ്രന്‍ തന്നെയാണ് രചനയും സംവിധാനവും.
പ്രണയവും കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണതകളുമാണ് മുമ്പെന്നത്തേയും പോലെ ഇക്കുറിയും അയാള്‍ വിഷയമാക്കുന്നത്. അമ്മാവനും അനന്തരവളും പക്ഷേ പത്രപരസ്യം കണ്ടു വന്നതല്ല. ഇടുക്കിക്കാരന്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ കണ്ണപ്പനാണ് അവരുടെ വഴികാട്ടി. കഥാരചനയുമായി ബന്ധപ്പെട്ട് ഭാസുരചന്ദ്രന്‍ കുട്ടിക്കാനത്തെ സുഹൃത്തിന്‍റെ ഗസ്റ്റ്ഹൌസിലുണ്ടെന്ന് അയാള്‍ പറഞ്ഞതനുസരിച്ചാണ് അവര്‍ കാലേക്കൂട്ടി എത്തിയത്.
നീന എന്നാണ് യുവതിയുടെ പേര്. രണ്ടുവട്ടം എഴുതിയെങ്കിലും ഡിഗ്രി പാസായില്ല. അമ്മ മാത്രമേയുള്ളൂ. ചാച്ചന്‍ കുട്ടിക്കാലത്തേ ഇട്ടേച്ചു പോയത് കൊണ്ട് അമ്മാവന്റെ സംരക്ഷണയിലാണ് ജീവിതം.
സ്വന്തം അമ്മാവനാണെങ്കിലും ചില സമയങ്ങളിലെ അയാളുടെ നോട്ടവും ഭാവവുമൊന്നും അവള്‍ക്ക് പിടിക്കാറില്ല. കിട്ടിയാല്‍ കടിച്ചു കീറുമെന്ന ഭാവം. അതിനിടയിലാണ് അവള്‍ക്ക് സിനിമാ അഭിനയ മോഹം കലശലാകുന്നത്.
3 Responses