Officile Sushama
സുഷമ എന്‍റെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായിരുന്നു. റോസാപ്പൂ പോലെ ചുവന്ന ചുണ്ടുകളും കുസൃതി നിറഞ്ഞ തിളങ്ങുന്ന കണ്ണുകളും ഉള്ള ഒരു കൊച്ചുസുന്ദരി. അവളെ ഓഫീസിലുള്ള പല ആണുങ്ങള്‍ക്കും ചെറിയ “നോട്ടം” ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. അവളോടുള്ള ഇഷ്ടം മറ്റു പലരെയും പോലെ ഞാനും മനസ്സില്‍ സൂക്ഷിച്ചു. എന്നിട്ടും ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ ആയ കഥ ചുരുക്കിപ്പറയാം.
ഒരു ദിവസം അവളുടെ പേന ഞാന്‍ എഴുതാന്‍ വേണ്ടി വാങ്ങി. ഉടനെ തന്നെ അത് എന്‍റെ കൈയില്‍ നിന്ന് കാണാതെ പോകുകയും ചെയ്തു. അവള്‍ പേന തിരികെ ചോദിച്ചു. കാണാതെ പോയി എന്ന് ഞാന്‍. അവളുടെ ഒരു കൂട്ടുകാരി, വിടുവാ പറയുന്നതില്‍ മിടുക്കി, അതു കേട്ട് ഒറ്റ ചോദ്യം: “കാണാതെ പോയോ അതോ സുഷമയെ ഓര്‍ക്കാന്‍ വേണ്ടി സൂക്ഷിച്ചു വച്ചിരിക്കുകയാണോ?”.
ഞാന്‍ മാത്രമല്ല, അവളും ചമ്മിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. പിറ്റേന്ന് തന്നെ ഞാന്‍ അവള്‍ക്ക് പുതിയ പേന വാങ്ങിക്കൊടുത്തു. ആ സംഭവത്തോടെയാണ് ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത്. അടുപ്പം കൂടിക്കൂടി … അങ്ങനെയങ്ങനെ … ഒരു ദിവസം ഞാന്‍ അവളോട് കാര്യം തുറന്ന് പറയുന്നു.
കേട്ടിട്ടും ആളുടെ മുഖത്ത് കാര്യമായ ഭാവഭേദമൊന്നുമില്ല ഇതെന്താപ്പാ ഇങ്ങനെ എന്ന് ഞാന്‍ അന്തിച്ച് നില്‍ക്കുമ്പോള്‍ അതാ വരുന്നു, എന്നെ തറപറ്റിച്ചു കളഞ്ഞ പ്രതികരണം: “എനിക്കറിയാമായിരുന്നു ഇഷ്ടമാണെന്ന് … ഇപ്പോഴെങ്കിലും ഇതൊന്നു പറഞ്ഞല്ലോ, ഭാഗ്യം!”.
2 Responses
ഈ കാലമത്രയും ഇത്രയും കഥകൾ വായിച്ചിട്ടും, അക്ഷരത്തെറ്റില്ലാത്ത, സാഹിത്യം നിറഞ്ഞ ഒരു കഥ ആദ്യം വായിക്കുകയാണ്. ഏതാണ്ട് 80% സത്യവുമായ കഥ. മിക്കവാറും ഏതോ മലയാള അദ്ധ്യാപകൻ ടീച്ചറെ ഫിറ്റ് ചെയ്തതാണ് കഥാസന്ദർഭ്ഭം. കെട്ടിയോൻ ഗൾഫിലും ആയിരിക്കും.!!