കണക്ക് ട്യൂഷൻ
Kanakku Tuition 01
ഫോണിലൂടെ മകൻറെ കണക്ക് പരീക്ഷയുടെ മാർക്ക് കേട്ടിട്ട് ദേവികക്ക് സഹിച്ചില്ല.
ദേവിക : ഈ നിലക്ക് പോയാൽ നീ പത്താം ക്‌ളാസ് ജയിക്കുമോ? നിൻറെ കണക്ക് സാറിൻറെ നമ്പർ തന്നേ ഞാൻ ഒന്ന് വിളിച്ചു ചോദിക്കട്ടെ.
മനു : അടുത്ത എക്സാം ഞാൻ ബെറ്റർ മാർക്സ് മേടിക്കാം മമ്മ. സാറിനെ വിളിക്കേണ്ട.
ദേവിക : മനു… നീ ഞാൻ പറയുന്നത് കേട്ടാൽ മതി. അച്ഛനും അമ്മയും വിദേശത്തായത് കൊണ്ട് നിൻറെ തോന്നിയസം നടക്കാമെല്ലോ. ഇത്ര നല്ല സ്കൂളിൽ പഠിക്കാൻ വിട്ടിട്ടു അൻപത് ശതമാനം മാർക് മേടിക്കാൻ കഴിഞ്ഞുള്ളു. നീ നമ്പർ താ സാറിൻറെ.
മനു മടിച്ചു മടിച്ചു നമ്പർ കൊടുത്തു.
ദേവിക : ഹലോ… ജോസ് സാറല്ലേ?
ജോസ് : അതെ…
ദേവിക : ഞാൻ ദേവിക. നയൻത്തിൽ പഠിക്കുന്ന മനുവിൻറെ അമ്മയാണ്.
ജോസ് : പറഞ്ഞോളൂ മാഡം.
ദേവിക : സാർ… മനു കണക്കിൽ മാത്രം വീക്കാണ്. ഈ പ്രാവശ്യത്തെ മാർക്ക് അറിയാലോ സാറിന്.
ജോസ് : സത്യത്തിൽ ഞാൻ മാഡത്തിനെ വിളിക്കാൻ ഇരികുകയായിരുന്നു. മനുവിന് ബാക്കി സബ്ജക്ട്സ് ഒന്നും കുഴപ്പമില്ല. പക്ഷേ മാത്തമാറ്റിക്സിന് സ്പെഷ്യൽ ട്യൂഷൻ വേണം.
ദേവിക : ഞാനും അത് പറയാൻ തന്നെയാ വിളിച്ചത്. സാറിന് സമയം കാണുമോ അവനു ട്യൂഷൻ എടുക്കാൻ. മറ്റെവിടെങ്ങിലും വിടുന്നതിലും നല്ലത് സാറിൻറെ അടുത്ത് തന്നെ അവനെ വിടുന്നതല്ലേ.