ഓർക്കുട്ട് വഴി ആണ് ഞാൻ തിരുവനന്തപുരംകാരി ജ്യോതി ബാബുരാജിനെ പരിചയപ്പെടുന്നത്. ഓർക്കുട്ട് ചാറ്റിൽ നിന്നും തുടങ്ങിയ ബന്ധം sms എത്തി. പിന്നെ ഞങ്ങൾ ഇടക്കൊക്കെ വിളിച്ചു സംസാരിക്കാൻ തുടങ്ങി. പക്ഷെ ഒരിക്കലും ഞങ്ങൾ മോശമായ രീതിയിൽ ഒന്നും സംസാരിക്കാറില്ല. ഞങ്ങളുടെ ബന്ധം കുറച്ചു മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിരുന്നില്ല.
അങ്ങനെ ഒരിക്കൽ എനിക്ക് തിരുവനന്തപുരം വരെ പോകേണ്ട ഒരു കാര്യം ഉണ്ടായി. ഞാൻ ജ്യോതി ചേച്ചിയോട് അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോൾ തിരിച്ചു പോകുന്നതിനു മുൻപ് വിളിക്ക് പറ്റുമെങ്കിൽ കാണാം എന്ന് പറഞ്ഞു. തിരുവനന്തപുരത്ത് എത്തി രണ്ടു ദിവസം കഴിഞ്ഞു എന്റെ അവിടത്തെ പണി എല്ലാം കഴിഞ്ഞു തിരിച്ചു പോകാൻ നേരത്ത് ഞാൻ ചേച്ചിയെ വിളിച്ചു. അവർ എന്നോട് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു.
അഡ്രസ് ഉം വഴിയും എല്ലാം ചേച്ചി പറഞ്ഞു തന്നു. അങ്ങനെ ഞാൻ ഒരു ഓട്ടോ വിളിച്ചു അവരുടെ വീട്ടിൽ എത്തി. ഞാൻ അവിടെ എത്തിയപ്പോൾ ചേച്ചിയും മോളും പിന്നെ ഭർത്താവിന്റെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു. ചേച്ചിയുടെ ഭർത്താവ് എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയാണെന്ന് പറഞ്ഞു. അവരുടെ സ്വീകരണം കണ്ടപ്പോ തന്നെ ചേച്ചി എന്നെ കുറിച്ച് എല്ലാവരോടും പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി.
One Response