അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “എപ്പോഴും നമ്മൾ ഫോണിലൂടെ സംസാരിക്കുമെങ്കിലും, നമ്മൾ പലതും സംസാരിച്ചിട്ടുണ്ടെങ്കിലും, ആദ്യമെ എനിക്ക് നിന്നെ ഇഷ്ടമാണെങ്കിലും… ഇപ്പോഴാണ് പൂര്‍ണമായി ഞാൻ നിന്റെ മനസ്സിനെ കണ്ടത്.
എന്റെ ശരീരത്തെമാത്രം സ്നേഹിക്കുന്ന തരത്തിലുള്ള നോട്ടമല്ല നിന്‍റേത്… ഒരു ഇഷ്ടം,, കരുതലും, പിന്നെ നീയെന്നെ മനസ്സിലാക്കി എന്ന വിശ്വാസവും എല്ലാം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.”
ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി. എന്നിട്ട് കുറെനേരം എന്നെത്തന്നെ നോക്കിയിരുന്നു.
ഞാനും ആന്‍റിയെത്തന്നെ നോക്കി.
“എനിക്ക് മുപ്പത്തിയെട്ട് വയസ്സായി, സാം.”
ആന്റി പെട്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആന്റിയുടെ ഒരു വല്ലാത്ത ഭംഗി തന്നെയാ…. കാണുമ്പോ തന്നെ..”
പെട്ടെന്ന് ഞാൻ പറയുന്നത് നിര്‍ത്തിയിട്ട് വെറുതെ ഇരുന്നു.
“എന്നെ കാണുമ്പോ…!!??”
ആന്റി ആകാംഷയോടെ ചോദിച്ചു.
ഞാൻ പറയാൻ ഒന്ന് മടിച്ചു.
“പറേടാ..ഞാൻ വഴക്കൊന്നും പറയില്ല. ‘ സത്യത്തിൽ എന്നോട് നീ എന്തു പറഞ്ഞാലും എനിക്ക് ദേഷ്യം തോന്നില്ല. നിനക്ക് എന്തു വേണമെങ്കിലും ധൈര്യമായി എന്നോട് പറയാം. അതൊക്കെ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹവുമാണ്.”
ആന്റി തുറന്നു പറഞ്ഞു.
“എനിക്ക് ആന്‍റിയോട് സംസാരിക്കാൻ ഒത്തിരി ഇഷ്ടമാണ്. പിന്നെ ആന്‍റിയെ കാണുമ്പോത്തന്നെ കെട്ടിപ്പിടിച്ചു നിൽക്കാൻ തോന്നിപ്പോകും.”
ഞാൻ പറഞ്ഞത് കേട്ട് ആന്റി ചിരിച്ചു. പക്ഷേ പെട്ടെന്ന് ആന്റി അല്‍പ്പം സീരിയസ്സായി എന്നോട് പറഞ്ഞു,
“പിന്നേ സാം.. എന്റെ ഭർത്താവിനെ കുറിച്ച് ഇതുവരെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിട്ടില്ല. നിന്നോട് മാത്രമാണ് എന്റെ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഇതൊന്നും നീ ആരോടും പറയരുത്, നിന്റെ ഭാര്യയോട് പോലും.”
ആന്റി ഗൗരവപൂര്‍വ്വം പറഞ്ഞു.
“ഞാൻ ആരോടും പറയില്ല ആന്റി.”
“എടാ… പിന്നെ..നീയെന്നെ ആന്റി എന്ന് വിളിക്കേണ്ട. നിന്റെ വായിൽ നിന്നും ആ വിളി കേൾക്കുമ്പോ അസ്വസ്തത തോന്നുന്നു. എന്നെ നി “ചേച്ചി” എന്ന് വിളിച്ചാല്‍ മതി.”
“ശെരി ചേച്ചി.”
ഉടനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു. മുഖത്ത് ഒരു തൃപ്തിയും കണ്ടു.
“എന്തായാലും ഷസാന എപ്പോഴും എന്നോട് പറയുന്ന കാര്യം സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്.”
ചേച്ചി പെട്ടെന്ന് കൗതുകത്തോടെ എന്നെ നോക്കി.
“എന്തു കാര്യം..? എന്തു സത്യം…?!”
ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“നിന്നോട് സംസാരിക്കാൻ തുടങ്ങിയാല്‍ വളരെ പെട്ടെന്ന് അടുപ്പം തോന്നിപ്പോകുമെന്നും…. നമ്മൾപോലും അറിയാതെ എല്ലാം മനസ്സ് തുറന്ന് സംസാരിച്ചു പോകുമെന്നും അവള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇന്നെനിക്ക് പൂര്‍ണ ബോധ്യമായി.”
ചേച്ചി ചിരിച്ചു.
“എന്ത് ബോധ്യമായെന്നാ ചേച്ചി പറയുന്നത്…!!”
ഞാൻ കൗതുകത്തോടെ ചോദിച്ചു.
“എന്റെ മനസ്സിലുള്ള രഹസ്യങ്ങളെ നിന്നില്‍നിന്നും മറച്ചുപിടിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായി.”
ചേച്ചി ചിരിച്ചു.
അതുകേട്ട് ഞാനും ചിരിച്ചു.
അന്നേരം ചേച്ചി കുസൃതിയോടെ ചോദിച്ചു,
“അപ്പോ നിന്റെ നോട്ടമൊക്കെ അളന്നുള്ള നോട്ടമാണല്ലേ…?”
ഞാൻ മനസ്സിലാവാതെ മിഴിച്ചിരുന്നതും ചേച്ചി ചിരിച്ചു.
“എന്റെ എന്തൊക്കെയോ ഹെവി ആണെന്ന് പറഞ്ഞില്ലേ…!! അതാണ് ചോദിച്ചത്.”
ചേച്ചി അല്‍പ്പം നാണത്തോടെ പറഞ്ഞു.
“നമ്മൾ മനുഷ്യരല്ലേ ചേച്ചി..! സ്വാഭാവികമായി എല്ലാ സൗന്ദര്യത്തേയും നമ്മൾ ആസ്വദിച്ചുപോകും.”
ഞാൻ കുസൃതിയോടെ പറഞ്ഞു,
“പിന്നേ.. ഞാനങ്ങനെ പറഞ്ഞതില്‍ ചേച്ചിക്ക് വിഷമം തോന്നിയെങ്കിൽ..”
അത്രയും പറഞ്ഞിട്ട് ഞാൻ ചേച്ചിയെ കുസൃതിയോടെ നോക്കി.
“തോന്നിയെങ്കിൽ…?!”
ചേച്ചി ആകാംക്ഷയോടെ ചോദിച്ചു.
“അപ്പോഴും ഞാൻ ക്ഷമ ചോദിക്കില്ല…, ഞാൻ ക്ഷമ ചോദിക്കുമെന്ന് ചേച്ചി സ്വപ്നത്തില്‍പ്പോലും കാണേണ്ട. ഞാൻ എപ്പോഴും ചേച്ചിയുടെ സൗന്ദര്യമെല്ലാം കണ്ടാസ്വദിക്കുക തന്നെ ചെയ്യും.”
വാശി പിടിക്കും പോലെയാണ് ഞാൻ പറഞ്ഞത്.
ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി.
“ഒരു തരത്തില്‍ നി ശുദ്ധനാണ്, സാം.. മനസ്സിൽ ഒന്നിനെ ഒളിപ്പിച്ചു കൊണ്ട് പുറത്ത് വേറെ ഒന്നിനെ സംസാരിക്കാൻ അറിയാത്ത ശുദ്ധൻ. നി പറയുന്ന കാര്യങ്ങൾ എല്ലാം സത്യവും ആത്മാര്‍ത്ഥമായുള്ളതും ആണെന്ന് നിന്റെ കണ്ണുകള്‍ വെളിപ്പെടുത്താറുമുണ്ട്. ചിലപ്പോ അതുകൊണ്ടാവാം പലരും വേഗം നിന്നോട് അടുത്തുപോകുന്നത്….!! ദുഷിച്ച ചിന്തകളൊക്കെ നിനക്ക് ഉണ്ടെങ്കിലും കൂടുതലായി നല്ല ഗുണങ്ങള്‍ ഉള്ളത് കൊണ്ടും.. പിന്നേ വരം കിട്ടിയ നാവുള്ളത് കൊണ്ടുമാവാം പലരും നിന്നെ ഇഷ്ട്ടപ്പെട്ടുപോകുന്നത്.”
കാര്യമായി പറഞ്ഞിട്ട് ചേച്ചി പുഞ്ചിരിച്ചു.
അതുകേട്ട് എന്റെ മുഖത്ത് താപം പടർന്നു പിടിക്കുന്നത് ഞാൻ അറിഞ്ഞു.
അന്നേരമാണ് ഷസാന വേണ്ടതെല്ലാം ട്രോളിയിലാക്കി തള്ളിക്കൊണ്ട് കൌണ്ടറിലേക്ക് വന്നത് ഞങ്ങൾ കണ്ടത്. ഉടനെ
ചേച്ചിയുടെ മുഖത്ത് നിരാശ കണ്ടു.
എന്റെ കൈ വിട്ടിട്ട് ചേച്ചി നേരേയിരുന്നു.
പെട്ടന്ന് ചേച്ചി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,
“പിന്നേ നിന്റെ നാവ് വശീകരണ ശക്തിയുള്ള നാവാണ്, സാം..!”
ചേച്ചി കുസൃതിയോടെ പറഞ്ഞു.
“അതുകൊണ്ട് സൂക്ഷിച്ചും കണ്ടും വേണം സ്ത്രീകളോട് അതിനെ ഉപയോഗിക്കാൻ..!!”
പറഞ്ഞിട്ട് ചേച്ചി കളിയാക്കും പോലെ എന്നെ നോക്കി.
“എന്റെ നാവിനെ എവിടെ ഉപയോഗിക്കുന്ന കാര്യമാ ചേച്ചി ഉദ്ദേശിച്ചത്..?”
എന്ന് ചോദിച്ചുകൊണ്ട് ചേച്ചിയുടെ തുടകൾക്കിടയിൽ എന്റെ നോട്ടം തുളച്ചിറങ്ങി.
“അയ്യേ…..!! വഷളന്‍…!!!”
അത്രയും പറഞ്ഞ് എന്റെ ഉൾത്തുടയിൽ ഒരു നുള്ളും തന്നിട്ട് യാമിറ ചേച്ചി വേഗം എഴുന്നേറ്റ് തിടുക്കത്തിൽ പുറത്തേക്ക് നടന്നു പോയി.
ചേച്ചി അവിടെ നുള്ളിയപ്പോ എന്റെ കമ്പിയായി നീണ്ടു നിന്നിരുന്ന സാധനത്തില്‍ ചേച്ചിയുടെ കൈ കൊള്ളുകയാണ് ചെയ്തത്. അത് ചേച്ചിയും അറിഞ്ഞിരുന്നു. ഉടനെ ചേച്ചിയുടെ മുഖം ചുവന്നു തുടുക്കുകയും ചെയ്തിരുന്നു.
ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ അവിടെതന്നെ ഇരുന്നുപോയി.
ഷസാന വാങ്ങിയ സാധനത്തിന്‍റെ കാശും കൊടുത്ത് വേഗം പോകാൻ ചേച്ചി തിടുക്കം കൂട്ടുന്നത് ഞാൻ കണ്ടു.
ഷസാന എനിക്കൊരു പുഞ്ചിരിയും ടാറ്റയും തന്നിട്ട് അവളുടെ അമ്മയുടെകൂടെ പോയി.
എത്ര നേരം ഞാൻ സ്വപ്നം കണ്ടിരുന്നു എന്നറിയില്ല. അവസാനം തലയാട്ടിക്കൊണ്ട് ഞാൻ എന്റെ മൊബൈലില്‍ നോക്കി.
സമയം നാലര കഴിഞ്ഞിരുന്നു.
ഒരു ദീര്‍ഘ നിശ്വാസത്തോടെ ഞാൻ മെല്ലെ എഴുന്നേറ്റ് മാളിന്റെ പുറത്തേക്ക് നടന്നു. എന്റെ ചിന്ത മുഴുവനും യാമിറചേച്ചി ആയിരുന്നു.., അവർ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ആയിരുന്നു. അതിനെ ആലോചിച്ച് എനിക്ക് സന്തോഷം തോന്നി.
പക്ഷേ, പെട്ടന്ന് എന്റെ ഭാര്യയുടെ മുഖം എന്റെ മനസ്സിലേക്ക് വന്നു. അവളെ ഞാൻ കൂടുതൽ വഞ്ചിച്ചു കൊണ്ടിരിക്കുന്നു എന്ന കുറ്റബോധവും എനിക്കുണ്ടായി. പക്ഷേ യാമിറ ചേച്ചിയെപ്പോലുള്ള പെണ്ണിനെ കളിക്കാന്‍ കിട്ടിയാല്‍ എനിക്ക് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് മനസിലായി.
ചേച്ചിയുടെ സംസാരത്തില്‍ നിന്നും ചേച്ചിക്ക് എന്റെ കൂടെ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലായി.
പക്ഷേ അപ്പോഴത്തെ ചൂടില്‍ ചേച്ചി അങ്ങനെയൊക്കെ അറിയാതെ പറഞ്ഞു പോയതാവാനും സാധ്യതയുണ്ട്.
വീട്ടില്‍ പോയതിന്ശേഷം ചിലപ്പോ ചേച്ചിക്ക് കുറ്റബോധം തോന്നിയാലോ..!? ചിലപ്പോ അബദ്ധത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞുപോയതിന് ചേച്ചി എന്നെ ഒഴിവാക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ അറിഞ്ഞശേഷം മാത്രം ഇതിനെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു.
എന്റെ വീട്ടില്‍ ചെന്ന് കുളിച്ച് നേരെ ബെഡ്ഡിൽ കിടന്നുകൊണ്ട് ഞാൻ പിന്നെയും ചിന്തിച്ച് കൊണ്ടിരുന്നു.
“സാമേട്ടൻ എന്തോ കാര്യമായ ആലോചനയിലാണല്ലോ…? എന്തുപറ്റി..!?”
ചായയുമായി റൂമിൽ കേറിവന്ന സാന്ദ്ര ബെഡ്ഡിൽ ഇരുന്നിട്ട് എന്നോട് തിരക്കി.
“യേയ്… ഒന്നുമില്ല.”
അവളുടെ കൈയ്യിൽനിന്നും ചായക്കപ്പ് വാങ്ങിക്കൊണ്ട് അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.
“സാമേട്ടന് എന്നോട് ദേഷ്യമാണോ…?”
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
“എനിക്ക് എന്തിനാ ദേഷ്യം.?”
ഞാൻ ചോദിച്ചു.
“പിന്നേ നീയായിട്ട് വെറുതെ ഓരോന്ന് പറഞ്ഞ് നമുക്കിടയിൽ അടി തുടങ്ങി വെയ്ക്കരുത്.”
ഞാൻ കെഞ്ചുന്നപോലെ പറഞ്ഞതും അവൾ ചിരിച്ചിട്ട് എഴുനേറ്റ് പോയി.
കുറെ കഴിഞ്ഞ് ഞാന്‍ ഹാളില്‍ ചെന്ന് സോഫയിൽ ഇരുന്നു. മറ്റുള്ളവരൊക്കെ സിറ്റൗട്ടിലിരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
“സാമങ്കിൾ…!!”
പെട്ടെന്ന് എന്നെ വിളിച്ചുകൊണ്ട് സുമി പുറത്തുനിന്നും ഓടി വന്ന് രണ്ടുകൈയും പൊക്കിപ്പിടിച്ചു കൊണ്ട് നിന്നു.
ഞാൻ വേഗം ചായയും ഗ്ലാസ്സും ടീ പോയിൽ വെച്ചിട്ട് അവളെ വാരിയെടുത്ത് മടിയിലിരുത്തി ഉമ്മയും കൊടുത്തു. ഉടനെ കുണുങ്ങി ചിരിച്ചുകൊണ്ട് അവള്‍ പത്തോ കൂടുതലോ ഉമ്മ എനിക്കും തന്നു.
അവളുടെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു.. കണ്ണുകൾ അല്‍പ്പം കുഴിഞ്ഞാണിരുന്നത്. പക്ഷേ ശരീരത്തിലെ പനിച്ചൂട് കുറഞ്ഞിരുന്നു.
“പനി മാറിയല്ലോ…!!”
അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“മ്മ്മ്മ്… പനി മാറി.”
എന്നും പറഞ്ഞ് അല്‍പ്പനേരം എന്റെ ചൂടുംപറ്റി അവൾ എന്റെ ദേഹത്ത് പതുങ്ങിക്കിടന്നു.
പെട്ടെന്ന്, എന്റെ മനസ്സിൽ നല്ല വിഷമം പടർന്നുകേറി. എനിക്കും ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.
ഒരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ കവിളൽ ഉമ്മ കൊടുത്തിട്ട് അവളുടെ മുടിയൊക്കെ നന്നായി ഒതുക്കി സ്ലൈഡ് നല്ലതുപോലെ കുത്തിക്കൊടുത്തു.
“ഞാൻ കളിക്കാന്‍ പോക്വ…”
കുറെ കഴിഞ്ഞ് അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എനിക്കൊരുമ്മ തന്നിട്ട് അവള്‍ ഊർന്നിറങ്ങി ഓടി.
അവളുടെ സാധാരണ ഗതിയിലുള്ള ഓട്ടവും ചാട്ടവും തിരികെ വന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു. എന്നിട്ട് സോഫയിൽ മലർന്നുകിടന്നു.
ൽതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ മുഖത്ത് പെട്ടന്ന് സങ്കടം നിറഞ്ഞതും ഞാൻ കണ്ടു. പക്ഷേ അവള്‍ പിന്നെയും പുറത്തേക്ക് പോയി.
ശേഷം, ഇടയ്ക്കിടയ്ക്ക് സാന്ദ്ര പുറത്തുനിന്നും അകത്തേക്ക് വരും. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ കിച്ചനിലേക്കും, മറ്റു ചിലപ്പോ എന്റെ റൂമിലേക്കും, അതുമല്ലെങ്കിൽ അവളുടെ അമ്മ കിടക്കുന്ന റൂമിലേക്കും പോയിട്ട് തിരികെ വരുന്നത് കണ്ടു.
നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ ഒരുദ്ദേശവും ഇല്ലാതെ അവള്‍ കറങ്ങിനടന്നു.
വെറുതെ അരക്കണ്ണും അടച്ചു കിടക്കുന്ന എന്നെ ഇടങ്കണ്ണിട്ട് നോക്കിക്കൊണ്ടാണ് അവളുടെ വരവും പോക്കുമെല്ലാം. അവളുടെ ഒളിഞ്ഞുനോട്ടം ഞാൻ കാണില്ല എന്നവൾ കരുതിക്കാണും. ചിലപ്പോ ഞാൻ ഉറങ്ങുകയാണെന്ന് കരുതിയിട്ടുണ്ടാവും.
“എന്തുപറ്റി നിനക്ക്..? കുറെ നേരമായല്ലോ ഇതുപോലെ വിരണ്ടു നടക്കാൻ തുടങ്ങീട്ട്…?”
പതിനൊന്നാം വട്ടം അവൾ പുറത്തുനിന്നും അകത്തേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.
ഉടനെ ഒരു ഞെട്ടലോടെ അവള്‍ നിന്നു. എന്നിട്ട് ജാള്യതയോടെ എന്നെ നോക്കി.
“ചേട്ടൻ ഉണര്‍ന്നാണോ കിടന്നത്..?”
ജാള്യത മാറാതെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.
“നി വരുന്നതും പോകുന്നതും എല്ലാം ഞാൻ എണ്ണിക്കൊണ്ട് കിടക്കുവായിരുന്നു..”
ഞാൻ പറഞ്ഞതും അവൾ ചിരിച്ചു.
[ തുടരും ]