ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “ഏതായാലും അരുന്ധതി പോയി….”
ആ രാത്രിയിലെ അവസാനത്തെ ഊക്കും കഴിഞ്ഞ് വസ്ത്രം ധരിക്കുന്നതിനിടയില്‍ മേനോന്‍ രേഷ്മയോട് പറഞ്ഞു.
“ഞാനിപ്പം ഫ്രീ ആയി….എന്നാ ഞാന്‍ നിന്നെ കെട്ടട്ടേടീ?”
“കെട്ടണതും കെട്ടാത്തതും സെയിം അല്ലെ മേനോന്‍ ചേട്ടാ?”
ഒരു സിഗരെറ്റ് കത്തിച്ചുകൊണ്ട് രേഷ്മ ചോദിച്ചു.
“അതെന്നാടി അങ്ങനെ പറഞ്ഞെ?”
ഷര്‍ട്ടിന്‍റെ അവസാനത്തെ ബട്ടനും ഇട്ടുകഴിഞ്ഞ് അയാള്‍ ചോദിച്ചു.
“അതിപ്പം..”
പുകയൂതിപ്പറത്തി അവള്‍ പുഞ്ചിരിച്ചു.
“ചേട്ടന് എപ്പം വേണേലും എന്നെ ചെയ്യാല്ലോ…അതിനിപ്പം എന്തിനാണ് കല്യാണം എന്ന ചടങ്ങിന്‍റെ ആവശ്യം എന്നാ ഞാന്‍ ചോദിച്ചേ!”
“അതല്ലടീ!”
അവളുടെ തോളില്‍ കയ്യിട്ട് പുറത്തേക്ക് നടന്നുകൊണ്ട് മേനോന്‍ ചോദിച്ചു.
“ഒരാള് ഒഫീഷ്യലായി വീട്ടീവേണം. അല്ലേല്‍ തന്നെയായി എന്ന തോന്നലാ!”
“കുഴപ്പമില്ല…”
അവള്‍ ചിരിച്ചു.
“നമുക്കാലോചിക്കാം.. പിന്നെ അഥവാ കെട്ടുവാണേല്‍ എന്നെക്കൊന്നു കളഞ്ഞെക്കരുത് കെട്ടോ!”
“എഹ്?”
മേനോന്‍ അത്ഭുതപ്പെട്ടുകൊണ്ട് അവളെ നോക്കി.
“കൊല്ലരുതെന്നോ? ഞാന്‍ എന്തിനാടി നിന്നെ കൊല്ലുന്നേ?”
“അത് ശരി!”
അവള്‍ ചിരിച്ചു.
“എന്തിനാ ഋഷീടെ അമ്മയെ കൊന്നെ?”
മേനോന്‍ ഒന്ന് ഞെട്ടി.
അയാള്‍ ചകിതമായ ഭാവത്തോടെ അവളെ നോക്കി.
“എടീ.. എന്ന് വെച്ച് നിന്നെ ഞാന്‍ അങ്ങനെ ചെയ്യുവോ മോളെ?”
“അതില്ല…”
അവള്‍ വീണ്ടും ചിരിച്ചു.
“ഹ! ഇത്ര സീരിയസ്സായി നോക്കല്ലേ മേനോന്‍ ചേട്ടാ. ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ!”
“തമാശ!”
അയാളുടെ ശബ്ദം ക്രുദ്ധമായി.
“തമാശ എന്നല്ല പറയേണ്ടത്! വിശ്വാസമില്ലായ്മ! അവിശ്വാസം! നിന്നെപ്പോലെ ഞാന്‍ ആരെയും വിശ്വസിച്ചിട്ടില്ല. നിനക്ക് അറിയാത്തതായിട്ട് എന്‍റെ ഒരു രഹസ്യം പോലും ബാക്കിയില്ല!
എന്താ അതിനര്‍ത്ഥം?
എന്‍റെ വിശ്വാസം! അല്ലെ?
ഞാന്‍ നിന്നെപ്പോലെ ലോകത്ത് ആരേം വിശ്വസിക്കുന്നില്ല എന്നതിന് തെളിവല്ലേ അത്? എന്നിട്ട് നീയോ? എന്നെ തരിമ്പും വിശ്വാസമില്ല!”
എന്‍റെ മേനോന്‍ ചേട്ടാ.. ഒന്ന് വിട്!”
സിഗററ്റ് കുത്തിക്കെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.
“മേനോന്‍ ചേട്ടന്‍ ഒരു കാര്യം ചെയ്യ്! ഇപ്പത്തന്നെ എന്നെ കെട്ടിക്കോ! അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തോ!”
അത് കേട്ട് അയാളുടെ കോപം തണുത്ത് ഇല്ലാതായി എന്ന് മാത്രമല്ല, കണ്ണുകളില്‍ വന്യമായ തിളക്കവും വിടര്‍ന്നു.
“നേരാണോടീ?”
കണ്ണുകളിലെ തിളക്കം ഇരട്ടിയാക്കി അയാള്‍ ചോദിച്ചു.
“നുണ!”
“ഒന്ന് പോ! നെരാന്നെ!”
അവള്‍ ചിരിച്ചു.
മേനോന്‍ അവളുടെ തോളില്‍ പിടിച്ചു.
തന്‍റെ കണ്ണുകളിലെ തിളക്കം എന്തിനു വേണ്ടിയുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞത് മേനോന്‍ പക്ഷെ മനസ്സിലാക്കിയില്ല.
ഹെലന്‍ സ്പായില്‍ നിന്നും ഇറങ്ങുമ്പോള്‍ രണ്ടു മണി കഴിഞ്ഞിരുന്നു. ബഷീറിന് ശേഷം അധികം ദൂരമല്ലാത്ത സ്ഥലങ്ങളിലേക്ക് മാത്രമേ മേനോന്‍ സ്വയം ഡ്രൈവ് ചെയ്യാറുള്ളൂ.
ഇന്ന് കമ്പനിയിലെ ഡ്രൈവറിലൊരാള്‍ സോമനെ വിളിച്ചാണ് വന്നത്. പറഞ്ഞാല്‍ എന്തും ചെയ്യുന്നവന്‍.
രേഷ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ അത്തരക്കാരല്ലെങ്കില്‍ കാര്യം പുറത്തറിയും.
വീട് എത്താറായി.
ഇനി അരമണിക്കൂര്‍ കൂടിയുണ്ട്.
ബാക്കില്‍ ചാഞ്ഞുകിടന്ന് ഉറങ്ങുന്നതിനിടയിലാണ് മേനോന്‍റെ ഫോണ്‍ ശബ്ദിച്ചത്.
അലോസരത്തോടെ അയാള്‍ ഫോണെടുത്തു.
ഇപ്പോള്‍ വരുന്ന ഫോണൊന്നും മിസ്സാക്കരുത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
അയാള്‍ ഫോണിൽ ഹലോ പറഞ്ഞു.
തോമസ്‌കുട്ടിയാണ്.
കെയര്‍ടേക്കര്‍.
“ആ എന്നാ തോമസ് കുട്ടീ?”
“സാറേ നമ്മുടെ മോന്‍!”
തോമസ് കുട്ടിയുടെ സ്വരത്തില്‍ പരിഭ്രമവും വിറയലും അയാള്‍ കേട്ടു.
“എന്താ?”
ഭയം കലര്‍ന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു.
“മോനെന്താ? എന്താ പറ്റിയെ?”
“നേരം വെളുക്കാന്‍ നേരത്ത് പത്ത് മിനിറ്റ് മുമ്പ് ഒച്ചകേട്ട് ഞാന്‍ മോന്‍റെ മുറീല്‍ ചെന്നതാ. ഋഷി നെലത്ത് വീണു കെടക്കുന്നു.. അമ്മ അമ്മ എന്നൊക്ക വിറച്ച് കൊണ്ട് പറയുന്നു….ഞാന്‍ അന്നേരം ഹോസ്പിറ്റലില്‍ കൊണ്ടുപോയി”
“ഏത് ഹോസ്പിറ്റലില്‍?”
“സിറ്റി ഹോസ്പിറ്റല്‍,”
മേനോന് ഒന്നും മനസ്സിലായില്ല.
ഈ ചെറുക്കന് എന്ത് പറ്റി?
ശതകോടിയോളം വരുന്ന തന്‍റെ സ്വത്തിന്‍റെ ഏക അവകാശിയാണ്.
ലണ്ടനിലോ അമേരിക്കയിലോ അയച്ച് പഠിപ്പിക്കാം എന്ന് പറഞ്ഞതാണ്. സമ്മതിക്കണ്ടേ?
എന്നിട്ട് ചെന്ന് പെട്ടതോ!
തന്നെ കുപ്പിയിലടയ്ക്കാന്‍ നോയമ്പ് നോറ്റ് കാത്തിരിക്കുന്ന ലീനയുടെ കൈയ്യിലേക്കും!
ഈ കേസും പുകിലും ഒക്കെ ഒന്നടങ്ങട്ടെ!
അവളെ ഭൂമിക്ക് വെളിയില്‍ വെച്ചുകൊണ്ടിരിക്കാന്‍ പാടില്ല!
അയാള്‍ തീര്‍ച്ചപ്പെടുത്തി.
ആശുപത്രിയില്‍ നിന്നും മേനോന്‍ പുറത്തേക്കിറങ്ങുമ്പോള്‍ മേനോന്‍റെ മൊബൈല്‍ റിംഗ് ചെയ്തു.
അസിസ്റ്റൻ്റ് കമ്മീഷണര്‍ വിന്‍സെന്റാണ്!
“ഹലോ..”
“നിങ്ങള് എവിടെയാ ഇപ്പോള്‍?”
എ സി പി ചോദിച്ചു.
“ഞാന്‍ ഇവിടെ സിറ്റി ഹോസ്പിറ്റലിലാ! എന്താ സാര്‍?”
“നിങ്ങടെ ഡ്രൈവര്‍ ബഷീറിനെ തപ്പാന്‍ ഇനി ഒരിടവും ബാക്കിയില്ല!”
എ സി പിയുടെ സ്വരം അയാള്‍ കേട്ടു.
“നിങ്ങടെ വീട്ടിലല്ലെ അയാടെ താമസം? അയാടെ മുറി ഒന്ന് ചെക്ക് ചെയ്യണം!”
അത് കേട്ട് മേനോന്‍റെ കണ്ണുകള്‍ തിളങ്ങി.
ഇന്നത്തോടെ ആ തലവേദന തീരാന്‍ പോകുന്നു.
കുറ്റങ്ങള്‍ എല്ലാം ചെയ്തത് ബഷീറാണെന്ന് സ്ഥാപിക്കപ്പെടാന്‍ പോകുന്നു.
താന്‍ എന്നെന്നേക്കുമായി ഇതില്‍നിന്നൊക്കെ മോചിതനാകുന്നു.
“ഓക്കേ!”
“ആ എന്നാ വേഗം വീട്ടിലേക്ക് വാ!”
“ശരി!”
മേനോന്‍ വേഗംതന്നെ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് ചെന്നു.
ഗേറ്റ് കടക്കുന്നതിന് മുമ്പ് തന്നെ അയാള്‍ കോമ്പൌണ്ടില്‍ പോലീസ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കിടക്കുന്നത് കണ്ടു.
മുറ്റത്തേക്ക് കസേരകള്‍ എടുത്തിട്ടിരിക്കുന്നു.
അതിലൊന്നില്‍ എ സി പി വിന്‍സെന്റ് ഇരിക്കുന്നു.
മേനോന്‍ കാര്‍ ഗാരേജില്‍ പാര്‍ക്ക് ചെയ്ത് അവരെ സമീപിച്ചു.
“എന്താ?”
അയാള്‍ ചോദിച്ചു.
“നമുക്കാ ഡ്രൈവര്‍..എന്താ അയാടെ പേര്? അയാൾടെ റൂം ഒന്ന് സെര്‍ച്ച് ചെയ്യണം. അയാള് ഇവിടെ തന്നെയാണ് താമസം എന്നല്ലേ നിങ്ങള് പറഞ്ഞത്?”
“അതെ!”
പോലീസ് ഉദ്യോഗസ്ഥരെ മാറി മാറി നോക്കിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഗ്യാരെജിന്റെ പിമ്പില്‍, ദാ അവിടെ ഒരു മുറിയുണ്ട്..അവിടെയാ!”
മേനോന്‍ ഗ്യാരെജിന്റെ പിമ്പിലേക്ക് വിരല്‍ ചൂണ്ടി.
“എന്നാ വാ!”
“ഒരു മിനിറ്റ്!”
അയാള്‍ അകത്തേക്ക് നോക്കി.
“തോമസ് കുട്ടി ബഷീറിന്റെ മുറി പൂട്ടിയ ആ കീ ഇങ്ങെടുത്തെ!”
“ശരി”
തോമസ്‌കുട്ടി അകത്തേക്ക് പോയി.
“ബഷീര്‍ മുറിപൂട്ടി താക്കോല്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടാണോ ലാസ്റ്റ് പോയത്?”
എ സി പി ചോദിച്ചു.
“അത് ബഷീറിന്റെ താക്കോല്‍ അല്ല!”
മേനോന്‍ ചിരിച്ചു.
“ഇന്നലെ നോക്കുമ്പോള്‍ അയാടെ മുറി ചാരി ഇട്ടിട്ടേയുള്ളൂ. അയാള് മുറി പൂട്ടാതെയാണ് പുറത്ത് പോയത്. വല്ല വിലപിടിപ്പുള്ള എന്തേലും കാണൂല്ലോ! ഞാന്‍ എപ്പഴും ഓഫീസിലൊക്കെ അല്ലെ? അതുകൊണ്ട് ഞാന്‍ ഒരു കീ എടുത്ത് അതങ്ങ് പൂട്ടിയിട്ടു!”
അപ്പോഴേക്കും തോമസ് കുട്ടി താക്കോലുമായി വന്നു.
“ഓക്കേ! എന്നാ വാ!”
വിന്‍സെന്റ് എഴുന്നേറ്റു.
മേനോന്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് നീങ്ങി.
അദ്ദേഹത്തിന് പിന്നാലെ മറ്റു പോലീസ് ഉദ്യോഗസ്ഥന്മാരും നടന്നു.
അവര്‍ ബഷീര്‍ താമസിക്കുന്നിടത്ത് എത്തി.
മേനോന്‍ ബഷീറിന്റെ മുറി തുറന്നു.
എന്നിട്ട് കതക് സാവധാനം തള്ളി.
“ങ്ങ്ഹേ?”
മേനോന്‍ അത്ഭുതതോടെ എ സി പിയേയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും നോക്കി.
“എന്നാ കതക് തൊറന്നു വരുന്നില്ലേ?”
“ഇത്…”
ഡോര്‍ ഹാന്‍ഡിലില്‍ പിടിച്ച് വീണ്ടും അമര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഈ ഡോര്‍ അകത്ത് നിന്നും ലോക്കാ!”
“അകത്ത് നിന്നും ലോക്കോ?”
വിന്‍സെന്റ് ഒന്നും മനസ്സിലാകാതെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.
“എന്ന് വെച്ചാ?”
“എന്ന് വെച്ചാ സാര്‍, മുറി അകത്ത് നിന്നും പൂട്ടിയിരിക്കുന്നു!”
മേനോന്‍ പറഞ്ഞത് കേട്ട് അവര്‍ ചകിതമായ ഭാവത്തോടെ പരസ്പ്പരം നോക്കി.
“എന്ന് വെച്ചാ മുറിയില്‍ ആള്‍ ഉണ്ടെന്നോ?”
എ സി പി ചോദിച്ചു.
“അതിപ്പം…!”
മേനോന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു.
“അകത്ത് ആളോ? അതെങ്ങനെ…പക്ഷെ ഡോര്‍ അകത്ത് നിന്നും ലോക്കായ സ്ഥിതിക്ക്?”
മേനോന്‍ ചകിതമായ ഭാവത്തോടെ ഓരോരുത്തരെയും മാറി മാറി നോക്കി.
“അല്‍പ്പം ബലം കൊടുത്ത് ഒന്നുകൂടെ തള്ളിക്കെ,'
സംഘത്തിലെ സബ് ഇന്‍സ്പെക്റ്റര്‍ മോഹന്‍ പറഞ്ഞു.
“മാറ്! ഞാന്‍ തള്ളാം!”
അയാള്‍ മുമ്പോട്ട് വന്ന് ഡോറില്‍ ബലമായി തള്ളി.
“സാര്‍!”
അദ്ഭുതം കൊണ്ട് കണ്ണ് തള്ളി മോഹന്‍ എ സി പിയെ നോക്കി.
“ഇത് അകത്ത് നിന്നും ലോക്കാണ്!
പോലീസ് സംഘം പരസ്പരം കണ്ണുകള്‍ മിഴിച്ച് നോക്കി.
‘പൊളിക്ക്!”
എ സി പി നിര്‍ദേശിച്ചു.
“കതക് ചവിട്ടിപ്പൊളിക്ക്!”
കോണ്‍സ്റ്റബിള്‍മാരില്‍ ഏറ്റവും കരുത്തനായ ഒരാള്‍ കതക് ആഞ്ഞു ചവിട്ടി.
വലിയ ശബ്ദത്തോടെ കതക് പൊട്ടിയടര്‍ന്ന് തുറന്നു.
അവരുടെ കണ്ണുകള്‍ മുറിയിലേക്ക് വേഗത്തില്‍ ഇഴഞ്ഞു.
അവരുടെ കണ്ണുകള്‍ മുകളിലേക്ക് നൊടിയിടയില്‍ ഉയര്‍ന്നു.
“അത്!!”
മേനോന്‍റെ ചൂണ്ടുവിരല്‍ മുകളിലേക്ക് പൊങ്ങി.
“ആ ലൈറ്റ് അങ്ങിട്ടെ!”
എ സിപി മേനോനോട് പറഞ്ഞു.
മേനോന്‍ ലൈറ്റിട്ടു.
മുറിയിലെ പ്രകാശത്തില്‍, സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന ബഷീറിന്റെ ദേഹം അവര്‍ കണ്ടു.
“ഈശ്വരാ!”
മേനോന്‍റെ ആത്മഗതം അവര്‍ കേട്ടു. [ തുടരും ]