ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – “കുരുക്ക് ഉണ്ടാക്ക്”
അയാള്‍ ജനാലയിലൂടെ ബഷീറിനെ നോക്കി നിര്‍ദേശിച്ചു.
ബഷീര്‍ പുഞ്ചിരിയോടെ കുരുക്ക് ഉണ്ടാക്കി അയാളുടെ അംഗീകാരത്തിന് വേണ്ടി ഉയര്‍ത്തി കാണിച്ചു.
“കൊള്ളാം!”
മേനോന്‍ അഭിനന്ദിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ഇനി ഫാനില്‍ കെട്ട്…”
ശാന്തമായ, പുഞ്ചിരിക്കുന്ന മുഖത്തോടെ ബഷീര്‍ മേശപ്പുറത്ത് കയറി നിന്ന് ഫാനില്‍ കയറു മുറുക്കി കെട്ടി. മേനോനെ നോക്കി. പുറത്തെ ഇരുളിലേക്ക് നോക്കി.
പുറത്ത് നിന്ന് കേള്‍ക്കുന്ന നേര്‍ത്ത ശബ്ദ ശകലങ്ങളിലെക്ക് കാതുകള്‍ നട്ടു.
ദൂരെ നിന്ന് കേള്‍ക്കുന്ന ഒരു കുഞ്ഞിന്‍റെ കരച്ചില്‍ ശബ്ദത്തിലേക്ക് അയാള്‍ കാതുകള്‍ കൊടുക്കുന്നത് പോലെ തോന്നി.
“എന്താടാ?”
“എനിക്ക് മോനെ കാണണം എന്ന് തോന്നുന്നു, സാര്‍”
“അവനെ ഞാന്‍ നോക്കിക്കൊള്ളാം! നീ ധൈര്യമായി തൂങ്ങെടാ!”
ബഷീര്‍ വീണ്ടും പുഞ്ചിരിച്ചു. പിന്നെ കുരുക്ക് കഴുത്തിലിട്ട് മേനോനെ നോക്കി.
മേനോന്‍ പുഞ്ചിരിച്ചു.
ബഷീര്‍ മേശ കാലുകൊണ്ട് തട്ടി.
കഴുത്തില്‍ കുരുക്കിട്ട് പിടഞ്ഞുകൊണ്ട് ബഷീര്‍ വീണ്ടും മേനോനെ നോക്കി. ശ്വാസം കിട്ടാതെ പിടഞ്ഞുകൊണ്ട് അയാള്‍ ഉറക്കെ ചിരിച്ചു. കുരുക്ക് ശരിക്കും മുറുകിയപ്പോള്‍ ബഷീര്‍ ചിരി നിര്‍ത്തി. അയാള്‍ നോട്ടത്തിലൂടെ മേനോനെ നോക്കി ചിരിച്ചു. പിടച്ചില്‍ സാവധാനം തീവ്രമായി. അവസാനം അയാള്‍ടെ ശരീരം ഒന്ന് വെട്ടിയുലഞ്ഞു. പിന്നെ നിശ്ചലമായി.