ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
വഴിമാറുമ്പോൾ – മിഴിനീരിലൂടെ ലീന ഓരോരുത്തരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ അവള്‍ സംഗീതയുടെ നേരെ തിരിഞ്ഞു. അവളെ പുണർന്നു.
“അച്ചായനും രാജീവേട്ടനും വേണ്ടിയിരുന്നില്ലേ മോളെ ഇപ്പോള്‍…? നമ്മള്‍ ഇങ്ങനെ തനിച്ച്…”
“കുട്ടികള്‍ ഉണ്ടല്ലോ, പെണ്ണെ! നമുക്ക് അവരെ ഓര്‍ക്കാന്‍!”
സുഖകരമായ ആലിംഗനത്തിലമര്‍ന്ന്‍ സംഗീത ലീനയെ ആശ്വസിപ്പിച്ചു.
അപ്പോള്‍ ബഷീറിന്റെ കാര്‍ ഗേറ്റിനു വെളിയില്‍ വന്നു കഴിഞ്ഞിരുന്നു.
ഋഷിയാണ് ആദ്യം കണ്ടത്. ദീര്‍ഘകായനായ ഒരാള്‍, രാത്രിയുടെ ഇരുട്ടിന്‍റെ മറപറ്റി, ഗാര്‍ഡനിലേക്കുള്ള വഴിയുടെ ഇരുവശത്തും നിന്നിരുന്ന മാവുകളുടെ നിഴല്‍ നല്‍കുന്ന ഇരുള്‍ സുരക്ഷിതത്ത്വത്തിലൂടെ നീട്ടിപ്പിടിച്ച തോക്കുമായി ലീനയെ ഉന്നം വെച്ച് നടന്നടുക്കുന്നു!
ഇരുളില്‍ അയാളുടെ മുഖം പക്ഷെ വ്യക്തമായിരുന്നില്ല.
“ആൻ്റീ !”
ഭയം കൊണ്ടവന്‍ അലറി.
ആ വിളിയിലെ അപകടവും ഭീതിയും തിരിച്ചറിഞ്ഞ് എല്ലാവരും ആ ദിക്കിലേക്ക് നോക്കി.
അപരിചിതനായ ആഗതനെക്കണ്ട് അവര്‍ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ ഋഷി ലീനയുടെ കൈത്തണ്ടയില്‍ പിടിച്ച് ഇടത് വശത്തേക്ക് തള്ളി. എന്നാല്‍ അപ്പോഴേക്കും തോക്കില്‍നിന്ന്‍ വെടി പൊട്ടിയിരുന്നു.
വെടിയുണ്ട തുളച്ചു കയറിയത് ലീനയുടെ മുമ്പോട്ടാഞ്ഞ ഋഷിയുടെ തോളില്‍.