അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – “സാമേട്ടാ…!!!”
സാന്ദ്ര ദേഷ്യത്തില്‍ ശബ്ദമുയർത്തി. എന്നിട്ട് അവൾ ധൃതിയില്‍ മുന്നോട്ട് കാലെടുത്ത് വെച്ച് എന്നില്‍ നിന്നകലാൻ ശ്രമിച്ചതും ചായ തുളുമ്പി താഴെ ഫ്ലോറിലുമായി.
അത് കാര്യമാക്കാതെ അവൾ ദേഷ്യത്തില്‍ തിരിഞ്ഞു നിന്നെന്നെ നോക്കി. പക്ഷെ അവള്‍ക്ക് മുഖം കൊടുക്കാതെ ഞാൻ തിരിഞ്ഞു കളഞ്ഞു.
എന്തിനാണ് അവളുടെ ചന്തിക്ക് പിടിച്ചു തിരുമ്മിയതെന്ന് എനിക്കുതന്നെ മനസ്സിലായില്ല.
മനസ്സിൽ കെട്ടിക്കിടക്കുന്ന കാമം എന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുന്നു!!
ഇതിനുമുമ്പ് ഇതുപോലൊന്നും സാന്ദ്രയെ ഞാൻ ചെയ്തിട്ടില്ല… പക്ഷേ എനിക്ക് എന്തൊക്കെയോ സംഭവിക്കുന്നു!
അന്നേരം എന്റെ മൊബൈൽ കരയാന്‍ തുടങ്ങി.
ഭാഗ്യം..!! ഞാൻ വേഗം എന്റെ കട്ടിലിന്‍റെ അടുത്തേക്ക് പോയതും സാന്ദ്ര എന്നെ ചീറിയൊന്ന് നോക്കീട്ട് കിച്ചനിലേക്ക് നടന്നു പോയി.
എന്റെ പപ്പയായിരുന്നു വിളിച്ചത്. ഉടനെ ഞാൻ ഫോണെടുത്ത് സംസാരിച്ചു. അല്‍പ്പം കഴിഞ്ഞ് ഫോൺ വെച്ചശേഷം ഞാൻ ബാത്റൂമിൽ കേറി വാതിലും കുറ്റിയിട്ടു.
അന്നേരം എന്റെ മനസ്സിൽ കഴിഞ്ഞുപോയ മറ്റ് കാര്യങ്ങളൊക്കെ കുന്നുകൂടിയതും എന്റെ തലവേദന വര്‍ദ്ധിച്ചു. പോരാത്തതിന് എന്റെ അമ്മയുടെ ദുഷ്ട മുഖം കൂടി മനസ്സിൽ തെളിഞ്ഞതും ദേഷ്യം കാരണം വീര്‍പ്പുമുട്ടി.
പണ്ട് എന്റെ അമ്മയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷേ സ്വന്തം അച്ഛന്‍റെ നിര്‍ബന്ധത്തിനും ഭീഷണിക്കും മുന്നില്‍ പിടിച്ചു നിൽക്കാൻ കഴിയാതെ എന്റെ അമ്മയും അച്ഛനും തമ്മിലുള്ള വിവാഹം നടന്നു.
നല്ല കാശുള്ള തറവാട്ടിലെ മൂന്ന് മക്കളിൽ രണ്ടാമത്തെ മോനായിട്ടാണ് അച്ഛന്‍ ജനിച്ചത്. മൂത്തത് ചേട്ടനും ഇളയത് അനിയത്തിയുമാണ് അച്ചന്റെ കൂടപ്പിറപ്പുകൾ. മുത്തശ്ശന് പല തരത്തിലുള്ള ബിസിനസ്സുകളും ഉണ്ടായിരുന്നു.
അതുപോലെ അമ്മയുടെ കുടുംബവും സാമ്പത്തികമായി നല്ല നിലയില്‍ തന്നെയായിരുന്നു. അമ്മയ്ക്ക് ഒരു ജ്യേഷ്ഠന്‍ മാത്രമേയുള്ളു.
അങ്ങനെ അച്ഛന്‍റെയും അമ്മയുടെയും വിവാഹം നടന്നു.
അവരുടെ വിവാഹം കഴിഞ്ഞ അടുത്ത മാസത്തിൽത്തന്നെ എന്റെ അമ്മയുടെ അച്ഛനുമമ്മയും കാറാക്സിഡന്റിൽ സ്പോട്ട് ഔട്ടായി, എന്റെ അമ്മയുടെ ശാപമേറ്റത് പോലെ.
അവരുടെ അടക്കത്തിന് പോലും അമ്മ പോയില്ല.
എന്റെ പപ്പയും അമ്മയും ഒരുമിച്ചുള്ള ജീവിതം ആകെ നാല് വര്‍ഷത്തേക്ക് മാത്രമാണ് നീണ്ടത്. ആ നാല് വർഷത്തിൽ ഒറ്റ ദിവസം പോലും അമ്മ അച്ഛനോട് വഴക്കു കൂടാതെ ഇരുന്നിട്ടില്ല.
അവരുടെ വിവാഹം കഴിഞ്ഞ് അടുത്ത പതിനൊന്നാം മാസത്തിൽ തന്നെ ഞാനും ജനിച്ചു. എന്നാൽ സ്വന്തം മകനായ എന്നോട്പോലും അമ്മ സ്നേഹം കാണിച്ചിരുന്നില്ല. എന്നോട് വെറുപ്പും ദേഷ്യവും.. പിന്നെ ചിലപ്പോഴൊക്കെ കാരണം കൂടാതെ അമ്മ തല്ലുകയും ചെയ്യുമായിരുന്നു.
അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്.
അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
അമ്മ പോയശേഷവും അച്ഛൻ എന്നെ പൊന്നുപോലെ വളർത്തി. കൂടാതെ അമ്മയുടെ ജ്യേഷ്ഠന്‍, ഫ്രെഡി അങ്കിള്‍, എപ്പോഴും എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു.
ഫ്രെഡി അങ്കിളിന്റെ ഭാര്യ, സിസിലി ആന്‍റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. എന്റെ അതേ പ്രായമുള്ള ഒരു മോളും അവര്‍ക്കുണ്ട്. വിനില എന്നാണ് പേര്. ഞങ്ങൾ നല്ല കൂട്ടുകെട്ടായിരുന്നു.
വിനിലയുടെ മോളാണ് അല്‍പ്പം മുമ്പ് എന്നെ നക്കീട്ട് ഓടിയത്. വിനിലയുടെ ഭർത്താവ് ഓസ്ട്രേലിയയിൽ എഞ്ചിനീയര്‍ ആയിട്ടാണ് ജോലിനോക്കുന്നത്.
എട്ടു മാസത്തിനൊരിക്കൽ നാട്ടിലേക്ക് വന്നിട്ട് ഒന്നര മാസം കഴിഞ്ഞ് തിരികെ പോകും. ഫാമിലിയെ അങ്ങോട്ടേക്ക് എടുക്കാൻ അയാള്‍ക്ക് താല്പര്യമില്ല. അതുപോലെ വിനിലക്കും നാടുവിട്ട് പോകുന്നത് ഇഷ്ടമല്ല.
പിന്നേ എനിക്ക് പത്തു വയസ്സുള്ളപ്പോളാണ് അച്ഛൻ ഒരു വിധവയെ രണ്ടാമതായി വിവാഹം കഴിച്ചത്. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ പപ്പയും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം.
അവരെ ഞാൻ ഇളയമ്മ എന്നാണ് വിളിക്കുന്നത്. എന്റെ അച്ഛനെ വിവാഹം കഴിക്കുന്ന സമയത്ത്, ഇളയമ്മക്ക് ആദ്യത്തെ വിവാഹത്തില്‍നിന്നും ജനിച്ച നാല് വയസ്സുള്ള ഒരു മോളുണ്ടായിരുന്നു.
എന്റെ കാര്യങ്ങളൊക്കെ ഇളയമ്മ നന്നായി തന്നെയാ നോക്കി നടത്തിയത്. പക്ഷേ അവര്‍ക്ക് എന്നോട് സ്നേഹമൊന്നും ഇല്ലായിരുന്നു. അത് കൂടാതെ അവരുടെ മോളെ ഞാൻ തൊടുന്നത്പോലും അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു, അവളെ ഞാൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുമെന്ന പേടി ആയിരിക്കാം കാരണം.
ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇളയമ്മ എന്നോട് സംസാരിച്ചിരുന്നുള്ളു.
എന്നോടുള്ള ഇളയമ്മയുടെ പെരുമാറ്റം കാരണം, എന്നോട് വലിയ തെറ്റ് ചെയ്തത് പോലെ എന്റെ പപ്പ വിഷമിക്കുന്നത് ഞാൻ കണ്ടു. ഒരു കാര്യവുമില്ലാതെ പപ്പ എപ്പോഴും എന്നോട് ക്ഷമയും ചോദിക്കുമായിരുന്നു…
പോരാത്തതിന് കുറ്റബോധം നിറഞ്ഞ മുഖത്തോടെ മാത്രമാണ് പപ്പയ്ക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നത്.
പപ്പയും ഇളയമ്മയും തമ്മിലുള്ള ബന്ധത്തില്‍നിന്നും രണ്ട് മക്കളുണ്ടായി. അവരേയും എന്നില്‍നിന്നും അകറ്റിയാണ് അവർ വളര്‍ത്തിയത്.
അങ്ങനെ എല്ലാംകൊണ്ടും വെറുത്തുപോയ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം.
പപ്പയുടെ രണ്ടാമത്തെ വിവാഹ ശേഷം മുത്തശ്ശി അസുഖം പിടിപെട്ട് മരിച്ചു. അതോടെ മുത്തശ്ശനും തീരെ സുഖമില്ലാതായി. അതുകൊണ്ട് സ്വത്തെല്ലാം മുത്തശ്ശന്‍റെ മൂന്ന് മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തിരുന്നു. വര്‍ഷങ്ങളായി സ്വയം നോക്കി നടത്തി കൊണ്ടിരുന്ന വലിയ ജ്വല്ലറി ഷോപ്പും, ഒന്നര ഏക്കർ സ്ഥലവും എന്റെ അച്ചന് കിട്ടി.
ഞാൻ പ്ലസ് ടു വരെ വാശിയോടെ പഠിച്ചു. അതുകഴിഞ്ഞ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ട് ഞാൻ കൊച്ചി റിഫൈനറിയിൽ ജോലിക്കും കേറി. അതിനിടയില്‍ വിദേശത്ത് പോകാനുള്ള ശ്രമവും ഞാൻ തുടങ്ങിയിരുന്നു.
അങ്ങനെ രണ്ടര വര്‍ഷം കഴിഞ്ഞ് കുവൈറ്റിൽ വലിയൊരു കമ്പനിയില്‍ കെമിക്കല്‍ സേഫ്റ്റി ഓഫീസറായി നല്ല ശമ്പളത്തിന് (അറുനൂറു കുവൈറ്റ് ദിനാർ) ജോലിയും ലഭിച്ചു.
പപ്പ ഉള്‍പ്പടെയുള്ള സകലരുടെ എതിര്‍പ്പിനെയും വകവെക്കാതെയാണ് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ കുവൈറ്റിലേക്ക് വിട്ടത്.
പ്രതിമാസം ഒന്നര ലക്ഷത്തിലധികം ശമ്പളം.. പിന്നെ സ്വന്തമായി അദ്ധ്വാനിച്ചു മുന്നോട്ട് വരണമെന്ന ചിന്തയുമായിരുന്നു കുവൈറ്റിൽ കിട്ടിയ ജോലിക്ക് പോകാനുള്ള ഒരു കാരണം. പിന്നെ എന്നോട് കുറ്റബോധം മാത്രം കാണിക്കുന്ന പപ്പയിൽനിന്നും.., പിന്നെ എന്നോട് ഭയം മാത്രം തോന്നുന്ന എന്റെ ഇളയമ്മയിൽ നിന്നും രക്ഷപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു.
കുവൈറ്റിൽ പോയി മൂന്ന് വര്‍ഷം കഴിഞ്ഞതും ഫ്രെഡി അങ്കിള്‍ എനിക്കൊരു ആലോചന കൊണ്ടുവന്നു.
ഫ്രെഡി അങ്കിള്‍ എന്നെ ഫോണിൽ വിളിച്ചു കാര്യം അറിയിച്ചു, കൂടാതെ ഫോട്ടോയും വാട്സാപിൽ അയച്ചു തന്നു. അതാണ് എന്റെ ഭാര്യ ജൂലി. വിനിലക്കും ജൂലിയെ ഇഷ്ട്ടമായെന്ന് എനിക്ക് മെസേജ് ചെയ്തിരുന്നു.
സുന്ദരിയായ ജൂലിടെ ഫോട്ടോ കണ്ടതും എനിക്കും അവളെ ഇഷ്ട്ടപ്പെട്ടു. ഉടനെ വിവാഹത്തിനും ഞാന്‍ സമ്മതിച്ചു. ഉടനെ ജൂലിയുടെ ഫോൺ നമ്പറിനെ വിനില എനിക്ക് അയച്ചു തരികയും ചെയ്തതോടെ ജൂലിയെ ഞാൻ വിളിച്ചും സംസാരിച്ചു.
ജൂലിക്കും എന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു. അതോടെ ദിവസവും ഞങ്ങൾ ഫോണിൽ സംസാരിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷം ഞങ്ങൾ ചാറ്റ് ചെയ്തും വീഡിയോ കോള്‍ ചെയ്തും സംസാരിച്ചു. അങ്ങനെ ഞങ്ങൾ ശെരിക്കും പ്രണയത്തിലുമായി.
കുവൈറ്റിൽ അഞ്ചുവര്‍ഷം തുടർച്ചയായി നിന്നശേഷമാണ് വിസ ക്യാൻസൽ ചെയ്ത് തിരികെ ഞാൻ നാട്ടിലേക്ക് വന്നത്. അഞ്ചു വർഷത്തെ ശമ്പളവും പിന്നേ എന്റെ സർവീസ് ബെനിഫിറ്റും എല്ലാംകൂടി വളരെ വലിയൊരു തുകതന്നെ സമ്പാദ്യമായി എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു.
നാട്ടില്‍ത്തന്നെ ഒരു ഇടത്തരം ഷോപ്പിങ് മാളിന്റെ പണിയും.. പിന്നെ സ്വന്തമായ രണ്ടുനില വീടിന്‍റെ പണിയും കഴിപ്പിച്ചിട്ടായിരുന്നു നാട്ടിലേക്കുള്ള എന്റെ തിരിച്ചുവരവ്.
നാട്ടില്‍ വന്നതും മാളിന്റെ ഉത്ഘാടനം ആദ്യം നടന്നു. സ്റ്റാഫ്സിനെ എല്ലാം എന്റെ അച്ഛനും ഫ്രെഡി അങ്കിളും ചേര്‍ന്നാണ് റെഡിയാക്കിത്തന്നത്. ശേഷം മാളും പ്രവർത്തിച്ചു തുടങ്ങി… തരക്കേടില്ലാത്ത വരുമാനവും കിട്ടാന്‍ ആരംഭിച്ചു.
കയ്യോടെ ഞങ്ങളുടെ വിവാഹവും നടന്നു. വിവാഹ ദിവസമാണ് ഞങ്ങളുടെ പുതിയ വീട്ടിലേക്ക് അവളെയും കൊണ്ട് ഞാൻ കുടിയേറിയത്. ഒരു മാസത്തേക്ക് ഞങ്ങളെ സഹായിക്കാനായി അച്ഛനും ഇളയമ്മയും അവരുടെ മൂന്ന് കുട്ടികളും ഞങ്ങളുടെ കൂടെ തന്നെ താമസിച്ചശേഷമാണ് തിരികെ പോയത്.
അറേഞ്ച് മാര്യേജ് ആണെങ്കിലും.. രണ്ട് വര്‍ഷം പ്രണയിച്ച ശേഷമാണ് ഞങ്ങൾ വിവാഹിതരാവുന്നത്. അതിന്‍റെ ത്രില്ലിലായിരുന്നു ജീവിതം തുടങ്ങിയത്. പക്ഷേ സെക്സ് ലൈഫ് ഇല്ലാത്ത ജീവിതമായിരുന്നു ദൈവം ഞങ്ങൾക്ക് വിധിച്ചത്. എന്നിട്ടും ഞങ്ങൾ അതെല്ലാം സഹിച്ച് പരസ്പരം സ്നേഹിച്ചു. ലൈംഗീക പട്ടിണിയെ മാത്രം ആരെയും അറിയിക്കാതെ രഹസ്യമാക്കിയാണ് ഞങ്ങൾ വെച്ചിരുന്നത്.
പുറത്ത് എന്തോ ഒച്ചകേട്ടാണ് എന്റെ പഴയകാല ചിന്തകളില്‍ നിന്നും ഞാൻ മോചിതനായത്.
ഞാൻ പെട്ടെന്ന് കുളിച്ചിട്ട് പുറത്തേക്ക് വന്നു. ശേഷം വീട്ടിലിടുന്ന മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും എടുത്തിട്ടശേഷം കിച്ചനിലേക്ക് ചെന്നു.
എന്റെ ഭാര്യയും, സാന്ദ്രയും, എന്റെ അമ്മായിയും, പിന്നെ വിനിലയും ഒത്തു ചേര്‍ന്നാണ് രാവിലത്തെ കാപ്പി ഉണ്ടാക്കിക്കൊണ്ടിരുന്നത്. ജൂലിയുടെ കരച്ചില്‍ മാറിയിരുന്നത് കണ്ടെനിക്ക് സമാധാനമായി.
സാന്ദ്ര എന്നെ ചീറി നോക്കിയിട്ട് ജോലിയിൽ ശ്രദ്ധതിരിച്ചു.
ഇറച്ചിയുടെ ആ കൊതിപ്പിക്കുന്ന മണം എന്റെ വിശപ്പിനെ ഉണര്‍ത്തി.
“ആഹാ…! എന്തു നല്ല മണം. നിങ്ങളുടെയൊക്കെ കൈപ്പുണ്യം അപാരം തന്നെ.”
മൂക്കില്‍ മണം വലിച്ചുകേറ്റിക്കൊണ്ട് ഞാൻ പറഞ്ഞു.
എന്നെ കണ്ടതും അമ്മായി പുഞ്ചിരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണെങ്കിലും കര്‍ശനക്കാരി അല്ലായിരുന്നു. എന്നോട് സ്നേഹവും ബഹുമാനവും മാത്രമേ കാണിച്ചിട്ടുള്ളു.
“ആന്നോ…?!”
അമ്മായി ഒരു ചിരിയോടെ ചോദിച്ചു.
“എന്നാ ഒരു ഇറച്ചി കഷ്ണം കൂടുതലായി നിനക്ക് ഞങ്ങൾ വച്ചു തരാട്ടോ.”
അമ്മായി തമാശ പറഞ്ഞതും ഞാൻ ചിരിച്ചു.
സാന്ദ്ര ഇൻഡക്ഷൻ സ്റ്റൗവ് ഓഫാക്കി അതിൽ വച്ചിരുന്ന ചായ പ്പാത്രത്തെ എടുക്കുന്നത് ഞാൻ കണ്ടു.
“ഞായറാഴ്‌ച എട്ടു മണിക്കേ സാറ് കുളിച്ചു വന്നല്ലോ?”
വിനില ചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്തു ചെയ്യാനാ എന്റെ വിനി..!”
ഞാൻ നെടുവീര്‍പ്പിട്ടു.
“ഞാൻ എണീക്കാത്തതിന് നിന്റെ മോള് എന്റെ മുഖത്ത് നക്കി എണീപ്പിച്ചു…”
ഞാൻ പറഞ്ഞതും അവർ നാലുപേരും ചിരിച്ചു.
“പിന്നേ റോമില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ എന്റെ അങ്കിളും ആന്റിയും എന്തു പറയുന്നു..?”
ഞാൻ തിരക്കി.
എല്ലാ വര്‍ഷവും വിനിലയുടെ അച്ഛനും അമ്മയും റോമില്‍ പോകാറുണ്ട്. കൂടാതെ എല്ലാ പുണ്യസ്ഥലങ്ങളെയും സന്ദര്‍ശിച്ച് കറങ്ങിയെടുത്ത് ഒരു മാസം കഴിഞ്ഞാണ് തിരികെ വരാറ്.
വിനിലയുടെ വിവാഹത്തിന് മുമ്പ്‌വരെ അവളും പോകുമായിരുന്നു. പക്ഷേ ഇപ്പോഴൊന്നും അവള്‍ പോകാറില്ല.
അതുകൊണ്ട് അങ്കിളും ആന്റിയും എന്നോട് അവളെ നോക്കിക്കോളാൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോകുന്നത്.
രണ്ട് ദിവസത്തിന് മുന്‍പ് അങ്കിളും ആന്റിയും ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചിരുന്നു.
“എടാ, ഇന്നു കാലത്ത് അവർ ഇവിടത്തെ എയർപോർട്ടിൽ പോയതല്ലേയുള്ളു.. പിന്നെന്തു വിശേഷം ഞാൻ പറയാനാ!!” അതും പറഞ്ഞ് ഒരു മണ്ടനെ നോക്കുന്നത് പോലെ വിനി എന്നെ നോക്കിച്ചിരിച്ചു.
“മോന് ചായ ഒഴിച്ചു കൊടുക്ക് സാന്ദ്രമോളെ.” അമ്മായിയും ചിരിച്ചുകൊണ്ട് ഇളയ മോളോടായി പറഞ്ഞു.
“ചായ എടുത്തു കഴിഞ്ഞു മമ്മി.. ദാ ഞാൻ കൊടുക്കാം.”
എന്റെ മുഖത്തെ വായിച്ചു പഠിക്കാൻ ശ്രമിച്ചുകൊണ്ട് സാന്ദ്ര ചായ കൊണ്ട്‌ത്തന്നതും ഞാൻ വാങ്ങി.
പക്ഷേ എന്റെ ഭാര്യമാത്രം എന്നെ മൈന്റ് ചെയ്യാതെ ജോലി ചെയ്തുകൊണ്ട് നിന്നു. ഉടനെ ഞാൻ പോയി അവളുടെ കവിളിൽ ഒരുമ്മ കൊടുത്തതും അവള്‍ പെട്ടന്ന് നാണിച്ച് ചുറ്റും നോക്കി. എന്നിട്ട് ആ നാണം കലര്‍ന്ന ചിരിയെ മറയ്ക്കാൻ കഴിയാതെ അവൾ വായപൊത്തിപ്പിടിച്ചു.
എല്ലാവരും എന്നെ ആന്നെ അന്തിച്ചു നിന്ന് നോക്കുന്നത് കണ്ടതും എനിക്ക് ചമ്മലുണ്ടായി. ആദ്യമായാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് എന്റെ ഭാര്യയ്ക്ക് ഞാൻ ഉമ്മ കൊടുത്തത്.
എന്റെ പ്രവര്‍ത്തിയില്‍ അവരൊക്കെ അന്തിച്ചു നിന്നെങ്കിലും അവരുടെ കണ്ണുകളില്‍ എന്റെ പ്രവര്‍ത്തിയോടുള്ള സ്വീകാര്യതയും ഞങ്ങളോടുള്ള സ്നേഹവുമെല്ലാം ഞാനും എന്റെ ഭാര്യയും കണ്ടു.
പക്ഷേ മറ്റുള്ളവര്‍ക്ക് മുന്നില്‍ വെച്ച് ഉമ്മ കൊടുത്തതിന് ജൂലി എന്റെ ചന്തിക്ക് തന്നെ നുള്ള് തന്നതും എല്ലാവരും ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് എന്റെ ചായയുമായി നേരെ ഹാളിലാണ് വന്നത്. അവിടെ ടിവി കണ്ടോണ്ടിരുന്ന സുമിമോൾടെ അടുത്തിരുന്നതും അവൾ എന്റെ മടിയില്‍ കേറിയിരുന്നിട്ട് പിന്നെയും ടിവിയിൽ നോക്കി.
ഞാൻ എന്റെ ചായ കുടിച്ചു തീര്‍ത്തതും സുമി എന്റെ കൈയിൽനിന്നും ചായക്കപ്പും വാങ്ങിച്ച് കിച്ചനിലേക്ക് ഓടിപ്പോയി.
ചില സമയത്ത് വലിയ കുട്ടികളെ പോലെയുള്ള അവളുടെ പെരുമറ്റം കാണുമ്പോ എനിക്ക് അതിശയം തോന്നും.
ഓടിപ്പോയ അതേ സ്പീഡിൽ തന്നെ സുമി തിരികെ ഓടിവന്ന് എന്റെ മടിയില്‍ വലിഞ്ഞുകേറി.
“എടി കാന്താരിക്കുട്ടീ, നമുക്ക് പുറത്തൊക്കെ കറങ്ങീട്ട് വന്നാലോ…?”
ഞാൻ ചോദിച്ചതും എന്റെ മടിയില്‍ നിന്നിട്ട് അവള്‍ തുള്ളിച്ചാടി.
“ഹായ്യ്..ഹായ്….!! നമുക്ക് കറങ്ങാൻ പോകാം..! കറങ്ങീട്ട് വരാം.” ത്രുടരും )