പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – “നീ ആരുടെയെങ്കിലും പേര് പറയുന്നത് കേൾക്കാൻ ഞാനെന്തിന് അവിടെ നിൽക്കണം.”
ഞാനതും പറഞ്ഞ് അവളെ നോക്കി
‘“നിൽക്കണമായിരുന്നു കാരണം ഞാൻ പറയാൻ വന്നത് ചേട്ടന്റെ പേരായിരുന്നു. ”
ഞാൻ ഒരു നിമിഷം ഞെട്ടി.
അവളുടെ മുഖത്ത് നാണം മിന്നിമറയുന്നത് ഞാൻ കണ്ടു.
“എനിക്ക് തന്നെ ഇഷ്ടമല്ലെങ്കിലോ ? ”
ഞാൻ തിരിച്ചൊരു ചൂണ്ടയിട്ടു.
“ചേട്ടന് എന്നെ ഇഷ്ടമാണ് അതെനിക്കറിയാം ”
“എങ്ങനെ ?”
“ചേട്ടന്റെ അച്ഛൻ പറഞ്ഞു. ”
“അച്ഛനോ ? ”
ഞാൻ വീണ്ടും ഞെട്ടി
എന്നിൽ അതറിയാനുള്ള ആകാംഷ നിറഞ്ഞു. അത് കുറച്ചു ദിവസം പിന്നോട്ട് ചിന്തിപ്പിച്ചു.
അതെ അന്ന് എനിക്ക് അനുപമയുടെ കയ്യിൽ നിന്നും അടി കിട്ടിയ ദിവസം ഞാൻ ബൈക്കെടുത്ത് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമുള്ള നിമിഷം.
“അച്ഛാ ഞാൻ പോണു. ”
“ഷോറൂമിലോട്ടാണേടാ? ”
അച്ഛൻ തിരക്കി.
“അല്ല വീട്ടിലോട്ട് ”
എന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.
“സ്പീഡ് കുറച്ച് പോയാൽ മതി. കഴിഞ്ഞ ആഴ്ചത്തപ്പോലെ ഓവർ സ്പീഡിന് പോലീസ് പൊക്കീട്ട് എന്റെ അടുത്ത് വരരുത്. ബൈക്ക് അവർ കൊണ്ടുപോകും ”
അച്ഛൻ ഉത്തരവിട്ടു.
“എങ്കിൽ അച്ഛൻ വിവരമറിയും “എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ട് പറത്തി.
“സർ സോറി , ഞാൻ ആള് മാറിയാണ് സാറിന്റെ മകനെ അടിച്ചത് . സാർ ക്ഷമിക്കണം” .
“അത് കുഴപ്പമില്ല മോളേ.. അബന്ധം ആർക്കും പറ്റും.. മോള് സോറി പറഞ്ഞല്ലോ.
എന്താ മോളുടെ പേര് ”