ഇതാണ് സ്വർഗ്ഗം .. ഇത് മാത്രമാണ് സ്വർഗ്ഗം
സ്വർഗ്ഗം – എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം വെള്ളത്തുള്ളികളിൽ പതിച്ച് പരിചയസമ്പന്നനായ അച്ഛൻ്റെ ഔദ്യോഗിക ഡ്രൈവർക്ക് പോലും വാഹനമോടിക്കാൻ പ്രയാസം നേരിടുന്നപോലെ.
“ആം..പിടിച്ചല്ലോ..”
ഞാൻ പെട്ടെന്ന് യാഥാർഥ്യത്തിലേക്ക് വന്നു.
“എന്നിട്ട് ചിരിക്കാഞ്ഞതെന്ത്?”
“ഹഹഹഹ..”
“അത്രേം വേണ്ട..”
അയഞ്ഞ കൈകൾ വീണ്ടും ചേർത്ത് പിടിച്ചുകൊണ്ട് ഞാനവളുടെ കവിളിൽ ഉമ്മവെച്ചു. അവളും തല ചെരിച്ച് തിരിച്ച് ഉമ്മ തന്നുകൊണ്ട് വെറുപ്പ് അഭിനയിച്ചു,
“ഒരു താടിക്കാരൻ, ബ്ലാാാ..”
ഞാൻ വീണ്ടും കൂടുതൽ ചേർത്തു പിടിച്ചുകൊണ്ട് കവിളിൽ ചുംബിച്ചു. അവൾ തിരിച്ചും.
“വലി തുടങ്ങിയല്ലോ…”
സദാനന്ദൻ ചേട്ടൻ പിന്നിലേക്ക് നോക്കി. അച്ഛനും അമ്മയും കൂർക്കം വലി തുടങ്ങിയപ്പോൾ മുന്നിൽനിന്ന് മദ്യത്തിൻ്റെ ഗന്ധം ഒഴുകിവന്നു.
“അത് ശരി..അളിയനുള്ളത് വന്ന പാടെ കൈമാറിയല്ലോ..”
“മിണ്ടല്ലേടീ..പാവം ഒന്ന് വിട്ടോട്ടെ..”
ഞാൻ നടുവിലെ സീറ്റിലേക്ക് കൈചൂണ്ടി.
“അവരിനി വണ്ടി നിന്നാലല്ലാതെ ഒണരൂല..”
“ഹഹ..സത്യാ..വണ്ടി ഗട്ടറിൽ ചാടിയാലും ഇടിയും മിന്നുലുമല്ല, ഭൂമികുലുക്കം തന്നെ വന്നാലും രണ്ടാളും അറിയില്ല. വണ്ടി നിന്നാല്‍ കറക്ടായി ഉണരും”
സദാനന്ദൻ എന്ന ഡ്രൈവർ തൻ്റെ യജമാനന്മാരുടെ ശീലങ്ങൾ വിവരിച്ചു.
“ഏട്ടാ..ഒന്നൊഴിക്കട്ടേ?”