പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – “ടോ”…..
ജാനിയൂടെ വലത് കൈ എൻ്റെ കവളിൽ ചുംമ്പിച്ച ശബ്ദമാണ് കേട്ടത്..
ഞാൻ എൻ്റെ കവിളും പൊത്തി പിടിച്ചോണ്ട് അവളെ നോക്കി.. ജാനി ഇപ്പോഴും അതേ നോട്ടം തന്നെ.
“ഇത് എന്തിനാ തന്നതെന്ന് മനസ്സിലായോ”.. ജാനി ചോദ്യരൂപേണ എന്നെ നോക്കി.
“മരിക്കാൻ പോകുന്നു എന്ന് പറഞ്ഞതിനാണോ”..
ഞാൻ ജാനിയേ നോക്കി കവിൾ പൊത്തിപ്പിടിച്ചോണ്ട് ചോദിച്ചു.
“അല്ലാ…”
“എങ്കി പിന്നെ കള്ളം പറഞ്ഞു അടി ഒണ്ടാക്കിയതിനും പിന്നെ ഇന്നവളെ കൊണ്ടാക്കിയതിനും”…
ഞാൻ ഒറപ്പിച്ച് പറഞ്ഞു.
“അല്ലാ”..
“പിന്നെ എന്ത് തേങ്ങക്കാണ് എന്നെ ഇപ്പൊൾ അടിച്ചത്”..
ഞാൻ അവളോട് അല്പം കൂടി ചേർന്നിരുന്നു ചോദിച്ചു.
“അടിച്ചതോ.. അത് ഒന്നാമതേ മനുഷ്യൻ ഇവിടെ പൊളിഞ്ഞിരിക്കേണ്.. അതിൻ്റെ ഇടെക്കൂടെ ഏതോ സെൻ്റി സീരിയൽ ഡയലോഗ് അടിച്ചതിന്..
അതും കൂടി കേട്ടപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി വന്നു..
“നിന്നെ അങ്ങ് കൊല്ലാനാ തോന്നിയത്”..
അതും പറഞ്ഞിട്ട് അവൾ രണ്ടു കൈ കൊണ്ടും എൻ്റെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് പോലെ കാണിച്ചു.
ഞാനും നാക്കൊക്കെ പുറത്തിട്ടു കണ്ണും ഉരുട്ടി ശ്വാസം കിട്ടാത്തത് കണക്ക് ആക്ഷൻ കാണിച്ചു….
ജാനി എന്നെ കെട്ടിപ്പിടിച്ചു മുഖമെല്ലാം മുത്തം കൊണ്ട് മൂടി….ഞാൻ അവളുടെ മധരുമേരിയ പ്രണയ ചുംബനങ്ങൾ ആസ്വദിച്ചിരുന്നു..