പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – “‘മ്മ്മ”‘…. പറഞ്ഞോ എന്ന അർത്ഥത്തിൽ അവൾ മൂളി.
ഇവിടുന്ന് 18 km പോകുമ്പോൾ ഒരു തട്ടു കടയുണ്ട്. അവിടുന്ന് നമ്മുക്ക് ഫൂഡ് അടിക്കാം…പിന്നെ അവിടുന്ന് ഒരു 7km ഉള്ളൂ വർക്കല. അവിടെ എൻ്റെ കൂട്ടുകാരന് ഒരു റിസോർട്ടുണ്ട്.. അവിടെ ഈ രണ്ടു ദിവസം ആഘോഷിക്കാം…
എന്തായാലും നാളെ സെക്കൻ്റ് സാറ്റർഡേ ആയോണ്ടു കോളേജിൽ പൊണ്ടാ.”‘….
ഞാൻ അവളുടെ താടി പിടിച്ച് ആട്ടിക്കൊണ്ടു പറഞ്ഞു.
“‘ പ്ലാനൊക്കെ കൊള്ളാം….പക്ഷേ അമ്മയൊക്കെ സമ്മതിക്കുമോ” ജാനി സംശയ രൂപേണ ചോദിച്ചു.
അതിന് ആര് പറയുന്നു.. പോകുന്ന കാര്യം…..നമ്മുക്ക് നൈസീന് എസ്കേപ്പാകാം…. പിന്നെ പോകുന്ന കാര്യം രഞ്ജുനോട് പറഞ്ഞേക്കാം. അവൻ രാവിലെ എല്ലാരോടും പറഞ്ഞൊളും..
മ്മ്…. എങ്കിലും എന്തോ ഒരു പേടിപോലെ. വല്ലോരും അറിഞ്ഞാ ..അവൾ വീണ്ടും ആശങ്കയോടെ ചോദിച്ചു.
ഡീ പെണ്ണേ.. നമ്മള് ഒളിച്ചോടെന്നുമില്ല….നീയേ എൻ്റെ ഭാര്യയാണ്….പിന്നെ ചില കാരണങ്ങൾ കൊണ്ട് അത് നമ്മൾ രഹസ്യമാക്കി വെച്ചേക്കുന്നു… അത്രേ ഉള്ളൂ.. പിന്നെ നമ്മളെ അറിയുന്ന ആരും എന്തായാലും അവിടെ കാണില്ല..
ഞാൻ തറപ്പിച്ചു പറഞ്ഞു.
“എങ്കിലും”..
അവൾ വീണ്ടും എന്തോ പറയാൻ വന്നപ്പോൾ ഞാൻ ഇടക്ക് കേറി.
ഒരു എങ്കിലും ഇല്ല ..നമ്മൾ ദാണ്ടെ ഇപ്പൊൾ പോകുന്നു..അത്രേ ഉള്ളൂ..നീ വാ..