ഞാനും എന്റെ പെണ്ണും..
“മോഹിത് ഏട്ടാ…”
അവളുടെ കുഞ്ഞു കുട്ടികളുടെ പോലുള്ള ശബ്ദത്തിൽ എന്നെ വിളിച്ചു. അവളുടെ കണ്ണിൽ വല്ലാത്തൊരാകാംഷ നിഴലടിച്ചു.
“അർപ്പിത..സോറി മോളെ, ഞാൻ പെട്ടന്ന്, എനിക്ക് മനസിലായില്ല..സോറി”
“ഇറ്റ്‌സ് ഒക്കെ….ഏട്ടൻ പുറത്തുന്നു നടന്നു പോകുന്നത് ഞാൻ ജസ്റ്റ് കണ്ടു, ഇങ്ങോട്ടേക്ക് വരുമെന്നു എക്സ്പെക്റ്റ് ചെയ്തില്ല.”
“അർപ്പിത എങ്ങോട്ടാ.”
“കൊച്ചിലേക്കാണ്…ഏട്ടാ, സെക്കൻഡ് ടൈം പോകുകയാണ്. ഐസിസി ബാങ്കിൽ ജോലി കിട്ടി. ചെന്നൈ അല്ലെങ്കിൽ കൊച്ചി ആയിരുന്നു ലൊക്കേഷൻ ഞാൻ
കുറച്ചൂടെ സൗകര്യം ഇവ്ടെയായണ്ട്…ഇങ്ങോട്ടേക്ക് വന്നു.”
അർപ്പിതയുടെ കണ്ണിൽ, തനിച്ചു യാത്ര ചെയ്യുന്നതിനാലുള്ള പേടിയും ആശ്ചര്യവും കുറഞ്ഞുകൊണ്ട് അവൾ കംഫോര്ട് ആയി വന്നുകൊണ്ടിരുന്നു. അവളുടെ മുൻപിലേക്കിട്ട കറുത്ത മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ആഹ്..സൂപ്പർബ്….
അമ്മ അച്ഛനൊക്കെ സുഖമാണല്ലോ… എത്ര നാളായി നമ്മൾ കണ്ടിട്ട്…ല്ലേ”
“ശെരിയാ ഏട്ടാ.. ഞാനും വല്യമ്മേടെ വീട്ടിലേക്ക് വരുമ്പോ മാത്രല്ലേ ഏട്ടനെ കാണാറുള്ളു…”
“ഇപ്പോഴും പാട്ടൊക്കെ പഠിക്കുന്നുണ്ടോ അർപ്പിത…”
“ഹേയ് നിർത്തി. പഠിത്തവും ജോലിയും എല്ലാം കൂടിയായപ്പോ.”
“തനിക്ക് താഴെ അനിയനും അനിയത്തിയും അല്ലെ അർപ്പിത…”
“ഉം..”
അർപ്പിത എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളുടെ മോളാണ്, വിശേഷങ്ങൾക്കും ഉല്സവങ്ങള്ക്കും മാത്രമാണ് ഞങ്ങളുടെ കണ്ടുമുട്ടലെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളത്രയ്ക്ക് ക്ലോസ് അല്ല. പിന്നെ അർപിതയുടെ അച്ഛൻ ആളിത്തിരി സ്ട്രിക്ട് ആണ്, അതുകൊണ്ട് അവളധികമൊരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നോടും അവൾ കാര്യമായിട്ടിതുവരെ സംസാരിച്ചിട്ടില്ല. മൊത്തത്തിൽ പേടിയുള്ള ഒരു പാവം കുട്ടിയാണ്.