Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 3

(Ente Swapnangalum Mohavum Part 3)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.

അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നിട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നുറങ്ങിയതിനാണെന്ന് മനസിലായി. ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കും മുന്നേ ഞാൻ തടഞ്ഞില്ലേ.. പിന്നെ എന്താ ഇവക്ക് പ്രശ്നം.

അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു.. അതിൽ എവിടെയൊക്കയോ പറഞ്ഞ കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഭദ്രൻ എന്നെ പറ്റി അവളോട്‌ പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടമല്ലാ എന്നെനിക്ക് ഉറപ്പായി.

ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടായിരുന്നതിനാലാകാം . ഞാൻ ഒരു ബാദ്ധ്യതയായിക്കാണും.

എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു വിടിച്ചു നിൽക്കുക.

കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു.. അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളൂന്ന്.

ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാനും അമ്മയും മാത്രമുള്ള ഒരു കൊച്ചുലോകം ഞാൻ കാണാൻ തുടങ്ങി.

ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യ, കുറച്ചു ശുദ്ധവായു വേണമെന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല. ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പിയെടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത്.. അരൂർ ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം.

പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ്‌ ഇട്ടു.. ഭാഗ്യം അത് വർക്കിങ് ആണ്.. pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണെന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സര പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്.

എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം.. അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.

ഞാൻ ആദ്യം എനിക്ക് വേണ്ടുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെ പുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്നമ്മ പറഞ്ഞു.

ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും.

ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രമായി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ?

ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ്‌ എന്റെ മുറപ്പെണ്ണ് അയിരുന്നില്ലേ ?

അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആയിരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.

പുസ്തകം വാങ്ങി ഇറങ്ങി എന്നിട്ട് ഒരു ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പതിന്റെ രണ്ട് ഷർട്ട് വാങ്ങി. ഒരു പാൻസും. പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ് ചില്ലറ പോയ്‌ കിട്ടി. അപ്പോഴാണ് ചുമ്മാ മനസ്സിൽ ഒരാശ..

ഞാൻ നിവർന്നു നിന്നപ്പോ മുതൽ എന്നോട് മനസ്സിൽ ഒരു വെറുപ്പും ദേഷ്യവുമില്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആയിരുന്നു.. അവന് ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആ ആയിരം രൂപ ആയിരുന്നു ആദ്യം മനസ്സിൽ വന്നത്, സത്യത്തിൽ അന്ന് ആ പൈസക്ക് വേണ്ടി അല്ല അവളെ തോല്പിച്ചത്.. അവളുടെ മനസ്സിൽ ഒരു ഇടം പിടിക്കാൻ ആയിരുന്നു, എന്നാൽ കൂടുതൽ വെറുത്തു എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായില്ല.

ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതായിരുന്നു. പക്ഷെ ഇനി അത് കയ്യിൽ ഇരുന്നാൽ എനിക്ക് പൊള്ളും.. അതുകൊണ്ട് ആ ആയിരം രൂപയും എന്റെ വക നൂറ്റിപ്പത്ത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി.

ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത്!! എന്നാലും ഇപ്പൊ ഹരിമാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു. ബാക്കിയുള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി.

തിരിച്ചു അൽപ്പം നടക്കാം എന്ന് കരുതി നടന്നു കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽ താങ്ങി കുറച്ചുനേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കിനിന്നു.

പുറകിൽകൂടി വണ്ടി പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസം.. ആളുകൾ കൈ ചൂണ്ട ഇടുന്നുണ്ട്. അതൊക്കെ കണ്ടു കൊറച്ചുനേരം നിന്നു.

ചൂണ്ട ഇട്ടുനിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കാറ്കാരന് വിറ്റു. ഈ പരിപാടി കൊള്ളാല്ലോ.. ഞാൻ അവനോടു അൽപ്പം സംസാരിച്ചു.. ചെറിയ പയ്യനാണ്, അവൻ എനിക്കും ചൂണ്ട ഇടാൻ തന്നു.. കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ കിട്ടി.

അവൻ പറഞ്ഞു

“ഇത് വളരെ ചെറുതല്ലേ.. തിരിച്ചു വിടട്ടോ.. അല്ലേ ചേട്ടൻ കൊണ്ടൊക്കോ..”

ഞാൻ അതിനെ തിരിച്ചു വിട്ടോളാൻ പറഞ്ഞു

“ചേട്ടാ ഇവിടെ ഒരുപാട് നേരം നിന്നാൽ ചിലപ്പോൾ പോലീസ് കൊണ്ടോകും, ഈ പാലത്തിന്റെ അടിലും മറ്റുമായി ഡ്രഗ്സ് ഒക്കെ കൈ മാറാറുണ്ട്, ഒരിക്കൽ എക്സയിസുകാര് എന്നെ വിളിച്ചു വിരട്ടിയാരുന്നു”

അവൻ എന്നോട് അങ്ങനെ പറഞ്ഞത് എന്റെ ഈ കോലം കണ്ടിട്ടാകും, ഞാൻ നാലുകൊല്ലം ബന്ധനത്തിൽ നിന്നിട്ട് സ്വാതന്ത്ര്യം അനുഭവിക്കാൻ നോക്കിയപ്പോൾ പോലീസ് പിടിക്കുമത്രേ.

എന്റെ എല്ലാ ദുഃഖങ്ങളും ആ പുഴയോട് ചേർന്നു കടലിലേക്ക് ഒഴുക്കി ഞാൻ നടന്നു. പിന്നെ തിരിച്ചു വീട്ടില്‍ വന്നു കോളിങ്ങ് ബെൽ അടിച്ചു. ചേച്ചി വന്നു വാതിൽ തുറന്നു

“ആ വാന്നോ, നീ എവിടെ ആയിരുന്നു”

“ഞാൻ കൊറച്ചു ബുക്ക്‌ മേടിക്കാൻ പോയി, പിന്നെ കുറച്ചു ഡ്രെസ്സും “

“നീ വല്ലോം കഴിച്ചോ?”

“ഇല്ല”

“ഹ്മ്മ്… എന്നിട്ടാണോ ആ പാലത്തിൽ നിന്ന് വെയില്കൊണ്ടത് ”

“എനിക്ക് അങ്ങനെ നിക്കണമെന്ന് തോന്നി”
ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല

ഞാൻ വാവേടെ ഡ്രസ്സ്‌ അവന്റെ തോട്ടിലിന്റെ അരികിൽ വെച്ചു. അവൾ അതു കണ്ടു, പക്ഷെ ഒന്നും മിണ്ടിയില്ല.

റൂമിൽ ചെന്നു ഞാൻ വാങ്ങിയ ഡ്രെസ്
ഒക്കെ ഇട്ട് നോക്കി.. നമുക്ക് തല്കാലം ഇതൊക്കെ മതി എന്ന് സ്വയം പറഞ്ഞു.

അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, ഭദ്രന്റെ കുറച്ചു ഡ്രെസ് അവിടെ ഉണ്ട്. പിന്നെ പുതിയ രണ്ട് മൂന്ന് ബോക്സും , ബില്ലെല്ലാം കാണാം 2500-3000 അടുപ്പിച്ചുള്ള തുണിയാണ്. എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് അടുത്ത് വരും. എന്റെ ലൈഫ് ലോങ്ങ്‌ സമ്പാദ്യത്തിന്റെ പകുതി മൂന്നു ജോഡി തുണിക്കോ?

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പോകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്ന് കരുതിയെങ്കിലും നടക്കില്ലെന്നറിയാം.

ഞാൻ ഫുഡ്‌ കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈപ്പുണ്യം അവൾക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി.

“ഇനി നീ ഇന്നത്തെ പോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു”

അവൾ ആ പറഞ്ഞതിന്റെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു

“എന്താ ഹരിയുടെ അടുത്ത പരിപാടി”

“അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്, പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.”

“ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം”.

“എനിക്ക് ഇങ്ങനെ അടച്ചിട്ടിരിക്കാൻ വയ്യാ. ഞാൻ ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കൻ ചാൻസ് കിട്ടുമോന്ന് നോക്കാന്ന് വെച്ചിരിക്കുവാണ് ”

“ട്യൂറ്റോറിയലിൽ പോയാ എന്ത് കിട്ടാനാണ് ”

എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടപ്പെട്ടില്ല.

“കഷ്ടപ്പെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും”

മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു

ആര്യേച്ചി ഒന്ന് ഞെട്ടി.
“ഇത്.. ഇത്…ഞാൻ ഭദ്രനോട്‌ പറഞ്ഞതാ ണല്ലോ.”

അവൾ വിക്കി വിക്കി പറഞ്ഞു.

“ആ.. എനിക്കറിയില്ല. എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നെ ഉള്ളൂ”

ആരോ ഉള്ളീന്നു പറഞ്ഞുതന്നപോലെയാണ് എനിക്ക് തോന്നിയത്.

അവളുടെ മുഖത്ത് ഒരു സന്തോഷം മിന്നി,
എന്താണാവോ ?
അത് കണ്ടു ഞാൻ ചിന്തിച്ചു.

“ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഇടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട്.. ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുമേ അവിടെ പോകാറുള്ളു.. ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥയാണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ്.. പോകാൻ താല്പര്യമുണ്ടോ?”

അപ്പൊ 2500 ത്തിന്റെ ഷർട്ട്‌ വന്നവഴി എനിക്ക് മിന്നി.

നമുക്ക് ഇപ്പൊ എന്തായാൽ എന്താ..
ഞാൻ പറഞ്ഞു.

കുട്ടി ഉണ്ടായതിൽപ്പിന്നെയാണ് ഭദ്രൻ ബിസിനസ്സ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.

അമ്മ വരാമെന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട്‌ ആഴ്ചയായി, ഞാൻ കടയിൽ പോയിത്തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു.

ഇന്ന് എന്റെ bba എക്സാമിനു ഞാൻ രെജിസ്റ്റർ ചെയ്തു. പഠിത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. ആര്യേച്ചിയുമായി ഇപ്പൊ എല്ലാം ന്യൂട്രലിലായി.

ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെയുള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ്.

രാവിലെ ഡേ കെയറില്‍ ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ അവനെക്കൊണ്ട് ഇ ടീപ്പിച്ചിട്ടില്ല.

ഒരു ദിവസം ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ

“ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ്‌ ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?”

“എനിക്ക് ഇത് മതി.. ഇതാ സുഖം.. ഇതിന് ഇപ്പൊ എന്താ കുഴപ്പം”

“ഒരു ടെക്സ്റ്റെൽസിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ്‌ ഇട്ടാ കടയിൽ ആള് കേറുമോ”

അതെന്റെ ഈഗോ ഹർട് ചെയ്തു..
“ഞാൻ അദ്ധ്യാനിച്ച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെയൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല”

ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടായിരുന്നു. [ തുടരും ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)