തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്
ഭാര്യ – രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിൽ പോകാനിറങ്ങിയ രമേഷിനോട് ഗീത പറഞ്ഞു…
ഇന്നല്ലേ അയാൾ വരുമെന്ന് പറഞ്ഞത് വരുബോൾ അയാളോട് എന്തു പറയും?
അയാളെ ഞാൻ പോയി കണ്ടോളാം… വന്നാലും ഞാൻ ജോലിക്ക് പോകുന്നത് അറിയാവുന്നതുകൊണ്ട് വൈകുന്നേരമേ വരത്തൊള്ളൂ.
അതിനു മുൻപ് ഞാൻ കണ്ടോളാം.
അതു പറയുമ്പോളും രമേഷിന്റെ മുഖത്തെ ടെൻഷൻ ഗീകക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.
രമേഷിന്റെ മനസ്സിൽ ബാങ്ക് മാനേജരെ കൊണ്ട് പറയിച്ച് രാഘവനോട് കുറച്ചു നാൾകൂടി അവധി വാങ്ങാം എന്നാണ് കരുതിയത്.
അയാളാണല്ലോ രാഘവനെ മുട്ടിച്ചു കൊടുത്തത്.
അതിനുവേണ്ടി ഉച്ചക്ക്ശേഷം ലീവ് എടുത്ത് മാനേജരെ കാണാൻ ബാങ്കിൽ പോയി.
മാനേജരോട് വിവരങ്ങൾ പറഞ്ഞപ്പോൾ ഉദ്ദേശിച്ച പ്രതികരണമല്ല ഉണ്ടായത്.
രമേഷിനെപ്പോലെ കറക്ട് അല്ലാത്ത യാളെ പരിചയപ്പെടുത്തിയതിന് രാഘവൻ തന്നോട് ചൂടാകുകയാണെന്നും അതുകൊണ്ട് തനിക്ക് ഇക്കാര്യം രാഘവനോട് പറയാൻ പറ്റില്ലാന്നും പറഞ്ഞ് ബാങ്ക് മാനേജർ കൈഒഴിഞ്ഞു എന്ന് മാത്രമല്ല ലോൺ അടച്ചില്ലെങ്കിൽ ബാങ്ക്, നിയമ നടപടികൾ തുടങ്ങുമെന്ന മുന്നറിയിപ്പും നൽകി.
ആകെ നിരാശനും ക്ഷീണിതനുമായാണ് രമേഷ് ഫ്ലാറ്റിൽ വന്നുകയറിയത്.
അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു.
രമേഷിന്റെ മുഖത്ത് നിന്നും എത്ര മാത്രം ഭയപ്പെടുന്നു എന്ന് ഗീത വായിച്ചെടുത്തു.