ഞാൻ എന്റെ കവിൾ അവളുടെ നേരെ നീട്ടി.
അവൾ പതിയെ അവളുടെ മുഖം എന്റെ അടുത്തേക്ക് കൊണ്ട് വന്നു.
എന്തോ.. എന്റെ ഹൃദയമിടിപ്പ് കൂടി.. തമാശക്കാണ് ഞാൻ അവളോട് പറഞ്ഞതെങ്കിലും ഇപ്പോൾ എന്തോ ഒരു ടെൻഷൻ.
അവൾ കണ്ണുകളടച്ച് അവളുടെ ചുണ്ടുകൾ എന്റെ കവിളിനടുത്തെക്ക് കൊണ്ട് വന്നു.
അവളിൽ നിന്നും ഏതോ ഒരു പെർഫ്യുമിന്റെ മദിപ്പിക്കുന്ന ഗന്ധം ഉയർന്നു.
അവൾ പതിയെ ചുണ്ടുകൾ എന്റെ കവിളിൽ അമർത്തി.
അവളുടെ ചുണ്ടുകൾക്ക് ഒരു ചെറു ചൂടുള്ളത് പോലെ എനിക്ക് തോന്നി.
ഹോ.. അപ്പോഴത്തെ ഫീലിംഗ്.. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.
എനിക്ക് ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം, രാജിക്കും അങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു.
പെട്ടെന്ന് അവൾ ബെഡ്ഡിൽ നിന്ന് കുറച്ച് മാറിയിരുന്നു.
ഞാൻ അവളെ നോക്കി,
അവൾ തലതാഴ്ത്തി ഇരിക്കുകയാണ്. എനിക്കെന്തോ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. അവളോട് ഇത് വരെ തോന്നത്തൊരു വികാരം..
എനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല.. ഞാൻ പതിയെ അവളുടെ അടുത്ത് പോയി ഇരുന്നു.
അവൾ പെട്ടെന്ന് എന്നെ നോക്കി,
ഒരു ചെറിയ ഭയം അവളുടെ മുഖത്ത് ഞാൻ കണ്ടു.
ഞാൻ പതിയെ അവളുടെ താടി കുറച്ച് പൊന്തിച്ചു, എന്നിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.
അവൾ എതിർത്തില്ല. പക്ഷെ അത് കഴിഞ്ഞ് അവൾ പറഞ്ഞു