രതിയും പ്രണയവും ഞങ്ങളും
പ്രണയം – അപ്പോളേക്കും രമ കുളി കഴിഞ്ഞെത്തി,
അവൾ ചോദിച്ചു: എടാ നിനക്ക് കഴിക്കാൻ വല്ലതും വേണോ?
നമ്മൾ ട്രെയിനിൽ നിന്നും കഴിച്ചതല്ലേ.. നിനക്ക് വിശക്കുന്നുണ്ടോ?
ഇല്ല : ജസ്റ്റ് ഒരു ഫോർമാലിറ്റിക്ക് ചോദിച്ചെന്നേയുള്ളു, ഒരു കാപ്പി വേണേൽ വച്ച് തരാം
എങ്കിൽ ഒരു കാപ്പി കിട്ടിയാൽ കൊള്ളാം
അവൾ പോയി കാപ്പി വെച്ചോണ്ട് വന്നു,
അത് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു :
എന്നാ പോയി കിടന്നോ നാളെ കോളേജിൽ പോവേണ്ടതാ.
ഇപ്പോളും ഇതു കിട്ടാക്കനിയാണോ ?
അതേ ല്ലോ
ഞങ്ങൾ രണ്ടുപേരും അവരവരുടെ മുറികളിലേക്ക് പോയി. രാവിലെ എഴുന്നേറ്റു പ്രഭാത കർമങ്ങളും കഴിഞ്ഞു കുളിച്ചു റെഡിയായി കോളേജിലേക്ക് പോയി, വഴിക്കു ഞങ്ങൾ കാപ്പി കുടിച്ചു കോളേജിൽ എത്തി.
അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം കഴിഞ്ഞു അവൾ പറഞ്ഞു :
നമുക്ക് ഫുഡ് മേടിച്ചിട്ട് ഫ്ലാറ്റിൽ പോയാലോ, എനിക്ക് ചെറിയ ഒരു തലവേദന പോലെ..
പോകാം..
ഞങ്ങൾ ഫുഡ് മേടിച്ച് ഫ്ലാറ്റിലെത്തി, ക്വാണ്ടിറ്റി കുറച്ചു കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരാളുടെ ഫുഡ് തന്നെ മിച്ചമായിരുന്നു.
ഒരു ഗുളികയും കഴിച്ചവൾ സോഫയിൽ ഇരുന്ന എന്റെ മടിയിൽ വന്നു കിടന്നു,
ഞാൻ അവിടെയിരുന്നു ഒരു സിനിമയും കണ്ടു.
ഇടക്ക് ഞാനും ഉറങ്ങിപ്പോയി, അവൾ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.