പ്രവാസിയുടെ ആദ്യപാഠം
പോട്ട്. ചേച്ചി ഇനി അങ്ങനൊന്നും ചെയ്യില്ല. പക്ഷെ ഞാൻ പറയുന്ന ചില കാര്യങ്ങൾ നീ മനസിലാക്കണം.
എന്താ ചേച്ചി. ചേച്ചി പറ ഞാൻ അനുസരിച്ചോളാം.
മോനെ ഇപ്പോൾ നമുക്ക് രണ്ടാൾക്കും ആരുടേയും മുൻപിൽ ഒരു സംശയവും ഇല്ല. അത് എന്നും അങ്ങനെ വേണമെങ്കിൽ നമ്മൾ രണ്ടാളും ഒരു പോലെ ശ്രമിക്കണം. ശ്രദ്ധിക്കണം. രാവിലെ അവിടെ അയാൾക്ക് കാപ്പി കൊടുക്കാൻ വിളിച്ചിട്ടും നീ എന്നെ നിർബന്ധിച്ചു വിടാതിരുന്നില്ലേ അപ്പോൾ ആരെങ്കിലും വന്നിരുന്നെങ്കിലോ? അത് കൊണ്ടല്ലേ ഞാൻ ദേഷ്യപ്പെട്ടത്. നിനക്ക് വേണ്ടതെല്ലാം ഞാൻ തരുന്നില്ലെടാ. നീ പിന്നെയും വാശി കാണിച്ച കൊണ്ടല്ലേ.
സോറി ചേച്ചി. ഞാൻ അത്രക്കും ആലോചിച്ചില്ല. ഇനി ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല. സത്യം ചേച്ചി. ചേച്ചി എന്നോട് മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല.
അത്രയും പറഞ്ഞപ്പോളേക്കും എൻറെ ശബ്ദം ഇടറി. കണ്ണ് നിറഞ്ഞു. ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കരഞ്ഞു. കിർ കിർ കിർ ശബ്ദത്തോടെ ഫാൻ കറങ്ങിത്തുടങ്ങി. കറണ്ട് വന്നു.
സുനി… മോനോട് എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. നീ അത് അനുസരിക്കണം. അനുസരിക്കില്ലേ?
ചേച്ചി പറഞ്ഞോ ഞാൻ അനുസരിച്ചോളാം.
ഇപ്പോൾ നമുക്ക് ഈ വീട്ടിൽ എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം ഉണ്ട്. ആർക്കും നമ്മളെ പറ്റി യാതൊരു മോശമായ കാഴ്ചപ്പാടും ഇല്ല. അത് അങ്ങനെ തന്നെ മുൻപോട്ടു പോകാൻ നമ്മൾ രണ്ടാളും ഒരു പോലെ ശ്രദ്ധിക്കണം. നീ ആവശ്യമില്ലാത്ത വാശി പിടിച്ചാൽ വെറുതെ ആളുകൾക്ക് സംശയം ഉണ്ടാകും. അത് ശരിയാവില്ല അതാ ഞാൻ നിന്നോട് പിണങ്ങിയത്. മനസിലായോ സുനിക്ക്.