ഞാനും ചേച്ചിമാരും
എനിക്കാദ്യം മല്ലിക ചേച്ചിയെ അഭിമുഖീകരിക്കാൻ ഒരു മടി തോന്നി “ എങ്ങനെയുണ്ടായിരുന്നെടാ പരീക്ഷ് ” കുഴപ്പമില്ലായിരുന്നു. ഹിന്ദി പ്രതീക്ഷിച്ചത്ര ബുദ്ധിമുട്ടായില്ല” അമ്മ ചോദിച്ചതിനു ഞാൻ മറുപടി പറഞ്ഞു.
മല്ലികചേച്ചി എന്നെ തന്നെ നോക്കി വാതിലിൽ ചാരി നിൽക്കുകയാണു. ഞാൻ കൂറച്ചുനേരം അങ്ങനെ തന്നെ നിന്നു. എനിക്കു മുറിക്കകത്തേക്കു കയറണമെങ്കിൽ മല്ലികചേച്ചിയെ മറികടന്നു വേണം പോകൂവാൻ, എനിക്കാണെങ്കിൽ മല്ലികചേച്ചിയോടു മിണ്ടുവാൻ എന്തൊ ഒരു വല്ലായ്മ പോലെ തോന്നി. അതിനാൽ ഞാൻ താഴത്തേക്കു തന്നെ നോക്കിയാണു നിന്നത്.
ഇടയ്ക്കു തലപൊക്കി നോക്കിയപ്പോൾ മല്ലികചേച്ചിയുടെ കണ്ണുകളുമായി എന്റെ കണ്ണുകൾ ഇടഞ്ഞു. എന്നിട്ടും മല്ലികചേച്ചി എന്നോടൊന്നും പറഞ്ഞില്ല. “ എടാ മല്ലിക നമ്മളെയെല്ലാം വിട്ടു പോവുകയാണ്” എവിടെ പോണു്” എന്നു ചോദിക്കണം എന്നു അമ്മ അങ്ങനെ പറഞ്ഞപ്പോൾ എനിക്കു മനസ്സിൽ തോന്നി.
എന്നാൽ എന്റെ നാക്കിൻ തുമ്പിൽ ആ ചോദ്യം എത്തിയില്ല. ഞാൻ അമ്മ എന്താണു പറയുന്നതെന്നു പ്രതീക്ഷിച്ചു അമ്മയുടെ മുഖത്തേക്കു തന്നെ നോക്കി. ഈ സമയമത്രയും മല്ലിക ചേച്ചിയുടെ നോട്ടം മുഴുവനും എന്റെ മുഖത്തേക്കു തന്നെയാണു. “ എടാ മല്ലികയ്ക്ക് ജോലി ശരിയായി, അങ്ങു കൽക്കട്ടായിൽ ആണ്.
One Response