കാമദേവനും രതീദേവിയും
രതീദേവി – എന്റെ വാവ പിണങ്ങിയോ…
പോട്ടെട്ടോ.. എന്റെ എല്ലാം നിനക്ക് കൂടെ ഉള്ളതല്ലെ..
എന്റെ കൈ എടുത്ത് അവളുടെ മുലയിൽ പിടിപ്പിച്ചു.
ഞാൻ കൈ എടുത്ത് മാറ്റി.
കെട്ടിയോനെ ആണോടി നാറീ നീ എന്നൊക്കെ വിളിക്കുന്നെ.. ങ്ങേ?
ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഒക്കെ വിളിക്കും..എന്തേ.. മം.. മം..
മുഖം പൊക്കി എന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തിക്കാണിച്ചു.
ഞാൻ ആ കവിളിൽ ഒരു കടിയങ്ങ് കൊടുത്തു.
നെറ്റിയിൽ ഒരു ഉമ്മയും അങ്ങ് കൊടുത്തു.
അവൾ കണ്ണുകൾ അടച്ചത് ഏറ്റുവാങ്ങി.
ആ കണ്ണുകൾ നിറഞ്ഞു.
ഇത്തവണ ഞാൻ ഒന്നും പറഞ്ഞില്ല !!
അതേ റൂം ഒക്കെ ഒന്ന് ലോക്ക് ചെയ്യാം കേട്ടോ.. ഇവിടെ വേറെയും ആൾക്കാരുള്ളതാ…
ചിഞ്ചു അങ്ങനെ പറഞ്ഞപ്പോ അവൾ പെട്ടെന്നു തന്നെ മാറി നിന്നു..
ബാഗിൽ നിന്ന് തോർത്തും ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കേറി.
ഞാൻ ചിഞ്ചൂന്റെ അടുത്തേക്ക് ചെന്ന് അവളേം കൊണ്ട് അടുക്കളയിൽ പോയി.
അവിടെ എന്തൊക്കയോ സംസാരമാണ്. പിന്നെയാ അറിഞ്ഞേ.. സീരിയൽ കഥയാ..
അവളെ അവൻ ഇറക്കി വിട്ടു എന്നൊക്കെ കേട്ടപ്പോ ഞാൻ കരുതി ഇത് ഇപ്പോ നമ്മൾ ആരും അറിഞ്ഞില്ലലോ എന്ന്.
ഇപ്പോഴല്ലേ മനസ്സിലായെ ..
ഇപ്പോ എങ്ങനെ ഇരിക്കണ്..
ഓരോന്നും പറഞ്ഞു അവിടെ വാതില്പടിയിൽ നിന്നപ്പോ പുറത്ത് ഒരു തോണ്ടൽ !!
തിരിഞ്ഞു നോക്കി.
ഗൗരി കുളികഴിഞ്ഞ് ഈറനായി മുടി തോർത്തുകൊണ്ട് കെട്ടിയിട്ടുണ്ട്.
മുടിയിഴകളിൽനിന്ന് വെള്ളം ഇറ്റു വിഴുന്നുണ്ട്.
കഴുത്തിൽ ഞാൻ കെട്ടിയ താലിയുണ്ട്.
ചുരുദാർ ആണ് വേഷം.
ഞാനാ മുഖത്തേക്ക് നോക്കി.
ഞാൻ നോക്കുന്നത് കണ്ട് നാണത്തോടെ താഴേക്കു നോക്കി നില്കുവാണവൾ..
:നീ എന്ത് നോക്കി നിൽക്കുവാടാ..
അവളെ അകത്തോട്ടു വിട്..
അമ്മയാണ്.
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
അമ്മ പിന്നേം സംസാരിക്കാൻ തുടങ്ങി. കൈ എടുത്ത് മാറ്റി എന്നെ ഒന്ന് നോക്കി.
അകത്തേക്കു കേറാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ ഇടുപ്പിൽ ഒരു ഞെക്ക് കൊടുത്തു.
അഹ്.. അമ്മേ… ഗൗരി അലറി.
പിന്നെയാണ് കുറച്ചുറക്കെയാണെന്ന് അവൾക്കും മനസിലായെ..
ഇച്ചിരി കടുത്തുപോയി എന്ന് പിന്നെയാണ് എനിക്ക് മനസ്സിലായെ..
എന്താ മോളെ.. എന്താ പറ്റിയെ…?
ചെറിയമ്മയാണ്. എന്നെ സൂക്ഷിച്ചു നോക്കുന്നുമുണ്ട്
:എന്റെ കാല് കൊണ്ടതാ…
ഞാൻ അവളെ നോക്കി.
പാവത്തിന്റെ കണ്ണ് നിറഞ്ഞു !!
എടാ നീ എന്റെ മോളെ ഉപദ്രവിക്കാനാണ് കെട്ടിക്കൊണ്ടുവന്നതെങ്കിൽ.. നിന്നെ ഈ വീട്ടിൽനിന്ന് ഇറക്കിവിടും.
അമ്മ കലിപ്പിച്ചു.
അമ്മക്ക് അറിയില്ലലോ എല്ലാം കോമ്പ്ലിമെന്റ് ആയെന്ന്.
ഓ..പിന്നെ നിങ്ങളും നിങ്ങടെ ഒരു മരുമോളും..
ഞാൻ പുച്ഛിച്ചു തള്ളി.
എന്താടാ നിനക്ക് ഒരു പുച്ഛം.
ഇവളും എന്റെ മോളാ ..
അവളെ കെട്ടിപിടിച്ചോണ്ടാണ് അമ്മ അത് പറഞ്ഞത്.
ഞാൻ കണ്ണുകൊണ്ട് മുകളിലേക്ക് വരണമെന്ന് അവളോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് പോയി.
ഒരു കുളി കഴിഞ്ഞ് ഷോർട്സ് ഇട്ടപ്പോ അവൾ വന്നു പെട്ടെന്നു തന്നെ വെളിയിലോട്ട് തിരിച്ചുപോയി.
അതേ. . ഇങ്ങ് പോര്..
അവൾ ഒരു നാണത്തോടെ അകത്തു വന്നു നേരെ നോക്കി.
ഞാൻ ദേഹത്തിട്ട തോർത്തെടുത്ത് മാറ്റി.
ഉം. എന്ത്യേ….
ഞാൻ അവളുടെ തോളിൽ കൈവെച്ച് കഴുത്തിലേക്ക് മുഖം കൊണ്ട് വന്നു.
അവൾ കണ്ണുകൾ അടച്ചു നിൽപ്പാ…
കുറച്ചുനേരമായിട്ടും എന്റെ പ്രതികരണം ഒന്നും ഇല്ലാതെ ഇരുന്നത്കൊണ്ട് എന്നെ ഒന്ന് നോക്കി.
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി..
എന്തെ ഇങ്ങനെ നോക്കണേ !.
നിനക്ക് ഈ ചുറ്റുപാടുമായും ഞാനുമായും പൊരുത്തപ്പെടാൻ സമയം എടുക്കുമെന്ന് എനിക്കറിയാം.
എന്നെ നിനക്കാഷ്ടമാണെന്ന് അറിഞ്ഞാലും.
ഞാനും ആയി ഒരു…. സമയം വേണമെന്ന് എനിക്ക് തോന്നുന്നു….
അവൾ എന്നെ കെട്ടിപിടിച്ചുനിന്നു. എന്നിട്ട് എന്റെ രണ്ടു കണ്ണിലും ഉമ്മ വെച്ചു.
ഞാൻ എന്നേ മനസ്സുകൊണ്ട് നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.
ആ കാര്യം ഞാൻ ഏറ്റു.. എന്റെ ചേച്ചി പെണ്ണെ…..
എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തമിട്ടു.
അവൾ ഇക്കിളിയെടുത്ത് പുളഞ്ഞു എന്നെ തള്ളിമാറ്റി.
ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി.
ഞാൻ എന്താ എന്ന് ചോദിച്ചു
അവൾ എന്റെ നേരെ
വന്നു എന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി .
നീയും ആ എലിസബത്തും തമ്മിൽ എന്താടാ ഏട്ടൻ പട്ടി ബന്ധം ?
പെണ്ണ് നിന്ന് തുള്ളുവാണ് !!
:നീ കരുതുന്നപോലെ ഒന്നുമില്ല അവൾക്ക് എന്നെ ഒരു നോട്ടമുണ്ട്. എന്നല്ലാതെ വേറെ ഒന്നുമില്ലടി. സത്യം !!
നീ എങ്ങനെ അറിഞ്ഞു..?
:നിന്റെ എല്ലാ കാര്യങ്ങളും ഞാൻ അറിയുണ്ടായിരുന്നു.
നിങ്ങൾ ഷോപ്പിങ്ങിന് പോയതും സിനിമയ്ക്ക് പോകുന്നതും എല്ലാം.
ദേ ഇനി അതിനോട് മിണ്ടിയാൽ നിന്നേം കൊന്നു ഞാനും ചാകും. കേട്ടലോ….
അതും പറഞ്ഞു വയറ്റിൽ ഒരു കുത്തും..
പിന്നെ എന്തോ ആലോചിച്ചെന്ന
പോലെ എന്റെ നെഞ്ചിൽ ഒരു കടി.
എന്റെ കണ്ണ് നിറഞ്ഞുപോയി !!
പിന്നെ., ഈ ബോഡി കാണിച്ചു പെൺപിള്ളേരുടെ അടുത്തോട്ടു പോയാലാണ്ടല്ലോ..
എല്ലാത്തിന്റ നോട്ടം നെഞ്ചത്തോട്ടാ… !!
നീ എനിക്ക് ഒരു പർദ്ദ വാങ്ങിച്ചത് താ. അതിട്ടോണ്ട് നടക്കാം ഞാൻ.. പോരെ…
അതൊക്കെ ഞാൻ തീരുമാനിച്ചോളാം, അങ്ങനെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല.
പണ്ടും എന്തെങ്കിലും ഫങ്ക്ഷനൊക്കെ വരുമ്പോ ഓരോരുത്തിമാരുടെ നോട്ടം കാണണം.. എനിക്ക് ഇരച്ചു വരും.
അതിനൊരുങ്ങി ഇളിച്ചുകാണിക്കാൻ വേറെ ഒരുത്തനും !!
ഇവൾ ഇതൊക്കെ ഇപ്പോ പറയുന്നതെന്താ..
പിന്നെ ഓരോന്നൊക്കെ പറഞ്ഞ്.. ഫ്രഷ് ആയി റിസപ്ക്ഷൻ നടക്കുന്നിടത്തേക്ക് പോയി.
സത്യം പറയാല്ലോ ഞങ്ങൾ രണ്ടുപേരും ഇടിവെട്ടാണ്.. ഒന്നിന് ഒന്ന് മിച്ചം..
കോട്ട് ആണ് ഞാൻ ധരിച്ചത്.
അവൾ ലഹങ്കയും.
വരുന്ന കസിൻ പിള്ളാരും പെൺപിള്ളാരുമെല്ലാം എന്നെ നോക്കുണ്ട്. അതിന്റെ എല്ലാം എനിക്ക് കിട്ടുന്നുമുണ്ട് !!
അവളുടെ നുള്ളൻ കൊണ്ട് കൈകയിൽ തൊലി വല്ലോം ഉണ്ടോ ആവോ !!
ആൾക്കൂട്ടത്തിൽ ഒരു പരിചയ മുഖം.
ദേ.. എലിസബത്ത്..
ഞാൻ നോക്കിയിടത്തോട്ട് അവളും നോക്കി.
നല്ല സിൽക്ക് സാരിയിൽ അടിപൊളി ചരക്കായിട്ടുണ്ട്.
വയർ എല്ലാം പബ്ലിക് ആണല്ലോ !!
എന്റെ നോട്ടം അവളുടെ വയറിലാണെന്ന് അറിഞ്ഞ ഗൗരി എനിക്കിട്ട് ഒരു ചവിട്ടും കണ്ണുരുട്ടും.
ഞാൻ പെട്ടെന്ന് നോട്ടം മാറ്റി.
അവര് ഞങ്ങളുടെ അടുത്തേക് വരുന്നു.
ഗൗരി അവളെ നോക്കി ഇഷ്ടപ്പെടാത്ത രീതിയിൽ നിൽക്കുന്നുണ്ടെങ്കിലും മുഖത്തൊരു ഫിറ്റ് ചെയ്ത ചിരിയുണ്ട്.
ഹലോ… എന്റെ ചെറുക്കനെ തട്ടി എടുത്ത് അല്ലെ….
ഞങ്ങളോടായ് പറഞ്ഞു.
ഞാൻ ഞെട്ടി അവരെ നോക്കിയപ്പോ എന്റെ കവിളിൽ ഒന്ന് തൊട്ട് ചിരിച്ചു കാണിച്ചു.
എന്തോപോലെ കാലിൽ ഒരു പെരുപ്പ്.
നോക്കിയപ്പോ എന്റെ കാല് അവളുടെ കാലിന്റ അടിയിൽ കിടന്നു വീർപ്പു മുട്ടുന്നു.
എന്നെ തൊടുന്നത് അവൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് ആ മുഖത്തുണ്ട്..
മാഡം എങ്ങനെ അറിഞ്ഞു….
അറിയാനുള്ള ആകാംഷകൊണ്ട് ഞാൻ ചോദിച്ചു !
അതൊക്കെ ഞാൻ അറിഞ്ഞു നന്ദുട്ടാ….
തീർന്നു.. ഞാൻ.. തീർന്നു…..കൂടുതൽ പറയണ്ടല്ലോ അവളുടെ അവസ്ഥ !!
എലിസബത്തിന് ഫുഡ് കഴിക്കണ്ടേ..
ഗൗരി പറഞ്ഞു.
അതെന്താടോ.. ഞാൻ ഇവിടെ നിൽക്കുന്നതിൽ വല്ല പ്രോബ്ലവുമുണ്ടോ….
അല്ല സന്ദീപ്.. നമ്മൾ തമ്മിലുള്ള ബന്ധമൊന്നും നീ പറഞ്ഞു കൊടുത്തിട്ടില്ലേ.. ഏ..ഹ്..
അതുകൂടെ കേട്ടത്തോടെ അവൾ എന്തോ പറയാൻവേണ്ടി വന്നെങ്കിലും ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു
നമ്മൾ തമ്മിൽ എന്ത് ബന്ധം….?
: ഹ.. ഹ..ഹാ..വേറെ ഒന്നുമല്ലെടോ.. ടെൻഷൻ ആകാതെ.. ഞാൻ നമ്മടെ ഫ്രണ്ട്ഷിപ്പിന്റെ കാര്യമാണ് പറഞ്ഞെ..
‘ഞാൻ ഒന്ന് ശ്വാസം വിട്ടു.. ഓ… എന്നെക്കാളും ഉച്ചത്തിൽ ഗൗരി വിട്ടു… !!
എന്നാൽ നിങ്ങൾ സംസാരിക്കടോ..ഞാൻ അവരോടൊക്കെ സംസാരിക്കട്ടെ…
അതും പറഞ്ഞു അവര് പോയി. പെട്ടെന്നുതന്നെ തിരിച്ചുവന്നു എന്നെ ഒന്ന് കെട്ടിപ്പിടിച്ചു.
(തുടരും)