Kambi Kathakal Kambikuttan

Kambikathakal Categories

കാമദേവനും രതീദേവിയും. ഭാഗം – 3


ഈ കഥ ഒരു കാമദേവനും യും സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമദേവനും രതീദേവിയും

ദേവി – ഞാനൊന്നവനെ ഇളിച്ചു കാണിച്ചു.
ഞാൻ നോക്കിയപ്പോ..ഗൗരി താഴേക്ക് നോക്കി നില്കുന്നു .

അവൻ തുടർന്നു…

രണ്ടും നേരെ കണ്ടാൽ അടിയായിരുന്നു. ഇപ്പോ.. ദേ.. കെട്ടിപിടിച്ചോണ്ട് നിൽക്കുന്നു. നാണമുണ്ടോ..

ഗൗരി ഒരു കള്ളച്ചിരിയോടെ ഒറ്റ ഓട്ടം!!.

ഞാൻ പിന്നെ അവന്റകൂടെ അവളുടെ വീട്ടിലേക്ക് പോയി.
അവിടെ ആളുകളൊക്കെ കുറഞ്ഞു.

എന്നെ കണ്ടതോടെ അവളുടെ അച്ഛൻ അടുത്തേക്ക് വന്നു.
അമ്മ അടുക്കളയിലായിരിക്കും എന്ന് ഞാൻ ഊഹിച്ചു.

മോനെ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. മോൻ കാണിച്ച മനസ്സ്.. ഈശ്വരാ… എന്റെ കുട്ടിക്ക് നല്ലത് വരുത്തണേ. എന്റെ മോള് പാവമാണ് മോനെ. . അവളെ നന്നായി നോക്കണേ….

പുള്ളി കരയാൻ തുടങ്ങി.
ഇത് കണ്ണീർ കുടുംബമാണോ !!

അപ്പോ ഗോപൻ പറഞ്ഞു..

അച്ഛൻ ചുമ്മാ ഓരോന്ന് ഓർത്ത് വേണ്ടാത്തത് വരുത്തിവെക്കണ്ടാ.., അവർ തമ്മിൽ ഇഷ്ടക്കുറവൊന്നുമില്ല. ഞാൻ നേരിട്ട് കണ്ടിട്ടാ വരണേ.
അല്ലെ അളിയാ….!!

അവന്റെ ആ പറച്ചിലിൽ ഒരു പരിഹാസ മില്ലേ.. എന്തേലും ആകട്ടെ..

അവരോട് കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും അവൾ അങ്ങോട്ട് വന്നു. എന്റെ ഭാര്യ !!

നന്ദു. അമ്മ അന്വേഷിക്കുന്നു.. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….

ഞാനും ഗോപനും അവിടെ നിന്ന് ഇറങ്ങി.
അവൾ അവരോട് എന്തോ പറഞ്ഞിട്ട് ഞങ്ങളുടെ കൂടെ വന്നു.

അവൻ ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് ഒപ്പം ഞാനും. അവൾ എന്തോ ആലോചനയിലാണ്.

അളിയാ… വൈകിട്ട് അവന്മാര് വരുന്നുണ്ട്.
ഞാൻ അരുൺചേട്ടനേം കണ്ടായിരുന്നു. അവർ സാധനവുമായിട്ടാ വരുന്നേ..

അരുൺ എന്റെ ചങ്കാണ്. പിന്നെ എന്റെ കൂട്ടുകാരുമുണ്ട്..അപ്പോ എല്ലാരുമറിഞ്ഞു !!

എങ്ങനെ പൊട്ടിക്കണ്ടേ.

ഉടനെ അവൾ നിന്ന് ചീറി.

ദേ.. വേണ്ടാത്ത പണിയൊക്കെ ഒപ്പിച്ചാൽ നിന്റെ മുട്ടുകല് ഞാൻ തല്ലിയൊടിക്കും.. പറഞ്ഞേക്കാം.. സാധനം എടുക്കണ്ടേന്ന്..
രണ്ടിനും കിട്ടും എന്റെ കൈയ്യീന്ന്..

അതിന് ചേച്ചിക്കെന്താ.. ഒരു കല്യാണ മല്ലെ നടന്നെ.. അപ്പോ ഇങ്ങനെയുള്ള പരിപാടികളും നടക്കും.. അല്ലെ നന്ദു അളിയാ..

അത് വേണ്ട.. എനിക്കിഷ്ടമല്ല കള്ളുകുടിക്കുന്നവരെ..
അതേ കുടിക്കുവോ….?

എന്നോടാണ് ചോദ്യം.
ഞാൻ നല്ല വൃത്തിക്ക് തലയാട്ടി. കുടിക്കും എന്ന അർത്ഥത്തിൽ !!

ചേച്ചിയുടെ കണ്ണ് ചുവന്നു. ചവിട്ടിത്തുള്ളി ഒറ്റപ്പോക്ക് !!

അത് കണ്ട് അവനും ഞാനും ചിരിച്ചു.

അപ്പോഴവൻ തുടർന്നു..

അളിയാ.. ചേച്ചി ഒരു പാവമാണ്, നിങ്ങൾ തമ്മിലുള്ള ഇഷ്യൂഒക്കെ കുറച്ച് എനിക്കറിയാം. അതൊന്നും മനസില് വെച്ചു പകരം വിട്ടരുതേ.. അത് ആ പാവത്തിന് താങ്ങില്ല.. അതാ…

ഇന്ന് ആ കല്യാണം മുടങ്ങിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനും ചേച്ചിയുമാണ്.

ഞാൻ അവനെ ആശ്ചര്യത്തോടെ നോക്കി.

അവൻ എന്നെ നോക്കി ചിരിച്ചിട്ട് തുടർന്നു..

അതേ അളിയാ..അളിയനെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു.
അത് ഞാൻ അറിഞ്ഞത് ഏറെ വൈകിയാണ്.

ഞാൻ ഒരുപാട് തവണ അവളോട് ചോദിച്ചിട്ട് മടിച്ചുമടിച്ചാണ് അവൾ പറഞ്ഞത് തന്നെ.

അതു പറഞ്ഞാൽ ചേട്ടൻ എങ്ങനെ എടുക്കും, വീട്ടുകാരും സമ്മതിക്കുമോ എന്നൊക്കെയുള്ള പേടിയായിരുന്നു അവൾക്ക്.

എന്തോ.. ദൈവം അവളുടെ പ്രാർത്ഥന കേട്ടു…
ചേട്ടന് ശല്യമാണെങ്കിൽ അവളെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ടേക്ക്.

എന്നും പറഞ്ഞു അവൻ കരഞ്ഞ .

നിന്റെ ചേച്ചി അത്ര പാവമൊന്നുമല്ല.

ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞു അവനെ ചേർത്ത് കൊണ്ട് ഞാനും അവനും നടന്നു.

ആ പിടുത്തത്തിലുണ്ടായിരുന്നു എന്റെ ഉത്തരം.!
ഒരിക്കലും അവളെ വേദനിപ്പിക്കില്ലെന്ന്…

എനിക്കറിയാം നന്ദു ചേട്ടൻ എന്റെ ചേച്ചിയെ പൊന്നുപോലെ നോക്കുമെന്ന്…

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ വീട്ടിലെത്തി. അവൻ കുട്ടുകാരെ കണ്ട് അങ്ങോട്ട് പോയി.
ഞാനും കുറച്ച്നേരം ആരോടൊക്കയോ സംസാരിച്ചു.
പിന്നെയാ അറിഞ്ഞേ അതൊക്കെ ഞങ്ങളുടെ കുടുംബക്കാരാണെന്ന്.

അമ്മ ചോദിച്ചു..
നീ അവളെ കരയിച്ചോ എന്നൊക്കെ.. ഞാൻ എന്തൊക്കയോ പറഞ്ഞു.

ഞാൻ അമ്മക്ക് മറുപടി കൊടുത്തത് കവിളിൽ ഒരുമ്മയായിരുന്നു.
ചന്തിക്കിട്ട് ഒരടിയും വാങ്ങി ഞാൻ റൂമിലേക്ക് നടന്നു.

റൂമിലെ വാതിൽ ചാരിയിട്ടേയുള്ളൂ.
ആള് അകത്തുണ്ടെന്ന് ഉറപ്പായി. ഏതായാലും ഒന്ന് പേടിപ്പിച്ചേക്കാം..

ഗൗരീ.. (അനക്കം ഇല്ല )

ഛീ.. എണീക്കടീ..

“ഒറ്റ ചാട്ടത്തിന് എണീറ്റ് നേരെ നിന്ന് പേടിയോടെ എന്നെ നോക്കി..

ഞാൻ വിളിച്ചാൽ എഴുന്നേൽക്കാൻ എന്നാടീ ഇത്ര ബുദ്ധിമുട്ട്…

അവൾ ഒന്നും മിണ്ടുന്നില്ല.

ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.

ഞാൻ ഒരു കാൽ വയ്ക്കുമ്പോ അവൾ രണ്ട് കാല് പുറകോട്ട് വെക്കും.

പിന്നിലേക്ക് നടന്ന അവൾ മേശയിൽ തട്ടി നിന്നു.
ഞാൻ തൊട്ട് മുന്നിലുണ്ട്.

ഞാനൊരു ക്രൂരച്ചിരി ചിരിച്ചു.

പെണ്ണ് പേടിച്ചുചത്തു എന്ന് മനസ്സിലായി.

എനിക്ക് ചിരി വാരുവായിരുന്നു !!

:നിന്നോട് ചോദിച്ചത് കെട്ടില്ലെടി…..

അത്… അത്….
പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ അവളുടെ ചുണ്ടുകൾ ചപ്പിവലിച്ചു.

ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് അവൾ അത് ആസ്വദിച്ചു തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി…

ഞങ്ങളുടെ നാക്കുകൾ പരസ്പരം പോര് തുടങ്ങി.

ഉമ്മുനീർ വറ്റിപ്പോകുവോ എന്ന് തോന്നി.

ഇടയ്ക്ക് ഉപ്പുരസം കലർന്ന എന്തോ ഒന്ന് നാവിൽ തട്ടി.
അത് അവളുടെ കണ്ണുനീരാണെന്ന് എനിക്ക് മനസിലായി.

ഇനി ഞാൻ ചെയ്തത് തെറ്റായിപ്പോയോ ?.

അവൻ അങ്ങനെയൊക്കെ പറഞ്ഞതിന്റെ ഒരു ഇതിലാണ് ഞാൻ ചെയ്തേ.
അവൾക്ക് എന്നെ ഇഷ്ടമാണെന്നുള്ള ഒരു ഇതിൽ.!!

എന്റെ ചുണ്ടുകൾ പിൻവലിക്കാൻ നോക്കിക്കൂടെ.. അവളിൽനിന്ന് അടരാനും.!!

അവൾ എന്നെ ബലമായി കെട്ടിപ്പിടിക്കാനാണ് നോക്കിയേ.. കൂടുതൽ ശക്തമായി ചുണ്ടിനെ താലോലിച്ചവൾ..

കുറച്ചുനേരം വേണ്ടിവന്നു ഞങ്ങൾക്ക് അകന്നു മാറാൻ.

എന്നെ നോക്കിനിന്ന് കിതക്കുന്ന അവളെ നോക്കി എന്താ എന്ന രീതിയിൽ ഞാൻ പുരികം ഉയർത്തി.

അവൾ ഒന്ന് ചിരിച്ചിട്ട് കട്ടിലിൽ ഇരുന്നു…

ഗൗരി ചോദിച്ചു..
നിന്നോട് അവൻ എല്ലാം പറഞ്ഞോ ?.

ഉം..

നിനക്ക് എന്നോട് ദേഷ്യമുണ്ടോ നന്ദു….

എന്തിന്..?
ഞാൻ അവളെ ഒന്ന് ഇരുത്തി നോക്കി.

നിന്നെ ഞാൻ… അനിയനെപ്പോലെ കാണേണ്ട ഞാൻ.. നിന്നെ.. നിന്റെ ജീവിതം…

ഞാൻ അവളുടെ വാ പൊത്തി..

ഇനി നി മിണ്ടിയാൽ ചെവിക്കല്ല് അടിച്ചു ഞാൻ പൊട്ടിക്കും…

പിന്നെ., നിന്നെ ഞാൻ ചേച്ചി എന്ന് വിളിക്കുന്നെന്നെ യുള്ളു.. അല്ലാതെ ഞാൻ നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഞാൻ ഇത്രേം ക്ഷീണിക്കില്ലായിരുന്നു.

ഞാൻ ഒരു കള്ളച്ചിരി ചിരിച്ചു. അവൾക്ക് കത്താൻ കുറച്ചു സമയമെടുത്തു..

ഛീ… വൃത്തികെട്ടതെ.. ഒരുകൈ ഓങ്ങി എന്നെ തല്ലാൻ വന്നു.
ഞാൻ ആ കൈയ്യിൽ പിടിച്ചു എന്നിലേക്കടുപ്പിച്ചു.

അവൾ എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി.
ഞാൻ ഒന്ന് ചാടിയത്തോടെ കരച്ചിൽ നിർത്തി, എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . എന്നിട്ട് പറഞ്ഞു തുടങ്ങി:

ഞാനെന്തു മാത്രം ആഗ്രഹിച്ചതാണെന്നോ ഈ നെഞ്ചിൽ കിടന്നുറങ്ങണമെന്ന്…
എന്നും പറഞ്ഞ് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.

ഉറങ്ങിയാ മാത്രം മതിയോ..?
ഞാൻ അവളുടെ മുലയിൽ ഒന്ന് തഴുകി ചോദിച്ചു. അവൾ ഒന്ന് പിടഞ്ഞു. എന്നിട്ട് എന്റെ കൈയിൽ ഒരു വേദന ഇല്ലാത്ത അടി !!

ദേ.. വേണ്ടാതീനം കാണിച്ച് കഴിഞ്ഞാൽ കൈ ഞാൻ തല്ലിയൊടിക്കും.. പറഞ്ഞേക്കാം..

ഓഹോ അങ്ങനെയാണോ. . എന്നാ ശരി.

ഞാനവളെ മാറ്റിക്കൊണ്ട് പോകാൻ തുടങ്ങി. അവൾ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു.
(തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)