ഇത് അവിഹിതമാണോ? അതോ ആഗ്രഹ സഫലീകരണമോ !!
അവിഹിതം – 19 വയസ്സുള്ള ഒരു പയ്യൻ്റെ ചാപല്യങ്ങളായി അതിനെ കണ്ടെങ്കിലും ഒരു പെണ്ണിന് അതും, ഒരു വർഷത്തിന് മുകളിൽ പുരുഷ സാമിപ്യം അറിയാത്ത ഒരു പെണ്ണിന് എങ്ങനെ കൂടുതൽ കാലം ഇതൊക്കെ തടഞ്ഞു നിർത്താൻ കഴിയും!!
എല്ലാത്തിനും പരിഹാരമായിട്ടാണ് ഇന്നലെ ഏട്ടന്റെ അടുത്ത് ചെന്നത്. അന്നേരം, എന്നെ അപമാനിക്കുന്നത് പോലെയാണ് അയാൾ സംസാരിച്ചത്. ഇനി ഈ ജന്മം ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെ. എൻ്റെ വിധി ഇതായിരിക്കും.
അങ്ങനെ ഓരോന്ന് ആലോചിച്ച് നാല് മണിക്ക് മുന്നേ ഞാൻ സ്കൂളിൽ നിന്നുമിറങ്ങി, നേരെ വീട്ടിലെത്തി. ഗേറ്റ് തുറന്ന് അകത്തു കയറി ഗേറ്റ് അകത്തു നിന്നു പൂട്ടി. സ്റ്റെയർ കേസ് കയറി സിറ്റ് ഔട്ടിൽ എത്തി.
സ്റ്റെയർ കേസ് കയറിയപ്പോൾ തന്നെ എന്തോ ചീഞ്ഞപോലെ ഒരു മണം വരുന്നതായി സംശയം തോന്നിയിരുന്നു.
ഞാൻ റൂം തുറന്ന് അകത്തു കയറി. ഡോർ ലോക്ക് ചെയ്തു.
AC ഓണിൽ കിടക്കുന്നു. ഞാൻ പോയപ്പോൾ മാസ്റ്റർ സ്വിച്ച് ഓഫ് ആക്കിയിട്ടാണ് പോയത്. ഉച്ചയ്ക്ക് വന്നപ്പോളും ഇങ്ങോട്ട് കയറിയിരുന്നില്ല. പിന്നെ ഇതെങ്ങനെ?
ആ.. ചിലപ്പോൾ ആന്റി ക്ലീൻ ചെയ്യാനോ ടെറസിൽ മുളക് ഉണക്കാനോ വല്ലതും വന്നപ്പോൾ ഇട്ടിട്ട് മറന്നു പോയതാകും.
അപ്പോളേക്കും നേരത്തെ കയറി വരുമ്പോൾ കിട്ടിയ അതെ രൂക്ഷ ഗന്ധം വീണ്ടും അനുഭവപ്പെടാൻ തുടങ്ങി.
One Response
Nice one when is your next chapter im eagerly looking for that