എന്റെ ജമീലാത്ത എന്റെ അയൽവാസി
“അതൊക്കെ കിട്ടി. ഒരു അയൽവാസിയുടെ നമ്പർ കിട്ടാനാണോ പാട്. “
അവൾ ഒന്ന് മൂളി. എന്നിട്ടു “ശരി” എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.
പിന്നെ ഒരു രണ്ടു ദിവസത്തിന് അവളുടെ ഒരു അനക്കവും കണ്ടില്ല.
രണ്ടു ദിവസം കഴിഞ്ഞു ഒരു മിസ്സ്ഡ് കാൾ വന്നു.
ഞാൻ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു.
“എന്താ ഇത്ത?”
” എനിക്ക് നീ പറഞ്ഞ ആളെ അറിയില്ല. ആ പേരിൽ ഒരാളുണ്ട്. പക്ഷെ ഉപ്പയുടെ പേര് അതല്ല “
“ഓ ശെരി ഇത്ത. അത് വിട്ടുകള. സാരമില്ല. പിന്നെ ഇത്തയോടു ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ?”
“എന്ത് കാര്യം? പറയ്… എന്നിട്ട് ആലോചിക്കാം “
കുറച്ചു കട്ടിയായിട്ടാണ് അവൾ അത് പറഞ്ഞത്.
അത് കേട്ടപ്പോൾ ഞാൻ പേടിച്ചു.
“ഒന്നും ഇല്ല ഇത്ത “
“എന്നാൽ ശെരി..” എന്നും പറഞ്ഞവർ കാൾ കട്ട് ചെയ്തു.
അവർ എന്നെ അപ്പോൾത്തന്നെ തിരിച്ചു വിളിച്ചു. എന്നിട്ടു പറഞ്ഞു “ഇനി ഈ നമ്പറിൽ വിളിക്കരുത്. ആരെങ്കിലും അറിഞ്ഞാൽ പ്രശ്നമാവും ” എന്ന്.
അത് കേട്ടപ്പോൾ എന്തോ ഹൃദയം പൊട്ടിയ പോലെ ഫീലായി.
പിന്നെ കുറച്ച് ദിവസം അങ്ങോട്ട് നോക്കാൻപോലും ഞാൻ ശ്രമിച്ചില്ല.
ഒരു ദിവസം വീട്ടിൽനിന്ന് കാർ എടുത്ത് പോകുമ്പോൾ അവളും മക്കളും അവളുടെ ഗേറ്റിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു. ഞാൻ കാർ നിർത്തി അവളുടെ മോളോട് ചോദിച്ചു.
“എവിടേക്കാ പോവുന്നത് മോളെ?
ഞാൻ ഡ്രോപ്പ് ചെയ്യണോ?”
One Response