എന്റെ ഗ്രേസി ചേച്ചി
ഞാൻ മനസ്സിൽ കരുതി…
അപ്പോഴാണ് ഞാൻ സീറ്റുകളുടെ ഇടയിലുള്ള വഴിയിൽ ഒരു ഫ്രൂട്ടി പാക്കറ്റ് കണ്ടത്…
ചേച്ചിയുടെ മോൾടെ കയ്യിൽ കുറച്ചുമുമ്പ് ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. അവൾ കുടിച്ചു കളഞ്ഞതാവും…
എനിക്കൊരു തമാശ തോന്നി.
ഞാൻ പയ്യെ ചെന്ന് അതിൽ ചാടി ചവിട്ടിപൊട്ടിച്ചു എന്നിട്ട് പെട്ടന്ന് തന്നെ അടുത്തുള്ള സീറ്റിൽ കേറിക്കിടന്നു.
എല്ലാരും ഇപ്പൊ എണീക്കും എന്ന് വിചാരിച്ച ഞാൻ വെറുതെ മണ്ടനായി. ആർക്കും കുലുക്കമില്ല…
ടീവിയിൽ സിനിമ ഓടുന്നുണ്ട്. അതും കണ്ട് എല്ലാരും നല്ല ഉറക്കത്തിലാണ്…
വേറെ വെട്ടമൊന്നും ഇല്ല…
എന്നാ പിന്നെ ഞാനും ഉറങ്ങാം എന്ന് കരുതി പുറകിലേക്ക് ചെന്നപ്പോൾ അവിടെ വെട്ടിയിട്ടപോലെ അങ്കിളും തോമ സേട്ടനും കിടപ്പുണ്ട്…
വെട്ടമില്ലാത്തത് കൊണ്ട് ഏത് സീറ്റിലാണ് ആളില്ലാത്തത് എന്നുപോലും അറിഞ്ഞൂടാ…
ഞാൻ സൂക്ഷിച്ചുനോക്കി.
തൊട്ടുമുന്നിലത്തെ സീറ്റിൽ ഗ്രേസിച്ചേച്ചി ഇരിപ്പുണ്ട്. വേറെയാരുമില്ല…
ഇപ്പുറത്തെ സീറ്റിൽ എന്റെ പെങ്ങളും ചേച്ചിയുടെ മൂത്ത കുട്ടിയും…
ചേച്ചിയുടെ മുൻപിലുള്ള സീറ്റിൽ എന്റെ അമ്മയും ചേച്ചിയുടെ ഇളയകുട്ടിയും…
ഇരുട്ടിൽ ഇത്രയും ഞാൻ തപ്പിയെടുത്തു….
ഷൈനിച്ചേച്ചി ഒറ്റക്കാണ്.
ഇന്നലെ നടന്നത് വെച്ച് നോക്കിയാൽ ഇത് പറ്റിയ അവസരമാണ്.