എൻറെ ദേവൂട്ടി
ഇനിയാണ് കഥ തുടങ്ങുന്നത്.
വർഷങ്ങളായി ദേവൂട്ടിയെ പരിചയം ഉണ്ട് എങ്കിലും ഇത് വരെ നേരിട്ട് കാണാൻ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. വിവാഹത്തിന് മുൻപ് ഞാൻ നാട്ടിൽ വരുമ്പോൾ എല്ലാം ഞാൻ അവളുമായി ഒരു ക്യാഷുൽ മീറ്റിങിന് ശ്രമിച്ചിരുന്നു എങ്കിലും അവൾ സമ്മതിച്ചില്ല. അന്ന് അതിനു അവൾ സമ്മതിക്കാതിരുന്നതിനു കാരണം പിന്നീട് ഒരിക്കൽ ആണ് അവൾ എന്നോട് പറയുന്നത്. ഒരു ക്യാഷുൽ മീറ്റിങ് മാത്രം ആണ് ഉദ്ദേശിക്കുന്നത് എങ്കിലും നേരിട്ട് കാണണുമ്പോൾ ഇത്രയും നാൾ പരസ്പരം പങ്കു വച്ച വികാരങ്ങൾ അണപൊട്ടി ഒഴുകുമോ എന്ന അവളുടെ പേടി ആയിരുന്നു അതിനു കാരണം. അവളുടെ നഗ്ന ശരീരത്തിൽ ആദ്യമായി സ്പർശിക്കുന്ന പുരുഷൻ അവളുടെ ഭർത്താവ് ആയിരിക്കും എന്ന് അവൾ എപ്പോഴും എന്നോട് പറയാറുണ്ടായിരുന്നു.
ഇപ്പോൾ എന്തായാലും അവളുടെ കല്യാണവും കഴിഞ്ഞു. സീലും പൊട്ടി. അത് കൊണ്ട് അവൾക്കു ഇനി എന്നെ കാണാൻ പേടിക്കേണ്ടതില്ലല്ലോ . അതുകൊണ്ടു ഇത്തവണ നാട്ടിലേക്ക് പോകുന്നതിനു മുൻപ് ഞാൻ ഈ ആവശ്യം വീണ്ടും അവളുടെ മുന്നിൽ വച്ചു. ആദ്യം ഒക്കെ ഒഴിഞ്ഞു മാറി എങ്കിലും അവസാനം സമ്മതിച്ചു. നാട്ടിലേക്ക് തിരിക്കുന്നതിന് മുന്നേ മീറ്റിംഗിൻറെ പ്ലാൻ എല്ലാം തയാറാക്കി. ഞാൻ നാട്ടിൽ എത്തി ഒരാഴ്ച്ച കഴിഞ്ഞു എറണാകുളത്തു വച്ച് മീറ്റിംഗ്.