അനുരാഗലോല രാത്രി
ഇവനെ എങ്ങനെയാണൊന്ന് തളക്കുക? അതിനുള്ള ആലോചനയിലായവൾ.
അവനെ തളക്കാനുള്ള ചിന്ത മനസ്സിൽ വന്നപ്പോഴാണ് കല്യാണി കുട്ടനെ ശരിയാം വണ്ണമൊന്ന് നോക്കിയത്..
കുട്ടന്റെ ശരീരത്തിനുള്ള കരുത്ത് കണ്ടവൾ കോരിത്തരിച്ചു. കുട്ടനോടൊത്ത് കൂടുന്നത് അവനെ തളച്ചിടാനും അത് വഴി മമ്മദ് മായുള്ള ബന്ധം പുറത്തറിയാതിരിക്കാനുള്ള വഴി ഒരുക്കുക എന്നതുമായിരുന്നു കല്യാണി ലക്ഷം വെച്ചതെങ്കിൽ, കുട്ടന്റെ ശരീരം ആദ്യമായി സ്കാൻ ചെയ്ത കല്യാണിക്കിപ്പോൾ കുട്ടനുമായി കളിക്കണം എന്നത് ഒരു മോഹമായി വളർന്ന് കഴിഞ്ഞിരുന്നു.
കുട്ടനോടൊത്ത് കളിച്ചാൽ സ്വർഗ്ഗം കാണുമെന്ന കാര്യത്തിൽ അവൾക്ക് വിശ്വാസം വളരുകയായിരുന്നു.
എങ്ങനെയാണ് കുട്ടനോടൊന്ന് മുട്ടുക!!
മാർക്കറ്റിലെ തിരക്കിനിടയിൽ അവനോട് സംസാരിക്കാൻ സൗകര്യം കിട്ടുക അസാധ്യമാണ്. അഥവാ സംസാരിക്കാൻ അവസരം കിട്ടിയാൽ തന്നെ അവന് തന്നോട് തിരിച്ചൊന്നും സംസാരിക്കാൻ സാദ്ധ്യതയില്ല.
അവനെ വീട്ടിലേക്ക് വിളിക്കുക എന്നതാണ് എളുപ്പ മാർഗ്ഗം. അത് വൈകിപ്പിക്കരുത്.. എന്നാൽ എന്ത് പറഞ്ഞായിരിക്കണം ? അത് ആലോചിച്ച് തീരുമാനിച്ചപ്പോഴേക്കും കുട്ടൻ അവൾക്ക് മുന്നിലെത്തി.
കുട്ടാ.. നാളെ എന്റെ മോന്റെ പിറന്നാളാണ്.. നീ വീട്ടിലേക്ക് വരണം.. ഞാൻ നാളെ വരില്ല.
അയ്യോ ചേച്ചി.. ചന്ത സമയത്ത് ഞാനവിടന്ന് മാറി നിൽക്കുന്നത് എങ്ങനാ?